നമ്മൾ നേടണം [കവിത]

 

നമ്മൾ നേടണം 

[കവിത]


അക്ഷരം പഠിച്ചു നമ്മൾ അറിവ് നേടണം 

അറിവിലൂടെ നിറവിലൂടെ ശക്തരാകണം 

ആത്മധൈര്യം ഉള്ളിലായി കാത്തുവയ്ക്കണം 

ആർഷഭാരതത്തിൻ മക്കൾ ഓർമ്മവയ്ക്കണം 


ലഹരിയേകും വസ്തുവൊക്കെ അകലെയാക്കണം 

മനുജ ജന്മം ഒന്ന് തന്നെ ലഹരിയാകണം 

സഹജസ്നേഹം കൂടെ നമ്മൾ കാത്തു പോരണം 

കരളിനുള്ളിൽ കനിവ് നമ്മൾ ചേർത്ത് വയ്ക്കണം 


ജാതിബോധമുള്ളിൽ നമ്മൾ കാത്ത് വയ്ക്കണം 

'മനുജ ജാതി' എന്നൊരെണ്ണം മാത്രമാകണം 

കത്തിനിൽക്കും ഉച്ചവെയിലിൽ തണലുപോലെ നാം 

തളരുവോരെ താങ്ങിനിർത്തും കരമതാകണം 


നഷ്ടബോധമാകെ നമ്മൾ ദൂരെയാക്കണം 

ശിഷ്ടകാലം മോദമോടെ അങ്ങ് വാഴണം 

നല്ല വാക്ക് ചൊല്ലി നമ്മൾ നന്മ കാട്ടണം 

നല്ല കൂട്ട് കൂടി നമ്മൾ ഒരുമയേറ്റണം 

===============

സ്നേഹപൂർവ്വം 

- ബിനു മോനിപ്പള്ളി

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

പിൻകുറിപ്പ്: മെയ്-2023 ലക്കം 'ഇമ' മാസികയിൽ പ്രസിദ്ധീകരിച്ച കവിത.







Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]