ദശവരിക്കവിത
ദശവരിക്കവിത
ദശവരിയിലൊരു നല്ല കവിത വേണം
ദിശാബോധമതിനുള്ളിൽ ഉണ്ടാകണം
ദയയെന്നിൽ തോന്നി നീ വാണിമാതേ
ഈരഞ്ചുവരി ഉറവ് ചെയ്തീടണെ
ദയ വിട്ടകന്നോരു കാലമാണ്
കലി തൻ അപഹാര കാലമാണ്
അപരന്റെ നെഞ്ചിന്റെയാഴത്തിനായ്
കത്തി രാകി മിനുക്കുന്ന കാലമാണ്
ഇമയടയ്ക്കാതെ നീ കാത്തീടുക
രക്ഷ, നീ തന്നെ എന്ന് നീ ഓർത്തീടുക ..!
===========
സ്നേഹപൂർവ്വം
- ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
********
* ഫെബ്രുവരി 2024 ലക്കം 'ഇമ' മാസികയിൽ പ്രസിദ്ധീകരിച്ച കവിത




Comments
Post a Comment