Posts

Showing posts from May, 2021

ക്യൂ [കവിത]

Image
  [കവിത]  ' ക്യൂ 'വിലാണിന്നു നാം ഓക്സിജനായ്   ' ക്യൂ 'വിലാണിന്നു നാം വാക്‌സിനായ്   ' ക്യൂ 'വിലാണിന്നലെ 'കിറ്റി'നായി   ' ക്യൂ ' നിന്ന് നമ്മൾക്ക് ശീലമായി   നോട്ടിന്റെ  കെട്ടുകൾ മാറ്റീടുവാൻ   ' ക്യൂ ' നിന്ന കാലമതോർമ്മയില്ലേ  തുള്ളി മിനുങ്ങുവാൻ  ' ക്യൂ ' നിന്ന നാം  ആപ്പിന്നു  ' ക്യൂ ' എന്ന് പേരുമിട്ടു   ' ക്യൂ ' നിന്ന് ' ക്യൂ ' നിന്ന് ശീലമായി   ' ക്യൂ 'വിൻ കുരുക്കഴിയാതെയായി   ' ക്യൂ 'വിനെ നീർത്തിയൊ'ന്നൈ'യാക്കുവാൻ  വഴിയേതെന്നറിയാതെ മൂഢരായി   ' ക്യൂ 'വിൽ കുരുങ്ങിയ ജീവിതങ്ങൾ   ' ക്യൂ 'വിൽ തളരുന്ന കൈത്താങ്ങുകൾ  ഇഹലോക ജീവിതം വെടിയുമ്പോഴും   ' ക്യൂ 'വിൽ കുരുങ്ങുന്ന കാഴ്ചയേറെ  ഇടനെഞ്ചു പൊടിയുന്ന വേളയിലും  വിലപേശൽ തുടരുന്ന കോമരങ്ങൾ  അവരെ നാം ഇനിയെന്ന് കണ്ടറിയും?  അവരെയൊന്നാകെയും തൂത്തെറിയും? -ബിനു മോനിപ്പള്ളി  പിൻകുറിപ്പ്:  സ്വന്തം പ്രജകൾ നിസ്സഹായരായി മരിച്ചു വീഴുമ്പോഴും,  അനാവശ്യ വിവാദങ്ങൾക്...

അവൻ [ഗദ്യ കവിത]

Image
  അവൻ  [ഗദ്യ കവിത] അവനും ഒരു മൃഗമായിരുന്നു പിന്നെ എങ്ങിനെയോ അവനു 'വിശേഷബുദ്ധി' കിട്ടി ശേഷം  അവൻ ഉന്മത്തനായി, അഹങ്കാരിയും മറ്റു മൃഗങ്ങളെ അവൻ ഭയപ്പെടുത്തി പറവകളും പക്ഷികളും അതിലുൾപ്പെട്ടു അവ പിന്നെ മാളങ്ങളിൽ മാത്രമായൊതുങ്ങി അവനാകട്ടെ മാളങ്ങൾ മാളികകളാക്കി പിന്നെപ്പോഴോ, അവനു പാർക്കാൻ, അവനി പോരാതെയായി അവൻ വളരുകയല്ലേ? അവനപ്പോൾ ചൊവ്വയിലേക്ക് കണ്ണുവച്ചു പിന്നെ അവിടെ സ്ഥലങ്ങൾ അളന്നിട്ടു അവിടവും അവനു വേണമായിരുന്നു അവനിയ്ക്കു മടുത്തു തുടങ്ങി അവളവനു മുന്നറിയിപ്പുകൾ നൽകി പ്രളയവും, വരൾച്ചയും, പിന്നെ ചില കുലുക്കങ്ങളും അവനതൊന്നും കണ്ടതേയില്ല അവൻ തിരക്കിലായിരുന്നല്ലോ ബാക്കി മാളങ്ങൾ കൂടി സ്വന്തമാക്കുന്ന തിരക്കിൽ അവസാനം അവളവനെ കൈവിടാൻ തീരുമാനിച്ചു അതിനായ് നിയോഗിയ്ക്കപ്പെട്ടതോ ആ *'കൊച്ചു' പടയും ആ പടയെ പേടിച്ച അവൻ പിന്നെ മാളങ്ങളിൽ മാത്രമായ് ഒതുങ്ങി അപ്പോൾ പക്ഷിമൃഗാദികൾ അവരുടെ മാളങ്ങൾ വിട്ടിറങ്ങി അവർ അവനെ നോക്കി ചിരിച്ചു അവനോ? ചിരിയ്ക്കാൻ ആവില്ലായിരുന്നു അവിടം **മോന്തക്കെട്ടിനാൽ മറച്ചിരുന്നു *** ഇത് മറ്റൊരു മുന്നറിയിപ്പാകാം അല്ലെങ്കിൽ കാവ്യനീതി അതിജീവനത്തിനു മാറ്റങ്ങൾ വേണം എന്ന തിരിച്ചറിവ...

