നിനവ് [കവിത]

 

നിനവ്

[കവിത]

നിറമുള്ള സ്വപ്‌നങ്ങൾ കുളിരാർന്നൊഴുകുന്ന 

ഒരരുവിയ്ക്കു സമമാണ് മനസ്സ് 

അരുവി തൻ ഓരത്ത് നിറയെ കായ്ക്കുന്ന 

തേന്മാവിൻ മരമാണ് നിനവ് 

 

ഓർമ്മതൻ മാമരം നിറയെ പൂക്കുമ്പോൾ 

മനസ്സാകെ നിറയുന്ന പോലെ 

പറയാതെയെത്തുന്ന മഴമേഘജാലത്താൽ 

പൂവുകൾ കൊഴിയുന്ന നേരം 

നൊമ്പരം ഉറയുന്ന പോലെ 

മനസ്സാകെ ഉലയുന്ന പോലെ

 

കൊതിയോടടർത്തിയ  കനിമാങ്ങാ കവിളത്ത് 

ചുനയായി നീറുന്ന നേരം 

അരികിലേയ്ക്കണയുന്ന ദാവണിക്കാരിയാൾ 

ഒരു മുത്തം നൽകുന്ന നേരം 

നീറ്റലങ്ങകലുന്ന പോലെ

തനുവാകെ ഉലയുന്ന പോലെ

 

കാലം കറങ്ങുമ്പോൾ കനികൾ മൂക്കുമ്പോൾ 

നാവിൽ പുളിയ്ക്കുമാ നിനവ് 

ഇനിയൊട്ടു കാലം കാത്തിടാമെങ്കിൽ? 

തേനിമ്പമേറ്റുമാ ഓർമ്മ 

മധുരിയ്ക്കും മൽഗോവ പോലെ 

ഉള്ളകം കുളിരുന്ന പോലെ  


===============

സ്നേഹപൂർവ്വം 

- ബിനു മോനിപ്പള്ളി

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

 പിൻകുറിപ്പ്: കഴിഞ്ഞ ദിവസം തൃശ്ശൂർ ജവഹർ ബാലഭവനിൽ (ചെമ്പൂക്കാവ് ) നടന്ന 'അക്ഷരമലരുകൾ സാഹിത്യോത്സവത്തിൽ' തീർത്തും അവിചാരിതമായ ചില കാരണങ്ങളാൽ പങ്കെടുക്കാനായില്ല. അതിനാൽ തന്നെ, പ്രമുഖ കവിയും കേരള സാഹിത്യഅക്കാദമി പ്രസിഡന്റുമായ ശ്രീ. സച്ചിദാനന്ദൻ മാഷിന്റെ കയ്യിൽ നിന്നും പുരസ്‌കാരം സ്വീകരിയ്ക്കുവാനുമായില്ല.... അതും കവി ശ്രീ. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെ സാന്നിധ്യത്തിൽ ...... പിന്നെ, ആ വിഷമം കുറച്ചെങ്കിലും മാറിയത് അഡ്മിൻ ശ്രീ. അലി പുന്നയൂർ ആ പുരസ്കാരവും കൂടെ പുസ്‌തകത്തിന്റെ കുറച്ച് പ്രതികളും അയച്ചു നൽകിയപ്പോഴാണ്.... ആ സന്തോഷം നിങ്ങൾക്കായി പങ്കു വയ്ക്കുന്നു .....









Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]