കൗമാര സ്വപ്നം [കവിത]

കൗമാര  സ്വപ്നം  

 [കവിത]

നീയെന്റെ പാട്ടിലന്നില്ല പെണ്ണെ പെണ്ണാളേ 

കനവിന്റെ ഓരത്തും നീ എന്തേ വന്നില്ല?

കശുമാങ്ങാച്ചാറു മണക്കണ കുട്ടിയുടുപ്പിട്ടാ-

പാട-വരമ്പത്തു പായണ കുഞ്ഞുകിടാത്തി നീ 


പിന്നെങ്ങോ കാലം കരവിരുതോടെ ചമച്ചൊരാ 

കൗമാരക്കാരിയായ് നീയങ്ങു മാറിയ നാളെന്നോ 

പൊടിമീശ മുളയ്ക്കണ പയ്യന്റെ നെഞ്ചിലുടക്കീട്ടാ

ഹൃദ്-വീണാ തന്തികൾ തൊട്ടതും നീയല്ലേ പെണ്ണാളേ


പിന്നെയാ പാട്ടിൽ നിറഞ്ഞതു നീയാം രാഗമല്ലേ 

പിന്നെയാ നിനവിൽ നിറഞ്ഞതു നീയാം വർണ്ണമല്ലേ 

പിന്നെയാ ഇരവിൽ നിലാവായ് നീ നിറഞ്ഞില്ലേ 

പിന്നെയാ പകലിൽ തണുവായ് വീശിയണഞ്ഞില്ലേ


കാലം കറങ്ങിയുറങ്ങിയിട്ടിങ്ങു വെളുത്തപ്പോൾ 

കാണാക്കരയിൽ നീയും പോയ്മറഞ്ഞില്ലേ

കല്പാന്തകാലത്തിനപ്പുറം നീയങ്ങൊളിച്ചാലും 

ഖൽബിലെ താളത്തിനുള്ളിൽ നീയെന്നുമുണ്ടാകും  


ഖൽബിലെ താളത്തിനുള്ളിൽ നീയെന്നുമുണ്ടാകും

ഈ..... ഖൽബിലെ താളത്തിനുള്ളിൽ നീയെന്നുമുണ്ടാകും


-ബിനു മോനിപ്പള്ളി 

                                                                             *************

Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ് 


*സമസ്യ മാഗസിൻ -പുതുവർഷപ്പതിപ്പ്-2022 ൽ പ്രസിദ്ധീകരിച്ച കവിത 








Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]