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]

Image
ഷഡാധാര പ്രതിഷ്‌ഠ     [ ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5 ] പ്രിയ വായനക്കാരെ,  "ഹൈന്ദവ പുരാണങ്ങളിലൂടെ" എന്ന പരമ്പരയിലെ, ഈ അഞ്ചാം ലേഖനത്തിൽ നമ്മൾ കാണുന്നത്, കേരളീയ ക്ഷേത്രനിർമ്മിതിയുടെയും അവിടുത്തെ പ്രതിഷ്‌ഠയുടെയും,  അധികം അറിയപ്പെടാത്ത, ചില വിശേഷങ്ങൾ ആണ്. നിങ്ങൾ എല്ലാവരും തന്നെ, പ്രശസ്തങ്ങളും അപ്രശസ്തങ്ങളുമായ പല ക്ഷേത്രങ്ങളിലും ദർശനം നടത്തിയിട്ടുള്ളവരാകുമല്ലോ. അതും പലവട്ടം. പ്രതിഷ്ഠ/മൂർത്തിയ്ക്കനുസരിച്ച്, ഓരോ ക്ഷേത്രത്തിലേയും ആചാരങ്ങളിലും, അനുഷ്ടാനങ്ങളിലും വ്യത്യാസം ഉണ്ടാകാം. ദേശപരമായ വ്യത്യാസങ്ങളും കണ്ടേക്കാം.  അതുപോലെ തന്നെ, ക്ഷേത്രനിർമ്മിതിയിലും വലുപ്പത്തിലും ബാഹ്യമായി ഏറെ വ്യത്യാസങ്ങൾ ഉണ്ടാകാം. പ്രതിഷ്ഠാരൂപത്തിലും ഈ വൈവിധ്യങ്ങൾ നമുക്ക് കാണുവാൻ കഴിയും.  അതിനുമപ്പുറമുള്ള ചില കാര്യങ്ങളിലേക്കാണ് ഇത്തവണ നമ്മൾ പോകുന്നത്. ഒരു ക്ഷേത്രത്തിൽ എത്തിയാൽ, നമ്മൾ ഭക്തിപൂർവ്വം അവിടുത്തെ മൂർത്തിയുടെ മുൻപിൽ കൈകൾ തൊഴുത്, നമ്മുടെ സങ്കടങ്ങൾ ഉണർത്തിയ്ക്കുന്നു. കൺനിറയെ ആ രൂപം കണ്ട് നിർവൃതിയടയുന്നു. ശേഷം സാവധാനം മടങ്ങുന്നു. ശ്രീകോവിലിൽ, ഒരു ...

