പുതുവർഷം [കവിത]
പുതുവർഷം
ലഹരിയിൽ നുരയുന്നതാണെന്റെ നാടിന്നു
ലഹരിയിന്നറിയുന്നുൾ വിങ്ങലോടെ
പുതുവർഷരാവിലും ഉയരും ആ ലഹരി തൻ
ഉന്മാദമൂറുന്ന ബുദ്ബുദങ്ങൾ
ഉരുകുന്ന മനസ്സുമാ ഉറയുന്ന കദനവും
കാണാതെ ഉലയുന്നു രാവ് ജന്മം
ഇനിവരും നല്ല നാളെന്നൊരു ചിന്തയ്ക്ക്
ഹേതുവില്ലെങ്കിലും ആശിച്ചു പോം
ലഹരിയില്ലാത്തൊരു വർഷം വരും
കുഞ്ഞു-പെൺ ജന്മ പുഞ്ചിരി പൂത്തു വരും
ഈ ലോക ദുഃഖങ്ങളൊക്കെയും അതിനുള്ളിൽ
നീറിപ്പുകഞ്ഞങ്ങെരിഞ്ഞടങ്ങും
ഒരു നൂറു സൂര്യന്റെ തേജസ്സോടാ ചിരി
അപരന്റെ ഹൃത്തിലേക്കാഴ്ന്നിറങ്ങും
പിന്നെ, അവിടെയും സ്‌നേഹച്ചിരി പടർത്തും
ആ ചിരി ലോകമങ്ങേറ്റെടുക്കും.
അറിയാതെ ആശിച്ചു പോകുന്നു ഞാൻ ....
ഈ ലഹരിയില്ലാത്തൊരു വർഷം വരും
ആ വർഷം 'പുതുവർഷം' ആയിരിയ്ക്കും !!
അറിയാതെ ..... ആശിച്ചു പോകുന്നു ഞാൻ .... !!!
===============
സ്നേഹപൂർവ്വം
- ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
********
പ്രതീക്ഷകളോടെ കാത്തിരിക്കുന്ന പുതുവർഷം; നിരാശപ്പെടുത്താതിരിക്കട്ടെ... ❤️
ReplyDeleteകവിത 🔥
🧡😊🙏🏻👍👏
ReplyDeleteഞാനും ആഗ്രഹിക്കുന്നു.... വെറുതെ....ആണെന് അറിഞ്ഞിട്ടും 🥰🥰🥰
ReplyDelete💐👌👏👏👏
ReplyDelete👍👍👍
ReplyDeleteFantastic ❤️❤️❤️
ReplyDelete