ഈശ്വരവിശ്വാസം : ആവശ്യമോ, അനാവശ്യമോ ? [ചിന്താവിഷയം]

ഒരുപാടു തവണ നമ്മുടെ സമൂഹത്തിൽ ചൂടേറിയ ചർച്ചാവിഷയമാകുകയും എന്നാൽ എങ്ങുമെത്താതെ എ പ്പോഴും വിവാദത്തിൽ മാത്രം കലാശിക്കുകയും ചെയ്യുന്ന വിഷയം. ഈശ്വരവിശ്വാസം മനുഷ്യന് ആവശ്യമോ, അത്യാവശ്യമോ? ഈശ്വര വിശ്വാസമില്ലെങ്കിൽ മനുഷ്യന് ഈ മണ്ണിൽ ജീവിച്ചു കൂടെ ? അങ്ങിനെ ജീവിക്കാമെങ്കിൽ പിന്നെ ഈശ്വര വിശ്വാസം എന്തിനാണ് ? എന്തിനാണ് നമുക്ക് അമ്പലങ്ങളും പള്ളികളും? ഇനി ഈശ്വര വിശ്വാസം ആവശ്യമാണെങ്കിൽ തന്നെ ഏത് ഈശ്വരനിൽ വിശ്വസിക്കും? എല്ലാ മതങ്ങളിലും ഉണ്ടല്ലോ ഒരുപാട് ഈശ്വരന്മാർ ...... ഇങ്ങനെ വ്യക്തമായ ഉത്തരം നല്കാനാവാത്ത എത്ര എത്ര ചോദ്യങ്ങൾ? നമുക്കിതിന്റെ ഉത്തരങ്ങളിലേക്ക് കടക്കുന്നതിനു മുൻപ് ഒരു ചെറിയ ഉദാഹരണം നോക്കാം. * * * * നിങ്ങൾ തനിയെ ഒരു ദീർഘയാത്ര നടത്തുന്നു എന്ന് കരുതുക. തീർത്തും വിജനമായ ഒരു പ്രദേശത്ത് കൂടിയാണ് നിങ്ങളുടെ യാത്ര. അങ്ങിനെ നിങ്ങൾ ഒരു പുഴയുടെ കരയിൽ എത്തുന്നു. നിങ്ങൾക്ക് ഇനി യാത്ര തുടരണം എങ്കിൽ ആ പുഴ കടക്കണം. എന്നാൽ അതിനു ആകെ ഉള്ളത് ഒരു ഒറ്റത്തടി പാലം മാത്രമാണ്. അതും കൈവരികൾ ഒന്നും ഇല്ലാത്ത ഒരു തെങ്ങ് ...