കാൽവരിക്കുന്നിന്റെ ദേവാ ...[ഭക്തിഗാനം]

കാൽവരിക്കുന്നിന്റെ ദേവാ ...


കരളിൽ നിറയും കദനവുമായ് ഞാൻ
കനിവിന്റെ ദേവാ അണയുമ്പോൾ
കദനത്തെ മാറ്റുമോ കൈ പിടിച്ചീടുമോ ?
ദേവാ എൻ കണ്ണുനീർ തുടച്ചീടുമോ ?
[കരളിൽ നിറയും കദനവുമായ് ഞാൻ..]

അവനിയിൽ മാനവ പാപങ്ങളന്നു നീ
കാൽവരിക്കുന്നിൽ ചുമന്നതല്ലേ ?
മനുജന്നു പാവനജീവിതമേകുവാൻ
നീയന്നു ബലിയായ് തീർന്നതല്ലേ ?
നിൻ ജീവരക്തം ചൊരിഞ്ഞതല്ലേ ?
[കരളിൽ നിറയും കദനവുമായ് ഞാൻ..]

ആലംബമില്ലാത്ത മാനവനിവനെ നീ
കരുണാമയനേ കാണ്മതില്ലേ ?
അശരണനിവനുടെ ജീവിതവാടിയിൽ
നിൻ കൃപാ മലരുകൾ വിടർത്തുകില്ലേ ?
നിൻ സ്നേഹമധുവും നിറയ്ക്കുകില്ലേ ?
[കരളിൽ നിറയും കദനവുമായ് ഞാൻ..]

Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]