കെ-റെയിൽ [ലേഖനം]
കെ-റെയിൽ [ലേഖനം] ഇപ്പോൾ കേരളത്തിലെ ഏറ്റവും ചൂടുള്ള ചർച്ചാ വിഷയം "കെ-റെയിൽ" ആണല്ലോ. 'ഒരു വികസന പദ്ധതി' എന്ന രീതിയിൽ നിന്നും, ഇവിടുത്തെ പല മുന്നണികളുടെയും, പിന്നെ, അതിലെ വിവിധ രാഷ്ട്രീയപ്പാർട്ടികളുടെയും ഒക്കെ, ഒരു അഭിമാനപ്രശ്നമായി ഇപ്പോൾ അത് മാറിയോ എന്നും ഒരു സംശയം. അതുകൊണ്ടു തന്നെ, പതിവ് പോലെ ആ 'രാഷ്ട്രീയ പ്രശ്‌നം' നമ്മൾ ചർച്ച ചെയ്യേണ്ടതില്ല, എന്നാണ് ആദ്യം കരുതിയത്. എന്നാൽ ഇത് ശരിയ്ക്കും, ഒരു രാഷ്ട്രീയപ്രശ്‌നം അല്ലല്ലോ, എന്ന ഒരു വീണ്ടുവിചാരത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. അതിനാൽ തന്നെ, പ്രിയ വായനക്കാർ ഇതിന് ഒരു തരത്തിലുമുള്ള രാഷ്ട്രീയ നിറവും നൽകേണ്ടതില്ല, എന്നുകൂടി അഭ്യർത്ഥിയ്ക്കുന്നു. വെറും രണ്ടേ രണ്ടു കാര്യങ്ങൾ മാത്രമാണ്, നമ്മൾ ഇവിടെ പറയുന്നത്. 1. ശരിയ്ക്കും "കെ-റെയിൽ" പദ്ധതി കേരളത്തിന് ആവശ്യമുണ്ടോ? എന്റെ അഭിപ്രായത്തിൽ, ഈ പദ്ധതി ഇപ്പോൾ കേരളത്തിന് ആവശ്യമുണ്ടോ എന്നതല്ല, പ്രസക്തമായ വിഷയം. മറിച്ച്, ഇതിനേക്കാൾ അത്യാവശ്യമായ മറ്റു വല്ല ആവശ്യങ്ങളോ, അല്ലെങ്കിൽ പദ്ധതികളോ കേരളത്തിന് 'ഇപ്പോൾ' വേണ്ടതുണ്ടോ എന്നതാണ് . തീർച്ചയായ...