അമ്മ [2025 ലെ ആദ്യ രചന]

 

അമ്മ 

[2025 ലെ ആദ്യ രചന]

അമ്മിഞ്ഞപ്പാലിന്റെ നറുമണമോലുന്ന

അതിരറ്റ സ്നേഹമാണമ്മ 

ആദ്യമായ് നാവിൽ ഞാൻ കൊഞ്ചിപ്പറഞ്ഞൊരാ

കൽക്കണ്ട മധുരമാണമ്മ 

എന്നും, കൺകണ്ട ദൈവമെൻ അമ്മ 

 

പേറ്റിപ്പെറുക്കുന്ന* നേരത്ത് കേൾക്കാത്തൊരി-

'ശ് ശ് .." പാട്ട് പാടുമെന്നമ്മ 

പുന്നെല്ലിൻ പൊടിയരി പേറ്റിയെടുത്തതിൽ 

ചക്കര ചേർക്കുമെന്നമ്മ 

നല്ല, പായസമൂട്ടുമെൻ അമ്മ


ചാണകത്തറയിലായ് പാ വിരിച്ചന്നെന്നെ

താരാട്ടു പാടിയെന്നമ്മ

വിരലും കുടിച്ചു ഞാൻ ഒട്ടു മയങ്ങുമ്പോൾ 

പാപ്പം കുറുക്കുമെന്നമ്മ 

ഇന്നും, കനിവിന്റെ ഖനിയാണെൻ അമ്മ

==================

* മുറത്തിലിട്ട് അരിയിലെ നെല്ല് പേറ്റുക 

=================

സ്നേഹപൂർവ്വം 

ബിനു മോനിപ്പള്ളി 

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

 

Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]