എന്റെ 'ഐഡിയൽ' കൂട്ടുകാർക്ക് സ്നേഹപൂർവ്വം
എന്റെ 'ഐഡിയൽ' കൂട്ടുകാർക്ക് സ്നേഹപൂർവ്വം
'ഐഡിയൽ' ഗ്രൂപ്പിന്റെയാധാര ശിലയായ
അഡ്മിന്നജീഷിന്നു മമ വന്ദനം
ലോലമാം ഹൃദയത്തിൽ സ്നേഹം നിറച്ചൊരാ
ലൈജുവിൻ സ്വതസിദ്ധ നർമ്മബോധം
അമ്മായിയെന്നപോൽ അംഗങ്ങളെ തന്റെ
സ്വന്തമായ് കാണുന്ന മിനിയങ്ങനെ
അല്പം കുസൃതിയും ഏറെ കുറുമ്പുമായ്
എന്നും തകർക്കുന്ന റൂമ മെമ്പർ
കാലങ്ങളേറവേ ഗ്‌ളാമറായീടുന്ന
ഗ്രൂപ്പിലെ സുന്ദരൻ ദൗലുമോനും
മാവേലിമന്നനെ മാതൃകയാക്കിയ
ഗ്രൂപ്പിന്റെ ഗായകൻ പ്രിയബിജിയും
പൂട്ടിയ ബാറല്ല, മറ്റൊരു ബാറിന്റെ
അദ്ധ്യക്ഷനായോരു വക്കീൽ ഹനാസ്
പക്വതയോടെന്നും ഗ്രൂപ്പിൽ സംസാരിക്കും
മാക്റ്റിയതല്ലാതെ വേറെയാര് ?
അകലെയാണെങ്കിലും അരികിലായുണ്ടെന്നു-
നമ്മളെ തോന്നിക്കും സുബ്ബൂവിക്ക
മലയോരനാടിന്റെ തനതായ ഭാഷയിൽ
മധുരമായോതുന്നു സൂസനെന്നും
LDF വന്നപ്പോൾ എല്ലാം ശരിയായി
എന്നോതിപോയോരനിൽ സഖാവ്
ഗ്രൂപ്പുമെമ്പേഴ്സിന്നു മുത്തങ്ങൾ നൽകിയി-
ട്ടെന്നുമുറക്കുന്ന മുത്തുസോജി
ചില ഡേയ്‌സിൽ വന്നിട്ടു പല ഡേയ്‌സിൽ മുങ്ങുന്ന
ഗ്രൂപ്പിന്റെ സ്വന്തം ഡേയ്സിയുണ്ട്
അനന്തന്റെ നാട്ടിൽ നിന്നെന്നും തിരക്കുമായ്
ഗ്രൂപ്പിലെ മെമ്പറായ് ഞാനുമുണ്ട്
വർഷങ്ങളൊരുപാടു പോയ്മറഞ്ഞു
ഋതുഭേദഭാവങ്ങൾ മാറി വന്നു
കാലങ്ങൾ പോയി, കഥകൾ മാറി
കേരളനാടിതു തന്നെ മാറി
മാറിയില്ലൊരുനാളും നമ്മൾ തൻ മനസിന്റെ
നന്മയാം സൗഹൃദഭാവമൊട്ടും
മായ്ക്കാൻ കഴിയാതെ കാലത്തിനൊട്ടുമേ
കാലങ്ങളോളമതു നിന്നിടട്ടെ !
വൈവിധ്യമേറിയൊരീ കൂട്ടുചേരലി-
ന്നാത്മാർത്ഥമായിയെൻ ആശംസകൾ
മായ്ക്കാൻ കഴിയാതെ കാലത്തിനൊട്ടുമേ
കാലങ്ങളോളമതു നിന്നിടട്ടെ !
*******
binumonippally.blogspot.in
*ചിത്രത്തിന് കടപ്പാട്: Google Images
Comments
Post a Comment