കരളു പുകയണ നേരമെൻ .........[ഗാനം]



കരളു പുകയണ നേരമെൻ
ഖൽബിലുറങ്ങണ പെൺകൊടീ
അകന്നു പോകരുതേ....
നീയിന്നന്യയാകരുതേ .....
[കരളു പുകയണ നേരമെൻ ....]

സുറുമയെഴുതിയ മിഴികളിൽ 
കവിത തുളുമ്പണ പെൺകൊടീ 
എന്റെ ജീവിതവാടിയിൽ....  
ചെമ്പനീർ മൊട്ടാകുമോ ?
[കരളു പുകയണ നേരമെൻ ....]

നെഞ്ചിലെ കിളിക്കൂടിതിൽ 
പഞ്ചവർണ്ണ പൈങ്കിളീ 
കൂടുകൂട്ടാൻ പോരുമോ.....
കുളിരു പകരാൻ പോരുമോ?
[കരളു പുകയണ നേരമെൻ ....]



*************
binumonippally.blogspot.in




*ചിത്രത്തിന് കടപ്പാട്: Google Images

Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]