ഗൃഹപ്രവേശം


ഗൃഹപ്രവേശം

ഏതാനും വർഷങ്ങൾക്ക് മുൻപ്, ജോലിയുമായി ബന്ധപ്പെട്ട മറ്റൊരു ' സ്ഥലം മാറ്റവുമായി, അനന്തപുരിയിലേയ്ക്ക് യാത്രയാവുമ്പോൾ, ബന്ധുമിത്രാദികളിൽ ചിലർ ഓർമ്മപ്പെടുത്തി.

"എടാ  നീ പോണതെ പപ്പനാവന്റെ മണ്ണിലേയ്ക്കാ ... അവിടെ എത്തുന്നവരെല്ലാം, ആ നാട്ടിൽ കുറച്ചു മണ്ണെങ്കിലും സ്വന്തമാക്കും കേട്ടോ ..."

അനന്തപുരിയിൽ സ്ഥിരതാമസമാക്കാൻ പ്ലാനുകൾ തീരെ ഇല്ലാതിരുന്നതു  കൊണ്ട് തന്നെ, അന്ന് നിസ്സംഗമായ ഒരു ചിരിയിൽ മറുപടി ഒതുക്കി എന്നാണോർമ്മ.

ഇന്ന്, വർഷങ്ങൾക്കിപ്പുറം ആ വിശ്വാസം ഇതാ ഒന്നുകൂടി ഉറയ്ക്കുന്നു. 

വിശ്വാസം.... അതല്ലേ എല്ലാം ....

അല്ലേ ?

1196 മേടമാസം ഒന്നാം തീയതി (അതായത് 2021  ഏപ്രിൽ മാസം 14),  നമ്മൾ മലയാളികൾ, കണിക്കൊന്നപ്പൂവുകളാൽ അലങ്കരിച്ച കൃഷ്ണവിഗ്രഹം കണികണ്ടുണരുന്ന ആ പൊൻപുലരിയിൽ, ഇതാ സ്വന്തമായ ഒരു പാർപ്പിടത്തിലേയ്ക്ക് ഞങ്ങളും മാറുന്നു.

എല്ലാ ബന്ധുമിത്രാദികളുടെയും അനുഗ്രഹാശിസുകളോടെ....... അനുവാദത്തോടെ....

തലേന്ന് തന്നെ ശ്രീപദ്‌മനാഭസന്നിധിയിൽ പ്രാർത്ഥിച്ചു, പഴവങ്ങാടി ഗണപതിയ്ക്ക് തേങ്ങയുമുടച്ചു.

വിഷു ദിവസം അതിരാവിലെ വിഷുക്കണി ദർശനം. പിന്നെ അച്ഛനൊപ്പം കുമാരപുരം ഗണപതി കോവിലിലേയ്ക്ക്. വിഘ്നേശ്വര നടയിലെ അഷ്ടദ്രവ്യഗണപതി
ഹോമത്തിന്റെ പുണ്യവുമായി, പുണ്യാഹവുമായി  വീട്ടിലേയ്ക്ക്. പ്രഭാതഭക്ഷണത്തിനു ശേഷം, ഏതാണ്ട് 10 കിലോമീറ്റർ അകലെ കല്ലയത്തുള്ള 'ഓഷ്യാനസ് ഗ്രീൻവാലി'യിലെ പുതിയ വസതിയിലേയ്ക്ക്  ഞങ്ങൾ ഒരുമിച്ച് യാത്രയായി.

ഒട്ടേറെ നാളുകൾക്ക് ശേഷം അച്ഛനും അമ്മയും സഹോദരങ്ങളും കുട്ടികളും ഒത്തുകൂടിയ അവസരം. അതുകൊണ്ട് തന്നെ വിശേഷങ്ങൾ  പങ്കുവയ്ക്കലിന്റെ  ആരവങ്ങളോടെയായി ആ യാത്ര.

ഏതാണ്ട് 9:30am ഓടുകൂടി, സർവ്വഐശ്വര്യ പ്രതീകമായി തെങ്ങിൻപൂക്കുല കുത്തിയ നിറപറ ഒരുക്കി. പൂജാദ്രവ്യങ്ങൾ നിരത്തി, നിലവിളക്കു തെളിയിച്ചു. പ്രാർത്ഥനയോടെ അതിലളിതമായ ഗൃഹപ്രവേശ ചടങ്ങുകൾ ആരംഭിച്ചു. 9:37 ന്, തിളച്ചുതൂവിയ നറുംപാലിന്റെ പങ്ക് എല്ലാവർക്കും പകർന്നു നൽകി, മംഗളമായിത്തന്നെ ആ ചടങ്ങ് പര്യവസാനിയ്ക്കുകയും ചെയ്തു.

പിന്നെ എല്ലാവരും, നാട്ടുവിശേഷങ്ങൾ പങ്കുവയ്ക്കലിന്റെ അകമ്പടിയോടെ, വിഷുസദ്യ  ഒരുക്കുന്ന തിരക്കിലായി. കുട്ടികളാവട്ടെ കളിത്തിരക്കിലും.

ഉച്ചയ്ക്ക് ഒരു മണിയോടെ, തൂശനിലയിൽ വിഭവസമൃദ്ധമായ സദ്യ. പപ്പടം, പഴം, പായസം എല്ലാം ചേർന്ന അസ്സൽ വെജിറ്റേറിയൻ സദ്യ.

പിന്നെ ചിലരൊക്കെ ഉച്ചമയക്കത്തിലേയ്ക്ക്. മറ്റുള്ളവർ പറഞ്ഞാൽ തീരാത്ത വിശേഷങ്ങളിലേയ്ക്ക്.

തടസങ്ങളില്ലാതെ സമംഗളം ഈ ചടങ്ങു പൂർണ്ണമാക്കുവാൻ ഞങ്ങളോടൊപ്പം നിന്ന ഗുരുകാരണവന്മാരുടെയും, മാതാപിതാക്കളുടെയും  അനുഗ്രഹാശിസ്സുകൾക്കും, കൂടെ എന്നും ഒപ്പമുള്ള നിങ്ങളുടെ ഏവരുടെയും പ്രാർത്ഥനകൾക്കും മുന്നിൽ, വിനീതമായ കൂപ്പുകൈ .....

ജഗദീശ്വരനു മുൻപിൽ പ്രണാമത്തോടെ .....

നന്ദിപൂർവ്വം ..സ്നേഹപൂർവ്വം ...

ബിനു, സംഗീത, ദേവഗംഗ & ദേവപ്രിയൻ

www.binumonippally.blogspot.com


To view more pictures/video, please visit: https://youtu.be/HJRyG_0WX1U


 


Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]