മണ്ണപ്പം ചുട്ടെന്റെ പെണ്ണ് - A Valentine Day Special ....!!

 

💓 മണ്ണപ്പം ചുട്ടെന്റെ പെണ്ണ് 💔

[ലളിത ഗാനം]


കഥകളുറങ്ങുമാ കളിവീടിൻ മുറ്റത്ത് 

മണ്ണപ്പം ചുട്ടെന്റെ പെണ്ണ് 

കനിമാങ്ങാ തിന്നിട്ടു കവിൾത്തടം 

പൊള്ളുമ്പോൾ, അലറിക്കരഞ്ഞെന്റെ പെണ്ണ് 

ഒരു, തൊട്ടാവാടിയാം പെണ്ണ് 


കാലം കടന്നപ്പോൾ കളിവീട് മാഞ്ഞപ്പോൾ 

ദാവണിക്കാരിയായ് പെണ്ണ് 

കനവുകളായിരം ചാലിച്ചു ചേർത്താരോ

കരിനീല മിഴികളിൽ കവിത 

ആരും, മൂളാത്ത പാട്ടുപോൽ പെണ്ണ്


ഒരു ദുഃഖസാന്ദ്രമാം കനവുപോൽ മാഞ്ഞുപോയ് 

പിന്നൊരു ദിനമെന്റെ പെണ്ണ്

കരതലം വീശിയിട്ടൊരു യാത്ര ചൊല്ലാതെ 

അകലെയാകാശത്ത് മാഞ്ഞു 

ആരും, കാണാത്ത ദേശത്തെൻ പെണ്ണ് 

===============

*ചിത്രത്തിന് കടപ്പാട്: ആർട്ടിസ്‌റ് മോഹൻ മണിമല 

===============

സ്നേഹപൂർവ്വം 

- ബിനു മോനിപ്പള്ളി

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

2024 ലെ ഈ വാലന്റൈൻ ദിനത്തിൽ ..... എല്ലാ പ്രണയിതാക്കൾക്കും.... പിന്നെ, ഒരു നഷ്ടപ്രണയത്തിന്റെ നെരിപ്പോട് ഇന്നും ഇടനെഞ്ചിൽ എരിയുന്നവർക്കുമായി ...... സമർപ്പിയ്ക്കുന്നു ...ഈ ഗാനം ....💓💔

 

Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]