ക്യൂ [കവിത]
[കവിത]
'ക്യൂ'വിലാണിന്നു നാം ഓക്സിജനായ്
'ക്യൂ'വിലാണിന്നു നാം വാക്‌സിനായ്
'ക്യൂ'വിലാണിന്നലെ 'കിറ്റി'നായി
'ക്യൂ' നിന്ന് നമ്മൾക്ക് ശീലമായി
നോട്ടിന്റെ കെട്ടുകൾ മാറ്റീടുവാൻ
'ക്യൂ' നിന്ന കാലമതോർമ്മയില്ലേ
തുള്ളി മിനുങ്ങുവാൻ 'ക്യൂ' നിന്ന നാം
ആപ്പിന്നു 'ക്യൂ' എന്ന് പേരുമിട്ടു
'ക്യൂ' നിന്ന് 'ക്യൂ' നിന്ന് ശീലമായി
'ക്യൂ'വിൻ കുരുക്കഴിയാതെയായി
'ക്യൂ'വിനെ നീർത്തിയൊ'ന്നൈ'യാക്കുവാൻ
വഴിയേതെന്നറിയാതെ മൂഢരായി
'ക്യൂ'വിൽ കുരുങ്ങിയ ജീവിതങ്ങൾ
'ക്യൂ'വിൽ തളരുന്ന കൈത്താങ്ങുകൾ
ഇഹലോക ജീവിതം വെടിയുമ്പോഴും
'ക്യൂ'വിൽ കുരുങ്ങുന്ന കാഴ്ചയേറെ
ഇടനെഞ്ചു പൊടിയുന്ന വേളയിലും
വിലപേശൽ തുടരുന്ന കോമരങ്ങൾ
അവരെ നാം ഇനിയെന്ന് കണ്ടറിയും?
അവരെയൊന്നാകെയും തൂത്തെറിയും?
-ബിനു മോനിപ്പള്ളി
പിൻകുറിപ്പ്: സ്വന്തം പ്രജകൾ നിസ്സഹായരായി മരിച്ചു വീഴുമ്പോഴും, അനാവശ്യ വിവാദങ്ങൾക്കു വേണ്ടി സമയം കളയുന്ന, ചിലരെങ്കിലുമുണ്ട് ഇപ്പോഴും അധികാരസ്ഥാനങ്ങളിൽ.... അവർ കൂടി ഒന്ന് കണ്ണുതുറന്നിരുന്നുവെങ്കിൽ ....
*************
യൂട്യൂബ്: ശ്രീ തങ്കൻ മുവാറ്റുപുഴ ആലപിച്ച ഈ കവിത യൂട്യൂബിൽ കേൾക്കുന്നതിന് സന്ദർശിയ്ക്കുക:
https://www.youtube.com/watch?v=u-M6OF1-yXA
Comments
Post a Comment