മരിക്കുന്നുവോ നീ, പ്രിയ മലയാളമേ ? [ലേഖനം]
മരിക്കുകയാണോ നമ്മുടെ പ്രിയപ്പെട്ട മലയാളഭാഷ ?
എന്താണിപ്പോൾ പെട്ടെന്ന് ഇങ്ങനെ ഒരു സംശയം എന്നാണോ? പെട്ടെന്നല്ല, കുറെ നാളായി മനസിൽ തോന്നുന്നതാണ് !
ഇന്നത്തെ കുട്ടികൾ മലയാളത്തെ കാണുന്നത് അഭിമാനത്തോടെയോ? അതോ അപമാനത്തോടെയോ?
കിട്ടാവുന്നതിൽ വച്ചേറ്റവും നല്ല ഇംഗ്ലീഷ്മീഡിയം സ്‌കൂളിൽ കുട്ടികളെ പഠിപ്പിക്കുന്ന നമ്മൾ, നമ്മുടെ കുട്ടികളെ മാതൃഭാഷ പഠിപ്പിക്കാറുണ്ടോ? മിക്കവാറും, ഉത്തരം "ഇല്ല" എന്നോ "എന്തിന്?" എന്നോ ആയിരിക്കും!
അതുമല്ല, കുട്ടികൾ സ്വന്തം വീട്ടിലെങ്ങാനും അറിയാതെ മലയാളം മിണ്ടിപ്പോയാൽ വാളെടുക്കുന്നവരും ഉണ്ടാകും നമ്മുടെ കൂട്ടത്തിൽ. അതു പക്ഷെ മലയാളത്തോടുള്ള ഇഷ്ടക്കേടു കൊണ്ടല്ല കേട്ടോ, മറിച്ച് തന്റെ കുട്ടികൾ മലയാളം സംസാരിക്കുന്നതു മറ്റാരെങ്കിലും കേട്ടാൽ നാണക്കേടാവില്ലേ?എന്നോർത്ത് മാത്രമാണ് !!
വിവാഹങ്ങളോടനുബന്ധിച്ചും, അല്ലെങ്കിൽ ജോലിയിൽനിന്നുള്ള വിരമിക്കലിനോടനുബന്ധിച്ചും ഒക്കെ നടത്താറുള്ള വൈകുന്നേര/രാത്രി സൽക്കാരങ്ങൾ ഇപ്പോൾ സർവ്വസാധാരണമാണല്ലോ. ഇത്തരം പാർട്ടികളിൽ ചെറിയ കുട്ടികൾ ഇംഗ്ലീഷിൽ (ചുരുക്കം ചിലപ്പോൾ ഹിന്ദിയിൽ) പ്രസംഗങ്ങളും, പാട്ടുകളും ഒക്കെ അവതരിപ്പിച്ചു കയ്യടി നേടാറുണ്ട്. അവരുടെ മാതാപിതാക്കൾ ഒരുതരം 'അലസാഹങ്കാരത്തോടെ' അതൊക്കെ ആസ്വദിക്കാറുമുണ്ട്. അല്ലെ? നല്ലത്!
എന്നാൽ, എപ്പോളെങ്കിലും ഇത്തരം ഒരു പാർട്ടിയിൽ നമ്മുടെ കുട്ടികൾ നല്ല മലയാളത്തിൽ പ്രസംഗിക്കുന്നതോ അല്ലെങ്കിൽ ഒരു പാട്ടോ, കവിതയോ അവതരിപ്പിക്കുന്നതോ നിങ്ങൾ കണ്ടിട്ടുണ്ടോ? ഇനി അഥവാ ഉണ്ടെങ്കിൽ
തന്നെ അതു വളരെ അപൂർവവും ആയിരിക്കും അല്ലേ ? ഇത്തരം അവസരങ്ങളിൽ പാടാൻ പറ്റിയ പാട്ടുകൾ നമ്മുടെ മലയാളത്തിൽ ഇല്ലാത്തതല്ലല്ലോ കാരണം? പിന്നെ, എന്താവും ?
ഞാൻ കൂടി പങ്കെടുത്തിട്ടുള്ള ചില സംവാദങ്ങളിൽ ഉയർന്നു വന്നിട്ടുള്ള ചില ചോദ്യങ്ങളുണ്ട്. അവയിൽ ചിലതിതാ...
എന്തിനാണ് നമ്മുടെ കുട്ടികൾ മലയാളം പഠിക്കുന്നത്?
എന്തിനാണവർ ഹിന്ദി പഠിക്കുന്നത് ?
എന്തിനാണ് സാമൂഹ്യപാഠവും, ചരിത്രവും പഠിക്കുന്നത്?
എന്തിനാണ് പണ്ടത്തെ സിന്ധു-നദീതട സംസ്ക്കാരവും, ചോള/ചേര രാജ വംശങ്ങളുടെ ചരിത്രവും പഠിക്കുന്നത് ?
എന്തിനാണവർ അശോകചക്രവർത്തിയെയും, ബുദ്ധനെയും അറിയുന്നത് ?
എന്തിനാണവർ സാഹിത്യവും, കവിതകളും ഉപന്യാസങ്ങളും പഠിക്കുന്നതും എഴുതുന്നതും?
അവർക്കെന്തിനാണ് കുമാരനാശാനും കുഞ്ചൻ നമ്പ്യാരും ?