ഗൃഹപ്രവേശം

Image
ഗൃഹപ്രവേശം ഏതാനും വർഷങ്ങൾക്ക് മുൻപ്, ജോലിയുമായി ബന്ധപ്പെട്ട മറ്റൊരു ' സ്ഥലം മാറ്റവുമായി, അനന്തപുരിയിലേയ്ക്ക് യാത്രയാവുമ്പോൾ, ബന്ധുമിത്രാദികളിൽ ചിലർ ഓർമ്മപ്പെടുത്തി. "എടാ  നീ പോണതെ പപ്പനാവന്റെ മണ്ണിലേയ്ക്കാ ... അവിടെ എത്തുന്നവരെല്ലാം, ആ നാട്ടിൽ കുറച്ചു മണ്ണെങ്കിലും സ്വന്തമാക്കും കേട്ടോ ..." അനന്തപുരിയിൽ സ്ഥിരതാമസമാക്കാൻ പ്ലാനുകൾ തീരെ ഇല്ലാതിരുന്നതു  കൊണ്ട് തന്നെ, അന്ന് നിസ്സംഗമായ ഒരു ചിരിയിൽ മറുപടി ഒതുക്കി എന്നാണോർമ്മ. ഇന്ന്, വർഷങ്ങൾക്കിപ്പുറം ആ വിശ്വാസം ഇതാ ഒന്നുകൂടി ഉറയ്ക്കുന്നു.  വിശ്വാസം.... അതല്ലേ എല്ലാം .... അല്ലേ ? 1196 മേടമാസം ഒന്നാം തീയതി (അതായത് 2021  ഏപ്രിൽ മാസം 14),  നമ്മൾ മലയാളികൾ, കണിക്കൊന്നപ്പൂവുകളാൽ അലങ്കരിച്ച കൃഷ്ണവിഗ്രഹം കണികണ്ടുണരുന്ന ആ പൊൻപുലരിയിൽ, ഇതാ സ്വന്തമായ ഒരു പാർപ്പിടത്തിലേയ്ക്ക് ഞങ്ങളും മാറുന്നു. എല്ലാ ബന്ധുമിത്രാദികളുടെയും അനുഗ്രഹാശിസുകളോടെ....... അനുവാദത്തോടെ.... തലേന്ന് തന്നെ ശ്രീപദ്‌മനാഭസന്നിധിയിൽ പ്രാർത്ഥിച്ചു, പഴവങ്ങാടി ഗണപതിയ്ക്ക് തേങ്ങയുമുടച്ചു. വിഷു ദിവസം അതിരാവിലെ വിഷുക്കണി ദർശനം. പിന്നെ അച്ഛനൊപ്പം കു...

ഇതോ മതേതര കേരളം? [തിരഞ്ഞെടുപ്പ് ചർച്ചകളിലേയ്ക്കൊരു എത്തിനോട്ടം]

Image
ഇതോ മതേതര കേരളം? [തിരഞ്ഞെടുപ്പ് ചർച്ചകളിലേയ്ക്കൊരു എത്തിനോട്ടം] ഇതാ മറ്റൊരു  തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞു. കുറച്ചുപേർ വിജയത്തിന്റെ മധുരം നുണഞ്ഞു.  മറ്റുള്ളവർ പരാജയത്തിന്റെ കയ്പ്പും. സാധാരണ നടത്താറുള്ള ആ തിരഞ്ഞെടുപ്പ്  വിശകലനം ഇത്തവണ നമ്മൾ വേണ്ടെന്നു വച്ചു. കാരണം, അത് ആവശ്യത്തിലേറെ ഇപ്പോൾതന്നെ വന്നു   കഴിഞ്ഞുവല്ലോ. എന്നാൽ, ഇപ്പോൾ ഈ കുറിപ്പ് മറ്റൊരു 'ചെറിയ വലിയ' കാര്യം നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുന്നതിനു വേണ്ടിയാണ്.  കഴിഞ്ഞ ഏതാനും ദിവസങ്ങളായി (ഇപ്പോഴും തുടരുന്നു) ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങൾ എല്ലാം (അച്ചടി-ദൃശ്യ-ശ്രവ്യ വ്യത്യാസങ്ങളില്ലാതെ) നടത്തുന്ന ചില ചർച്ചകൾ/വിശകലനങ്ങൾ നിങ്ങൾ കാണുന്നുണ്ടോ? * നായർ വോട്ടുകൾ അങ്ങോട്ട് മറിഞ്ഞു  * ഈഴവ വോട്ടുകൾ ഇത്തവണ ഇവർക്കായി  *ധീവരർ ഇത്തവണ കളം മാറ്റി ചവിട്ടി  *മെത്രാൻ കക്ഷി ഇത്തവണ വോട്ടു മറിച്ചു  *ബാവ കക്ഷി കണക്കു തീർത്തു  *പിന്നോക്ക വിഭാഗ സ്ഥാനാർത്ഥി കൊണ്ട് ഇത്തവണ ബ്രാഹ്മണർ പോലും അവർക്കു വോട്ടു ചെയ്തില്ല  *മുസ്ലിം സമുദായം മനസ് മാറ്റുന്നു ഇത്തരത്തിലുള്ള ചർച്ചകൾ ആണ് ഇപ്പോൾ എങ്ങും അര...