നേരം [വാലന്റൈൻദിന ലളിതഗാനം]


നേരം 

[വാലന്റൈൻദിന ലളിതഗാനം]


സായന്തനത്തിന്റെ ചോപ്പിൽ 

സന്ധ്യ നാണംകുണുങ്ങുന്ന നേരം 

ചായം പുരണ്ട തൻ കൈകൾ 

സൂര്യൻ കഴുകി കുടയുന്ന നേരം 


ആകാശത്തങ്ങൊരു കോണിൽ 

ചന്ദ്രൻ ചിരിതൂകി ഉണരുന്ന നേരം 

നിശയിലിന്നാരെയോ കാക്കും 

പൂവിൻ ഇമകളങ്ങകലുന്ന നേരം 


കുളിർകാറ്റിലുലയും കുറുനിര മെല്ലവേ

തഴുകിയൊതുക്കുന്ന നേരം 

മൗനങ്ങൾ പോലും വാചാലമാകുന്ന 

സുരഭില സന്ധ്യാ നേരം 


അകലെയാരോ പാടും തരളിത ഗാനത്തിൻ 

വരികളിങ്ങണയുന്ന നേരം 

കാതോട് കാതോരം ചൊല്ലാം സഖീ ഞാൻ 

നിന്നോടെനിയ്ക്കുള്ള പ്രണയം !!


സ്നേഹത്തോടെ 

- ബിനു മോനിപ്പള്ളി

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

******


Comments

  1. ബിന്ദു സജീവ്12 February 2022 at 22:55

    ലളിതമായ ഭാഷയിൽ മധുരമായ - ഒറ്റ വായനയിൽ തന്നെ വായനക്കാർക്ക് മനസ്സിലാക്കാൻ ഉതകുന്ന - നിർമ്മലമായ പ്രണയ ഗാനം - മനോഹരമായിരിക്കുന്നു.

    ReplyDelete
  2. ബിനു.. പ്രണയം എത്ര simple ayi പറഞ്ഞിരിക്കുന്നു

    ReplyDelete
    Replies
    1. ലാളിത്യമുള്ള പ്രണയമല്ലേ കൂടുതൽ ഹൃദ്യം ...?

      Delete
  3. ലളിത സുന്ദര മധുര ഗീതം എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കുവാൻ മനസ്സ് പ്രേരിപ്പിക്കുന്നു ബിനു.
    ഏറെ ആദരവും സ്നേഹവും ഈ ദിനത്തിൽ അങ്ങയ്ക്ക് പകരം തരുന്നു.
    രേഖ വെള്ളത്തൂവൽ

    ReplyDelete
    Replies
    1. ഏറെ സന്തോഷം സാർ ... പ്രണയം ..അത് നമുക്കുള്ളിൽ എപ്പോഴും വേണം ... ചെറിയ അർത്ഥത്തിൽ അല്ല ... വലിയ അർത്ഥത്തിൽ ....അതാണ് നമ്മുടെ ജീവിതത്തിനു ശരിയ്ക്കും അർത്ഥവും നിറവും നൽകുന്നതും ....അല്ലെ?

      Delete
  4. This comment has been removed by the author.

    ReplyDelete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]