പൊളിച്ചെഴുതാം നമുക്കീ വിദ്യാഭ്യാസ സമ്പ്രദായം ? [ലേഖനം]

പൊളിച്ചെഴുതാം നമുക്കീ വിദ്യാഭ്യാസ സമ്പ്രദായം ?

നാനാത്വത്തിൽ ഏകത്വത്തിന്റെ നാടാണ് ഭാരതം. പക്ഷെ, നമ്മുടെ അടിസ്ഥാന വിദ്യാഭ്യാസ രീതികളിൽ നമ്മൾ ഇന്നും പിന്തുടരുന്ന 'നാനാത്വം' ശരിക്കും നമുക്ക് വേണമോ?

ഓരോ സ്റ്റേറ്റിനും അവരവരുടെ സ്വന്തം സിലബസുകളും, അവരവരുടേതായ വിദ്യാഭ്യാസ സമ്പ്രദായങ്ങളും, പരീക്ഷാരീതികളും, ഉത്തര-മൂല്യ നിർണ്ണയ രീതികളും വിദ്യാഭ്യാസ കലണ്ടറുകളും !!

ഇതിനൊക്കെ പുറമെ CBSE യും ICSE യും  !

 എന്തൊരു  നാനാത്വം? എന്തിനാണിത് ?

എന്തുകൊണ്ട് നമുക്ക് നമ്മുടെ അടിസ്ഥാന വിദ്യാഭ്യാസ സമ്പ്രദായം ( 1  മുതൽ 10 വരെ ക്ളാസുകൾ) ഒന്നു ഏകീകരിച്ചു കൂടാ ? അതും സംസ്ഥാന അടിസ്ഥാനത്തിൽ അല്ലാതെ ദേശീയ അടിസ്‌ഥാനത്തിൽ തന്നെ?

ഏതാനും ചില നിർദ്ദേശങ്ങൾ വായനക്കാരുടെ മുൻപിൽ വയ്ക്കുന്നു.

1 . ഭാരതത്തിൽ മുഴുവനായും 1 മുതൽ 10 വരെ ക്ളാസുകളിൽ ഒരേ സിലബസ് പ്രാബല്യത്തിൽ വരുത്തുക.

2. അതതു സംസ്ഥാനങ്ങളിലെ മാതൃഭാഷയെ ഒന്നാം ഭാഷയായി ഉൾപ്പെടുത്തുക. 
[കേരളത്തിൽ മലയാളം, തമിഴ്നാട്ടിൽ തമിഴ്, ആന്ധ്രയിൽ തെലുഗു ...അങ്ങിനെ]

3. പരീക്ഷാ നടത്തിപ്പിനു തിരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകയിൽ സംവിധാനം ഏർപ്പെടുത്തുക. ഒരു കേന്ദ്ര പരീക്ഷകമ്മിഷനും ഓരോ സംസ്ഥാനത്തും ഓരോ സംസ്ഥാന പരീക്ഷകമ്മീഷനും.

4. പരീക്ഷകളും, മൂല്യനിർണ്ണയവും, ഫലപ്രഖ്യാപനവും, പുനർ-മൂല്യ നിർണ്ണയവും മേൽപ്പറഞ്ഞ പരീക്ഷാ കമ്മീഷനുകളുടെ കീഴിൽ ആക്കുക.

5. പാഠപുസ്‌തകങ്ങളുടെ അച്ചടി, വിതരണം എന്നിവ സംസ്ഥാന പരീക്ഷ കമ്മീഷന്റെ കീഴിൽ ആക്കുക.

6. ഒന്നു മുതൽ അഞ്ചു വരെ ക്ളാസുകളിൽ കുട്ടികളെ തോൽപ്പിക്കാതിരിക്കുക. ഈ ക്ളാസുകളിൽ 'ഹോംവർക്ക്' പൂർണമായും ഒഴിവാക്കുക. 
ആറാം ക്ലാസ് മുതൽ കൃത്യമായ മൂല്യനിർണ്ണയരീതി അവലംബിക്കുക. 

7. ഒരു അദ്ധ്യയനവർഷത്തെ രണ്ടു ഭാഗങ്ങൾ (സെമസ്റ്റർ) ആയി വിഭജിക്കുക. പാഠപുസ്‌തകങ്ങളും രണ്ടു വാള്യങ്ങൾ ആയി വിഭജിക്കുക. ആദ്യ ദിവസം മുതൽ തന്നെ കുട്ടികൾ മുഴുവൻ പുസ്‌തകങ്ങളും ചുമലിൽ ഏന്തുന്നത് അങ്ങിനെ ഒഴിവാക്കാം.

8. സ്‌കൂളുകളിലെ അദ്ധ്യാപക നിയമനങ്ങളും അടിസ്ഥാന സൗകര്യ വികസനങ്ങളും ഒക്കെ ഇപ്പോൾ ചെയ്യുന്നതുപോലെ തന്നെ അതതു സംസ്ഥാന സർക്കാരുകളുടെ കീഴിൽ നിലനിർത്താം. 

9. മോഡറേഷൻ പൂർണ്ണമായും നിർത്തലാക്കുക. പകരം പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കു സ്‌കൂളുകളിൽ തന്നെ സൗജന്യ റ്റ്യുഷൻ ഏർപ്പെടുത്തുക.

10. സ്വകാര്യസ്‌കൂളുകൾക്കു നിലവാര മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും, ലൈസൻസ് സമ്പ്രദായം ഏർപ്പെടുത്തുകയും ചെയ്യുക.

