Posts

Showing posts from June, 2016

എന്റെ 'ഐഡിയൽ' കൂട്ടുകാർക്ക് സ്നേഹപൂർവ്വം

Image
എന്റെ 'ഐഡിയൽ' കൂട്ടുകാർക്ക് സ്നേഹപൂർവ്വം  'ഐഡിയൽ' ഗ്രൂപ്പിന്റെയാധാര ശിലയായ അഡ്മിന്നജീഷിന്നു മമ വന്ദനം ലോലമാം ഹൃദയത്തിൽ സ്നേഹം നിറച്ചൊരാ ലൈജുവിൻ സ്വതസിദ്ധ നർമ്മബോധം അമ്മായിയെന്നപോൽ അംഗങ്ങളെ തന്റെ സ്വന്തമായ് കാണുന്ന മിനിയങ്ങനെ അല്പം കുസൃതിയും ഏറെ കുറുമ്പുമായ്‌ എന്നും തകർക്കുന്ന റൂമ മെമ്പർ കാലങ്ങളേറവേ ഗ്‌ളാമറായീടുന്ന ഗ്രൂപ്പിലെ സുന്ദരൻ ദൗലുമോനും മാവേലിമന്നനെ മാതൃകയാക്കിയ ഗ്രൂപ്പിന്റെ ഗായകൻ പ്രിയബിജിയും പൂട്ടിയ ബാറല്ല, മറ്റൊരു ബാറിന്റെ അദ്ധ്യക്ഷനായോരു വക്കീൽ ഹനാസ് പക്വതയോടെന്നും ഗ്രൂപ്പിൽ സംസാരിക്കും മാക്റ്റിയതല്ലാതെ വേറെയാര് ? അകലെയാണെങ്കിലും അരികിലായുണ്ടെന്നു- നമ്മളെ തോന്നിക്കും സുബ്ബൂവിക്ക മലയോരനാടിന്റെ തനതായ ഭാഷയിൽ മധുരമായോതുന്നു സൂസനെന്നും LDF വന്നപ്പോൾ എല്ലാം ശരിയായി എന്നോതിപോയോരനിൽ സഖാവ് ഗ്രൂപ്പുമെമ്പേഴ്സിന്നു മുത്തങ്ങൾ നൽകിയി- ട്ടെന്നുമുറക്കുന്ന മുത്തുസോജി  ചില ഡേയ്‌സിൽ വന്നിട്ടു പല ഡേയ്‌സിൽ മുങ്ങുന്ന ഗ്രൂപ്പിന്റെ സ്വന്തം ഡേയ്സിയുണ്ട് അനന്തന്റെ നാട്ടിൽ നിന്നെന്നും തിരക്കുമായ് ഗ്രൂപ്പിലെ മെമ്പറാ...

പൊളിച്ചെഴുതാം നമുക്കീ വിദ്യാഭ്യാസ സമ്പ്രദായം ? [ലേഖനം]

Image
പൊളിച്ചെഴുതാം നമുക്കീ വിദ്യാഭ്യാസ സമ്പ്രദായം ? നാനാത്വത്തിൽ ഏകത്വത്തിന്റെ നാടാണ് ഭാരതം. പക്ഷെ, നമ്മുടെ അടിസ്ഥാന വിദ്യാഭ്യാസ രീതികളിൽ നമ്മൾ ഇന്നും പിന്തുടരുന്ന 'നാനാത്വം' ശരിക്കും നമുക്ക് വേണമോ? ഓരോ സ്റ്റേറ്റിനും അവരവരുടെ സ്വന്തം സിലബസുകളും, അവരവരുടേതായ വിദ്യാഭ്യാസ സമ്പ്രദായങ്ങളും, പരീക്ഷാരീതികളും, ഉത്തര-മൂല്യ നിർണ്ണയ രീതികളും വിദ്യാഭ്യാസ കലണ്ടറുകളും !! ഇതിനൊക്കെ പുറമെ CBSE യും ICSE യും  !  എന്തൊരു  നാനാത്വം? എന്തിനാണിത് ? എന്തുകൊണ്ട് നമുക്ക് നമ്മുടെ അടിസ്ഥാന വിദ്യാഭ്യാസ സമ്പ്രദായം ( 1  മുതൽ 10 വരെ ക്ളാസുകൾ) ഒന്നു ഏകീകരിച്ചു കൂടാ ? അതും സംസ്ഥാന അടിസ്ഥാനത്തിൽ അല്ലാതെ ദേശീയ അടിസ്‌ഥാനത്തിൽ തന്നെ? ഏതാനും ചില നിർദ്ദേശങ്ങൾ വായനക്കാരുടെ മുൻപിൽ വയ്ക്കുന്നു. 1 . ഭാരതത്തിൽ മുഴുവനായും 1 മുതൽ 10 വരെ ക്ളാസുകളിൽ ഒരേ സിലബസ് പ്രാബല്യത്തിൽ വരുത്തുക. 2. അതതു സംസ്ഥാനങ്ങളിലെ മാതൃഭാഷയെ ഒന്നാം ഭാഷയായി ഉൾപ്പെടുത്തുക.  [കേരളത്തിൽ മലയാളം, തമിഴ്നാട്ടിൽ തമിഴ്, ആന്ധ്രയിൽ തെലുഗു ...അങ്ങിനെ] 3. പരീക്ഷാ നടത്തിപ്പിനു തിരഞ്ഞെടുപ്പ് കമ്മീഷൻ...

