Posts

Showing posts from July, 2016

എന്തെന്തപൂർണ്ണം..... [ഗാനം]

Image
എന്തെന്തപൂർണ്ണം എന്തെന്തചിന്ത്യം ഈ മണ്ണിൽ നരജീവിതം ....... ഈ മണ്ണിൽ നരജീവിതം [എന്തെന്തപൂർണ്ണം എന്തെന്തചിന്ത്യം] ഒരു നാളിലെങ്ങോ തുടങ്ങും പിന്നെ, മറുനാളിലെങ്ങോ ഒടുങ്ങും (2) ഒരു യാത്ര ഈ ജീവിതം  ....... ഈ മണ്ണിൽ  നരജീവിതം [എന്തെന്തപൂർണ്ണം എന്തെന്തചിന്ത്യം] ഒരു നാളിൽ നമ്മൾ  ഒരുമിച്ചു ചേരും മറുനാളിൽ നമ്മൾ വിടചൊല്ലി പിരിയും (2) ഒരു യാത്ര ഈ ജീവിതം  ....... ഈ മണ്ണിൽ  നരജീവിതം [എന്തെന്തപൂർണ്ണം എന്തെന്തചിന്ത്യം] ഒരു നാളിൽ ലയതാളഭാവങ്ങളിയലും മറുനാളിൽ ലയതാളഭംഗങ്ങളുയരും (2) ഒരു ഗാനമീ ജീവിതം  ....... ഈ മണ്ണിൽ  നരജീവിതം [എന്തെന്തപൂർണ്ണം എന്തെന്തചിന്ത്യം] ************* binumonippally.blogspot.in *ചിത്രത്തിന് കടപ്പാട്: Google Images

പന്തളദാസാ പരിപാവനാ... [ഭക്തിഗാനം]

Image
പന്തളദാസാ പരിപാവനാ... പതിനെട്ടു പടികൾക്കുമുടയവനേ ... (2) അഗതികൾക്കാശ്രയം നീയേ..... അടിയങ്ങൾക്കാശ്രയം നീയേ ..... [പന്തളദാസാ പരിപാവനാ...] കലിയുഗ കാലമിതിലഴലുകൾ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിടുമ്പോൾ കലിയുഗവരദനാം മണികണ്ഠാ നീ കലിയുഗവരദനാം മണികണ്ഠാ നീ പൊൻപ്രഭ ചൊരിയുകില്ലേ, ഈ ജീവിതം സാർത്ഥകമാക്കുകില്ലേ [പന്തളദാസാ പരിപാവനാ...] അമ്മതൻ അഴൽ നീക്കാൻ അന്നു നീ കാനനേ വൻപുലിപ്പാലിനായ് പോയതല്ലേ കാനനവാസനാം മണികണ്ഠാ നീ കാനനവാസനാം മണികണ്ഠാ നീ കരയുമീ അമ്മമാരെ കാണ്മതില്ലേ, നീ അവരുടെ കദനത്തെ നീക്കുകില്ലേ ? [പന്തളദാസാ പരിപാവനാ...] ************* binumonippally.blogspot.in *ചിത്രത്തിന് കടപ്പാട്: Google Images

മരിക്കുന്നുവോ നീ, പ്രിയ മലയാളമേ ? [ലേഖനം]

Image
മരിക്കുകയാണോ നമ്മുടെ പ്രിയപ്പെട്ട മലയാളഭാഷ ?   എന്താണിപ്പോൾ പെട്ടെന്ന് ഇങ്ങനെ ഒരു സംശയം എന്നാണോ? പെട്ടെന്നല്ല, കുറെ നാളായി മനസിൽ തോന്നുന്നതാണ് ! ഇന്നത്തെ കുട്ടികൾ മലയാളത്തെ കാണുന്നത് അഭിമാനത്തോടെയോ? അതോ അപമാനത്തോടെയോ? കിട്ടാവുന്നതിൽ വച്ചേറ്റവും നല്ല ഇംഗ്ലീഷ്മീഡിയം സ്‌കൂളിൽ കുട്ടികളെ പഠിപ്പിക്കുന്ന നമ്മൾ, നമ്മുടെ കുട്ടികളെ മാതൃഭാഷ പഠിപ്പിക്കാറുണ്ടോ? മിക്കവാറും, ഉത്തരം "ഇല്ല" എന്നോ "എന്തിന്?" എന്നോ ആയിരിക്കും! അതുമല്ല, കുട്ടികൾ സ്വന്തം വീട്ടിലെങ്ങാനും അറിയാതെ മലയാളം മിണ്ടിപ്പോയാൽ വാളെടുക്കുന്നവരും ഉണ്ടാകും നമ്മുടെ കൂട്ടത്തിൽ.  അതു പക്ഷെ മലയാളത്തോടുള്ള ഇഷ്ടക്കേടു കൊണ്ടല്ല കേട്ടോ, മറിച്ച് തന്റെ കുട്ടികൾ മലയാളം സംസാരിക്കുന്നതു മറ്റാരെങ്കിലും കേട്ടാൽ നാണക്കേടാവില്ലേ?എന്നോർത്ത് മാത്രമാണ് !! വിവാഹങ്ങളോടനുബന്ധിച്ചും, അല്ലെങ്കിൽ ജോലിയിൽനിന്നുള്ള വിരമിക്കലിനോടനുബന്ധിച്ചും ഒക്കെ നടത്താറുള്ള വൈകുന്നേര/രാത്രി സൽക്കാരങ്ങൾ ഇപ്പോൾ സർവ്വസാധാരണമാണല്ലോ. ഇത്തരം പാർട്ടികളിൽ ചെറിയ കുട്ടികൾ ഇംഗ്ലീഷിൽ (ചുരുക്കം ചിലപ്പോൾ ഹിന്ദിയിൽ) പ്രസംഗങ്...