ഇതൊക്കെ കൊണ്ടു അവർക്കു വല്ല ജോലിയും കിട്ടാൻ പോകുന്നുണ്ടോ? അല്ലെങ്കിൽ, അവരുടെ ഭാവി ജീവിതത്തിൽ ഇതുകൊണ്ട് വല്ല പ്രയോജനവും ഉണ്ടാവുമോ?
ഇതിനൊക്കെ പകരം, അവർ പഠിക്കേണ്ടത് ഭാവിയിൽ ജോലി നേടാൻ ആവശ്യമായ കാര്യങ്ങൾ മാത്രമല്ലേ ?
പെട്ടെന്ന് കേൾക്കുമ്പോൾ ശരിക്കും ന്യായം എന്നു തോന്നുന്ന ചോദ്യങ്ങൾ. അല്ലേ?
പക്ഷെ, ഒന്നോർക്കുക.
ഒരു വ്യക്തിയുടെ വ്യക്തിത്വം രൂപപ്പെടുന്നത് അവന്റെ/അവളുടെ ചുറ്റുപാടുകളിൽ നിന്നും ഒരുപാട് കാര്യങ്ങൾ സ്വാംശീകരിച്ചു കൊണ്ടാണ്.
വീട്, നാട്, അതിന്റെ സംസ്കാരം, ഭാഷ, ചരിത്രം, ഭൂതകാല സംഭവങ്ങൾ (നല്ലതും ചീത്തയും), സഹജീവിസ്നേഹം, സഹവർത്തിത്വം, കല, സാഹിത്യം, ...ഇങ്ങനെ അനവധി നിരവധി കാര്യങ്ങളിൽ നിന്നും, അറിഞ്ഞും അറിയാതെയും ഒരാൾ സ്വാംശീകരിക്കുന്ന പല പല ഘടകങ്ങൾ ചേർന്നാണത്രെ അയാളുടെ വ്യക്തിത്വം രൂപമെടുക്കുന്നത്. അതിൽ തന്നെ, ഒരാളുടെ മാതൃഭാഷക്കുള്ള പങ്ക് തികച്ചും അവഗണിക്കാൻ പറ്റാത്തതും!
ഇത്രയൊക്കെ പറഞ്ഞപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഈ ലേഖനത്തിന്റെ രചയിതാവ് ഒരു ഇംഗ്ലീഷ് വിരോധി ആണെന്ന്.
ഒരിക്കലുമല്ല! ഈ ലേഖനം ഒരിക്കലും ഇംഗ്ലീഷ് ഭാഷക്ക് എതിരേയുമല്ല. മാത്രവുമല്ല, കഴിയുന്നതും എല്ലാ ഭാഷയേയും ഒരുപോലെ ഇഷ്ടപ്പെടുകയും അടുത്തറിയാൻ ശ്രമിക്കുകയുംചെയ്യുന്ന ഒരാൾ തന്നെയാണു ഞാനും.
നമ്മുടെ ജീവിതത്തിൽ, ജോലിയിൽ ഒക്കെ അന്തർദേശീയ ഭാഷയായ ഇംഗ്ലീഷിന്റെ പ്രാധാന്യത്തെ ഒരിക്കലും കുറച്ചു കാണുന്നില്ല. മറിച്ച്, സ്വന്തം മാതൃഭാഷയായ മലയാളത്തിനു കൂടി അർഹതപ്പെട്ട പ്രാധാന്യം നമ്മൾ നൽകണം എന്നു മാത്രമാണ് എന്റെ അഭിപ്രായം.
ഇവിടെ നമ്മൾ മാതൃകയാക്കേണ്ടത് സാക്ഷാൽ ഇംഗ്ലീഷുകാരൻ സായിപ്പിനെയും മാദാമ്മയേയും തന്നെയാണ്!
ഏതു നാട്ടിൽ ചെന്നാലും അവർ തങ്ങളുടെ ഭാഷയേയോ സംസ്കാരത്തെയോ വസ്ത്രധാരണ രീതിയെയോ ഒന്നും തള്ളിപ്പറയാൻ തയ്യാറല്ല. ഏതുനാട്ടിലും അവർ അതുതന്നെ പിന്തുടരുകയും ചെയ്യും. ഒപ്പം, അതതു നാട്ടിലെ ഭാഷയും സംസ്കാരവും, എന്തിനു വസ്ത്രധാരണരീതി പോലും സ്വായത്തമാക്കാൻ ശ്രമിക്കുകയാണവർ ചെയ്യുന്നത്!
കണ്ടു പഠിക്കണം നമ്മൾ മലയാളികൾ. ...!
എന്നിട്ട്?
മറക്കരുത് നമ്മൾ പെറ്റമ്മയായ മലയാളത്തെ ...!!
പകരം?
സ്നേഹിക്കണം...പിന്നെ നന്നായി മലയാളം പറയാൻ പറ്റുന്നതിൽ അഭിമാനിക്കണം ..!!!
അപ്പോൾ?
നമ്മൾ നല്ല മലയാളികൾ ആകും ....!!!!
അപ്പോളേ ?
നമ്മൾ നല്ല മലയാളികൾ ആകൂ ....!!!!!
*ചിത്രത്തിന് കടപ്പാട്: Google Images

***************
binumonippally.blogspot.in
*ചിത്രത്തിന് കടപ്പാട്: Google Images
ത ഥ ദ ധ ന ഇതാണ് ശരിയായ ക്രമം.
ReplyDelete