ആത്മാവിൽ ഒരു സുന്ദര ശില്പം [കവിത]

Image
ആത്മാവിൽ ഒരു സുന്ദര ശില്പം അന്തരാത്മാവിലെ ചിത്രത്തിനന്നു ഞാൻ  ആദ്യമായ് നിൻ രൂപഭംഗിയേകി  അവ്യക്തമായൊരാ ചിത്രം പൊടുന്നനെ  സുവ്യക്തമായിയെൻ ഹൃത്തടത്തിൽ  ആയിരം അർക്കന്മാർ ഒന്നിച്ചുദിച്ചപോൽ   പ്രോജ്ജ്വലിച്ചന്നതെൻ ഹൃത്തടത്തിൽ  അനുരാഗ കുസുമങ്ങൾ അഭിഷേകമാക്കിയെൻ ആരാധ്യദേവതേ നിൻ ചരണെ  കാറ്റിലിളകുന്ന കുറുനിര മെല്ലവേ  മാടിയൊതുക്കുന്ന ശാലീനതേ  കരവിരുതോടെ ഞാൻ കരളിൽ കുറിക്കുന്നു  ആരും കൊതിക്കും നിൻ രൂപഭംഗി  ഒഴുകിയിറങ്ങുന്ന കാർകൂന്തൽ തുമ്പത്ത്  തുളസിക്കതിരിന്റെ നൈർമ്മല്യം  കാച്ചെണ്ണ മണമോലും കൂന്തലിനെന്നുമേ  കാറ്റിന്റെ കയ്യിനാൽ താലോലം  മലയാള മങ്കയ്ക്കു ഭൂഷണമാകുന്ന  ശ്രീയൊഴുകുന്നോരാ വദനത്തിൽ  മഞ്ഞളും ചന്ദനത്തൈലവും തീർക്കുന്നു  മതിയെ മയക്കുന്ന സൗരഭ്യം  അളകങ്ങൾ അതിരിന്നു കാവലായ് നില്ക്കുന്ന  നെറ്റിയിൽ ചന്ദന തൊടുകുറിയും  കരിനീലക്കണ്ണിന്നു ചാരുത കൂട്ടുവാൻ  എണ്ണയിൽ ചാലിച്ചൊരഞ്ജനവും...

പുതിയ മന്ത്രിസഭ; പുത്തൻ പ്രതീക്ഷകൾ [ലേഖനം/നിവേദനം]

Image
പുതിയ മന്ത്രിസഭ; പുത്തൻ പ്രതീക്ഷകൾ കേരളത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു. പുതിയ മുഖ്യമന്ത്രി, മന്ത്രിമാർ, പുത്തൻ പ്രതീക്ഷകൾ........ പുതിയ ഈ മന്ത്രിസഭക്ക് മുൻപിൽ ലളിതമായ രണ്ടു നിർദ്ദേശങ്ങൾ മാത്രം സമർപ്പിക്കുന്നു. 1. ഓരോ മന്ത്രിയുടെയും പേഴ്സണൽ സ്റ്റാഫിൽ 25 പേർ വീതമുണ്ടല്ലോ ? പൊതു ജനങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും (ഇമെയിൽ വഴി) സ്വീകരിക്കുവാൻ കഴിയുന്ന തരത്തിൽ, ഓരോ മന്ത്രിയും ഒരു മെയിൽ-ഐഡി ഉണ്ടാക്കുക. എന്നിട്ട് അത്തരം മെയിലുകൾ കാര്യക്ഷമമായി കൈകാരം ചെയ്യുന്നതിനായി മേല്പ്പറഞ്ഞ 25 പേരിൽ ഒരാളെ ചുമതലപ്പെടുത്തുക. ഇമെയിൽ കിട്ടിയാൽ ഉടൻ അയച്ച ആൾക്ക് ഒരു ട്രാക്കിംഗ് നമ്പർ നല്കുക. പിന്നീട് ആ നമ്പർ വഴി അതതു സമയത്തെ സ്റ്റാറ്റസ് നോക്കാനുള്ള ഒരു സംവിധാനവും ഏർപ്പെടുത്തുക. ഇങ്ങനെ ലഭിക്കുന്ന നല്ല നിർദ്ദേശങ്ങൾ നടപ്പാക്കുകയും അല്ലാത്തവ നിരസിക്കുകയും ചെയ്യുക. എന്തായാലും സ്റ്റാറ്റസ് അയച്ച ആളിനെ അറിയിക്കുക. അല്ലെങ്കിൽ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യുക. [ മുൻപും, നിലവിലും ഇത്തരം നിരവധി സംവിധാനങ്ങൾ (അല്ലെങ്കിൽ സമാന സ്വഭാവമുള്ളവ) ഉണ്ട് എന്...