11. എല്ലാ സ്‌കൂളുകളിലെയും ഫീസുകൾ ഏകീകരിക്കുക. അതുപോലെ തന്നെ അദ്ധ്യാപക-അനദ്ധ്യാപക ശമ്പളങ്ങളും.

12. സ്‌കൂൾ അവധി പുനഃക്രമീകരിക്കുക. 
ഉദാഹരണത്തിന്: ഇപ്പോൾ ഏപ്രിൽ, മെയ് മാസങ്ങളിൽ കൊടുക്കുന്ന അവധി മെയ്/ജൂൺ  മാസങ്ങളിലേക്കു മാറ്റിയാൽ, ഇരച്ചു പെയ്യുന്ന ജൂൺ മാസമഴയിൽ പിഞ്ചുകുഞ്ഞുങ്ങൾ സ്‌കൂളിൽ പോകുന്നത് കഴിയുന്നതും ഒഴിവാക്കാനാകും.

13. ഒരു വർഷത്തെ ആകെ അദ്ധ്യയനദിവസങ്ങൾ മുൻകൂട്ടി ക്ലിപ്തപ്പെടുത്തുക. 
[സംസ്ഥാനങ്ങൾ ഫുട്ബാൾ മാച്ച് ജയിച്ചാൽ പോലും പിറ്റേന്നു സ്‌കൂളുകൾക്ക് അവധി നൽകുന്ന തരം സമ്പ്രദായങ്ങൾ ഒഴിവാക്കുക]

14. രണ്ടു മാസത്തെ ദീർഘ-അവധിക്കാലത്ത് അദ്ധ്യാപകർക്ക് പരമാവധി 10 ദിവസം നീണ്ടുനിൽക്കുന്ന പരിശീലനകളരികൾ നിർബന്ധമാക്കുക.

15. അതതു നാട്ടിലെ കാലാവസ്ഥക്കും കുട്ടികളുടെ ആരോഗ്യത്തിനും ഉതകുന്ന ' യൂണിഫോം' ഏർപ്പെടുത്തുക. 

16. സിലബസ്സിൽ പാഠ്യവിഷയങ്ങൾക്കെന്നപോലെ പഠ്യേതരവിഷയങ്ങൾക്കും (വ്യക്തിത്വ വികസനം, ആരോഗ്യസംരക്ഷണം, യോഗ, മാലിന്യസംസ്കരണം, സാമൂഹ്യാവബോധം എന്നിങ്ങനെ) അർഹമായ സ്ഥാനം ഉറപ്പാക്കുക. 

അതായത്, ഭാരതത്തിലെ ഓരോ കുട്ടിയും ഒരേ സിലബസ്സിൽ ഒരേകാര്യങ്ങൾ പഠിച്ചുവളരുന്ന ഒരു വിദ്യാഭ്യാസ രീതി. അതു നമുക്ക് നടപ്പാക്കാൻ പറ്റില്ലേ ? 

ഒരു കാര്യം പ്രത്യേകിച്ചും എടുത്ത് പറയട്ടെ. മേൽപ്പറഞ്ഞ മാറ്റങ്ങൾ ഒരു ദിവസം കൊണ്ടോ അല്ലെങ്കിൽ ഒരു വർഷം കൊണ്ടോ പെട്ടെന്ന് വരുത്താൻ പറ്റുന്നവയല്ല. മറിച്ച്, ഈ രാജ്യത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകളും, വിദ്യാഭ്യാസവിദഗ്ധരും എല്ലാം ഒരുമിച്ചു ചർച്ച ചെയ്തു (വിശാല മനസോടെ), സമയമെടുത്ത് നടപ്പിലാക്കേണ്ടത് മാത്രമാണ്. 

നമുക്കാവശ്യം അടവച്ചു വിരിയിക്കുന്ന, കീ കൊടുത്തു വളർത്തുന്ന കുട്ടികളെ ആണോ? അതോ വിശാലമായ, നന്മ നിറഞ്ഞ മനസോടെ വളരുന്ന കുട്ടികളെ ആണോ? ഉറക്കെ ചിന്തിക്കുക.......

ക്രിയാത്മകമായ കൂടുതൽ നിർദ്ദേശങ്ങൾ വായനക്കാരുടെ കയ്യിൽ നിന്നും പ്രതീക്ഷിക്കുന്നു. ഒപ്പം കൂടുതൽ ചർച്ചകൾക്കായി ഈ വിഷയം നിങ്ങൾക്കു മുൻപിൽ തുറന്നു വയ്ക്കുകയും ചെയ്യുന്നു.


****************
binumonippally.blogspot.in









*ചിത്രത്തിന് കടപ്പാട്: Google Images

Comments

  1. എന്റെ മോന്/മോൾക്ക്‌ മലയാളം വായിക്കാൻ അറിയില്ല എന്ന് അഭിമാനത്തോടെ പറയുന്ന മാതാപിതാക്കളിൽ നിന്ന് മാറ്റം ആരംഭിക്കണം...മാതൃഭാഷ എല്ലാ കുട്ടികളും നിർബന്ധമായും എഴുതാനും വായിക്കാനും പഠിച്ചിരിക്കണം..മാതൃഭാഷ അറിയാത്തത് അഭിമാനമല്ല മറിച്ചു അപമാനമാണെന്നുള്ള ബോധം കുട്ടികളിൽ വളർത്തിയെടുക്കണം..കുട്ടികൾക്ക് ഇഷ്ടമുള്ള മേഖലകൾ തിരഞ്ഞെടുക്കാനുള്ള അവസരം അവരിൽ തന്നെ നിഷിപ്തമാക്കണം..

    ReplyDelete
  2. Yes Libin you are correct .....

    ReplyDelete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]