ആറ്റുകാലമ്മയ്ക്ക് പൊങ്കാല...!!
ആറ്റുകാലമ്മയ്ക്ക് പൊങ്കാല...!!
[ഭക്തിഗാനം]
ആറ്റുകാലമ്മയ്ക്ക് പൊങ്കാല, മനം
നീറ്റുമെൻ ദുഃഖങ്ങൾ മാറ്റുവാനായ്
ആറ്റണമമ്മേ നിൻ കരുണയാലെന്നുമേ
പോറ്റണമെന്നെ നിൻ പൈതലായി
ഉല പോലെയെരിയും കതിരോനു താഴെയെൻ
ഉടൽ നീറി നിൽക്കുമ്പോളുള്ളിൽ
ഉണരുവതെന്താണെന്നറിയുക, അമ്മേ നിൻ
ഉലകാകെ അറിയുന്ന രൂപം
തൂവിത്തിളയ്ക്കുമെൻ പൊങ്കാലപ്പായസം
തീർത്ഥാഭിഷേകത്തിൽ പുണ്യമാകേ
തീരാത്തൊരീജന്മ പാപങ്ങൾ, തീർത്തു ഞാൻ
തിരികെയെൻ കൂടാരമണയും
=================
സ്നേഹപൂർവ്വം
ബിനു മോനിപ്പള്ളി
=================
ഇനിയല്പം പൊങ്കാല പുരാണം: (അവലംബം: വാമൊഴി/പുരാണങ്ങൾ)
ദേവിക്കുള്ള ആത്മസമർപ്പണമാണ് പൊങ്കാല. ദേവിയോട് ഉള്ളുതുറന്ന് പ്രാർത്ഥിച്ചാൽ ഫലം ഉറപ്പാണ്. "തിളച്ചു മറിയുക" എന്നാണ് പൊങ്കാല എന്ന വാക്കിനർത്ഥം. തിളച്ചുമറിഞ്ഞു തൂവുമ്പോളാണ് പൊങ്കാല സമർപ്പണം പൂർണമാവുക.
***********
ഓരോ ദിക്കിലേക്ക് തിളച്ചു തൂവുന്നതിന് ഓരോ ഫലങ്ങളാണ്.
കിഴക്കോട്ടു തിളച്ചു തൂവുന്നതാണ് ഏറ്റവും ഉത്തമം. കിഴക്കോട്ടു തൂകിയാൽ ആഗ്രഹിച്ചകാര്യം ഉടൻ നടക്കും.
വടക്കോട്ടായാൽ കാര്യങ്ങൾ നടക്കാൻ അൽപം താമസം വരും.
പടിഞ്ഞാറുഭാഗത്തേക്കാണെങ്കിൽ, ആഗ്രഹ സാഫല്യത്തിന് വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും.
തെക്കോട്ടായാൽ ദുരിതവും ക്ലേശങ്ങളും മാറിയിട്ടില്ലാ എന്നാണ് അർഥം. ദുരിത ശാന്തിക്കായി ദേവീഭജനം, നവഗ്രഹപ്രീതി, അവനവനാൽ കഴിയുന്ന വഴിപാടുകൾ, എന്നിവ ഭക്തിപൂർവ്വം അനുഷ്ഠിക്കുക.
***********
പ്രധാന വഴിപാടായ പൊങ്കാല പായസത്തിന്റെ കൂടെ, വെള്ളനിവേദ്യം, തെരളി, മണ്ടപ്പുറ്റ് എന്നിവയും, പൊങ്കാലദിനം തയാറാക്കുന്ന നിവേദ്യങ്ങളാണ്.
അഭീഷ്ടസിദ്ധിക്കുവേണ്ടിയാണ് വെള്ളനിവേദ്യം.
ധനധാന്യസമൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനും വേണ്ടിയാണ് വഴനയിലയില്‍ ഉണ്ടാക്കുന്ന തെരളി എന്ന അട.
വിട്ടുമാറാത്ത
തലവേദനയുള്ളവര്‍ രോഗശാന്തിക്കായി നടത്തുന്ന വഴിപാടാണ് പയറും അരിപ്പൊടിയും
ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന മണ്ടപ്പുറ്റ്.
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
********
അമ്മേ ശരണം🙏🙏🙏
ReplyDelete🙏🙏🙏
ReplyDelete🙏🙏🙏
Delete🙏🙏🙏
ReplyDelete🙏🙏
Delete,🙏🙏🙏
ReplyDelete