എന്തെന്തപൂർണ്ണം..... [ഗാനം]
എന്തെന്തപൂർണ്ണം എന്തെന്തചിന്ത്യം
ഈ മണ്ണിൽ നരജീവിതം .......
ഈ മണ്ണിൽ നരജീവിതം
[എന്തെന്തപൂർണ്ണം എന്തെന്തചിന്ത്യം]
ഒരു നാളിലെങ്ങോ തുടങ്ങും
പിന്നെ, മറുനാളിലെങ്ങോ ഒടുങ്ങും (2)
ഒരു യാത്ര ഈ ജീവിതം .......
ഈ മണ്ണിൽ നരജീവിതം
[എന്തെന്തപൂർണ്ണം എന്തെന്തചിന്ത്യം]
ഒരു നാളിൽ നമ്മൾ ഒരുമിച്ചു ചേരും
മറുനാളിൽ നമ്മൾ വിടചൊല്ലി പിരിയും (2)
ഒരു യാത്ര ഈ ജീവിതം .......
ഈ മണ്ണിൽ നരജീവിതം
[എന്തെന്തപൂർണ്ണം എന്തെന്തചിന്ത്യം]
ഒരു നാളിൽ ലയതാളഭാവങ്ങളിയലും
മറുനാളിൽ ലയതാളഭംഗങ്ങളുയരും (2)
ഒരു ഗാനമീ ജീവിതം .......
ഈ മണ്ണിൽ നരജീവിതം
[എന്തെന്തപൂർണ്ണം എന്തെന്തചിന്ത്യം]
*************
binumonippally.blogspot.in
*ചിത്രത്തിന് കടപ്പാട്: Google Images
Comments
Post a Comment