യാത്രാമൊഴി [കവിത]

Image
യാത്രാമൊഴി ഏകനായ് ഞാനെന്റെ ജീവിത സായാഹ്ന പടിവാതിൽ ചാരത്തു നില്ക്കെ കരയിൽ നിന്നകലുന്ന തിരമാല പോലെന്റെ ഓർമ്മകൾ പുറകോട്ടു പാഞ്ഞു പതയുന്ന യൗവ്വനം തനുവാകെ നിറയുന്ന ഭൂതകാലത്തിന്റെ തികവിൽ മുൻപിന്നു നോക്കാതെ അവിവേകിയായ ഞാൻ കർമ്മങ്ങളെന്തൊക്കെ ചെയ്തു ? കരിമഷിയെഴുതിയ കണ്ണുകൾ കണ്മുൻപിൽ നിറവായി നിനവായി നിന്നോ- രന്നിന്റെ ലാവണ്യ മാസ്മര ലഹരിയിൽ ആമോദമാർത്തുല്ലസിച്ചു. അവനി തൻ അതിരുകൾ തീരെ കുറവെന്നു ഞാനന്നു മനസ്സിൽ കുറിച്ചു കാണാത്ത കാഴ്ചകൾ കാണുവാൻ, എത്താത്ത കനിയൊക്കെയെത്തിപ്പിടിക്കുവാൻ കണ്മുന്നിൽ തെളിയുന്ന സൗന്ദര്യമൊക്കെയും തനിയെ കരഗതമാക്കീടുവാൻ. കാമുകിമാരൊക്കെ കാണാൻ കൊതിക്കുന്ന കാർവർണ്ണനായങ്ങു മാറീടുവാൻ ഞാനന്നു മോഹിച്ചിരുന്നതിൽ തുച്ഛമേ പിന്നീട് ബാക്കിയായുള്ളൂ തീരാത്ത മോഹമായ് ദാഹമായ് യൗവ്വനം ദാഹാർത്തമായ് പെയ്തിറങ്ങെ വേണം ഇനി കുറെ 'സമ്പാദ്യ'മെന്നുള്ള ചിന്തയന്നെന്നുള്ളിൽ നിറയെ പിന്നെ, പണത്തിന്റെയധികാരിയാകുവാൻ കൈമെയ് മറന്നു ഞാനോടി ഒരുപാടു കള്ളങ്ങൾ കള്ളത്തരങ്ങളും ഒരു പക്ഷെ അതിലൂർന്നു വീഴാം പ്രതിബന്ധമൊക്കെയും തച്ചുടച്ചന്നു ഞ...

കരളു പുകയണ നേരമെൻ .........[ഗാനം]

Image
കരളു പുകയണ നേരമെൻ ഖൽബിലുറങ്ങണ പെൺകൊടീ അകന്നു പോകരുതേ.... നീയിന്നന്യയാകരുതേ ..... [കരളു പുകയണ നേരമെൻ ....] സുറുമയെഴുതിയ മിഴികളിൽ  കവിത തുളുമ്പണ പെൺകൊടീ  എന്റെ ജീവിതവാടിയിൽ....   ചെമ്പനീർ മൊട്ടാകുമോ ? [കരളു പുകയണ നേരമെൻ ....] നെഞ്ചിലെ കിളിക്കൂടിതിൽ  പഞ്ചവർണ്ണ പൈങ്കിളീ  കൂടുകൂട്ടാൻ പോരുമോ..... കുളിരു പകരാൻ പോരുമോ? [കരളു പുകയണ നേരമെൻ ....] ************* binumonippally.blogspot.in *ചിത്രത്തിന് കടപ്പാട്: Google Images