കലി തൻ അപഹാര കാലം [കവിത]

കലി തൻ അപഹാര കാലം

[കവിത]

കദനങ്ങൾ ഏറുന്ന കാലം 

കണ്ണീരുണങ്ങാത്ത കാലം 

കരളിൽ കനം തിങ്ങും കാലം 

കലി തൻ അപഹാര കാലം 


പ്രളയങ്ങളേറുന്ന കാലം 

പ്രണയങ്ങൾ മാറുന്ന കാലം 

വനമിങ്ങു കുറയുന്ന കാലം 

വനമുള്ളിൽ വളരുന്ന കാലം 


ക്ഷമയിങ്ങു കുറയുന്ന കാലം 

പകയങ്ങു കൂടുന്ന കാലം 

ചിരിയങ്ങു മറയുന്ന കാലം 

ചരസ്സാകെ നിറയുന്ന കാലം 


തോണ്ടിച്ചുരുങ്ങുന്ന കാലം 

തോണ്ടി രമിയ്ക്കുന്ന കാലം 

പീഡനമേറുന്ന കാലം 

'മുഖപത്ര' പൂരിത കാലം 


'മാവുള്ളോർ' വാഴുന്ന കാലം 

മണ്ടർ കുമ്പിട്ടു നിൽക്കുന്ന കാലം 

വാളാൽ പിടയ്ക്കുന്ന കാലം 

വാൾ വച്ച് നാറുന്ന കാലം


കിറ്റിൽ ജയിച്ചോരു കാലം 

കിറ്റാൽ സുഖിച്ചോരു കാലം 

കിറ്റ് കാണാത്തൊരീ കാലം 

'കൈറ്റാ'*യി അലയുന്ന കാലം 


പേമാരി നിറയുന്ന കാലം 

മാരി മോന്തക്കുടുക്കിട്ട കാലം 

കാലം പിഴച്ചോരു കാലം 

കലി തൻ അപഹാര കാലം !!


- ബിനു മോനിപ്പള്ളി

**************

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

*കൈറ്റ്= പട്ടം

ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ് 

Comments

  1. ആഹാ..അസ്സലായെഴുതി.
    പച്ചയ്ക്കെഴുതി എന്നതാണ്
    മറ്റൊരു പ്രത്യേകത.
    ശീ. ബിനുമോനിപ്പള്ളിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

    ReplyDelete
    Replies
    1. ഏറെ നന്ദി ...രേഖ സർ ...
      സത്യത്തിൽ, നമ്മുടെ ഈ നാടിന്റെ അവസ്ഥയിൽ, പോക്കിൽ ...ഒക്കെ ഏറെ സങ്കടമുണ്ട് .... പേടിയും ....അതാ ...

      Delete
  2. Timely apt lines. Very good. Hearty congratulations.

    ReplyDelete
  3. ഇന്നത്തെ കാലത്തിനനുസരിച്ചു വളരെ മനോഹരമായി എഴുതി. 👍

    ReplyDelete
  4. ബിന്ദു സജീവ്14 November 2021 at 02:02

    ബിന്ദൂ അസ്സലായിട്ടുണ്ട്. ഈ കാലത്തിൻ്റെ ബീഭത്സമായ മുഖം കൃത്യമായി വെളിപ്പെടുത്തിയിരിക്കുന്നു. അഭിനന്ദനങ്ങൾ

    ReplyDelete
    Replies
    1. athe ...ee kaalam namme vallathe bhayappetuthunnu .....

      Delete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]