ജിഷ [മാതൃഭൂമി ദിനപത്രത്തിൽ (8-ജൂൺ-2016) പ്രസിദ്ധീകരിച്ച കവിത]

Image
ജിഷ 'പെൻക്യാമറ'യ്ക്കുള്ളിലഭയം തിരഞ്ഞോരു പെണ്ണായിരുന്നവൾ പക്ഷെ, പെണ്ണായ് പിറന്നുപോയ്‌ എന്നോരു തെറ്റിന്നു- ജീവൻ വെടിഞ്ഞവൾ പാവം കുത്തിമറച്ചൊരാ തകരവാതില്പ്പാളി കുത്തിത്തുറന്നവനെത്തി, പെരും- പാമ്പിന്റെയൂരുമായ് കാമാർത്തനായവൻ കാറിക്കരഞ്ഞവൾ പാവം ഒക്കെ കഴിയവേ നാട്ടുകാർ നാമെത്തി ഹർത്താൽ നടത്തിയതു കൃത്യം രാപ്പകൽ സമരങ്ങൾ, തിരി തെളിക്കൽ പിന്നെ, മൗനമായ് ജാഥകൾ, തീർന്നു 'കർത്തവ്യ'മെല്ലാം നടത്തിപ്പതുക്കെയാ നാട്ടുകാരെല്ലാം പിരിയെ, നെഞ്ചിന്റെയുള്ളിലെ ഗദ്ഗദം തേങ്ങലായ് പാവമാം അമ്മ വിതുമ്പി പെണ്ണേ നിൻ മാനത്തിൻ കാവലായ് നില്ക്കുവാൻ, അയലത്തുകാരൊന്നുമെത്താ; പെണ്ണേ നിൻ മാനം കാക്കുവാൻ എപ്പോഴും, കയ്യിൽ കരുതൂ കഠാരി !! ====== ** ഏതോ കാപാലികന്റെ കയ്യാൽ പൊലിഞ്ഞുപോയ, പെരുമ്പാവൂരിലെ ജിഷയുടെ നീറുന്ന ഓർമ്മകൾക്കു മുൻപിൽ സമർപ്പിക്കുന്നു. ************* binumonippally.blogspot.in

കാൽവരിക്കുന്നിന്റെ ദേവാ ...[ഭക്തിഗാനം]

Image
കാൽവരിക്കുന്നിന്റെ ദേവാ ... കരളിൽ നിറയും കദനവുമായ് ഞാൻ കനിവിന്റെ ദേവാ അണയുമ്പോൾ കദനത്തെ മാറ്റുമോ കൈ പിടിച്ചീടുമോ ? ദേവാ എൻ കണ്ണുനീർ തുടച്ചീടുമോ ? [കരളിൽ നിറയും കദനവുമായ് ഞാൻ..] അവനിയിൽ മാനവ പാപങ്ങളന്നു നീ കാൽവരിക്കുന്നിൽ ചുമന്നതല്ലേ ? മനുജന്നു പാവനജീവിതമേകുവാൻ നീയന്നു ബലിയായ് തീർന്നതല്ലേ ? നിൻ ജീവരക്തം ചൊരിഞ്ഞതല്ലേ ? [കരളിൽ നിറയും കദനവുമായ് ഞാൻ..] ആലംബമില്ലാത്ത മാനവനിവനെ നീ കരുണാമയനേ കാണ്മതില്ലേ ? അശരണനിവനുടെ ജീവിതവാടിയിൽ നിൻ കൃപാ മലരുകൾ വിടർത്തുകില്ലേ ? നിൻ സ്നേഹമധുവും നിറയ്ക്കുകില്ലേ ? [കരളിൽ നിറയും കദനവുമായ് ഞാൻ..]