പന്തളദാസാ പരിപാവനാ... [ഭക്തിഗാനം]



പന്തളദാസാ പരിപാവനാ...
പതിനെട്ടു പടികൾക്കുമുടയവനേ ... (2)
അഗതികൾക്കാശ്രയം നീയേ.....
അടിയങ്ങൾക്കാശ്രയം നീയേ .....

[പന്തളദാസാ പരിപാവനാ...]

കലിയുഗ കാലമിതിലഴലുകൾ ജീവിതത്തിൽ
കരിനിഴൽ വീഴ്ത്തിടുമ്പോൾ
കലിയുഗവരദനാം മണികണ്ഠാ നീ
കലിയുഗവരദനാം മണികണ്ഠാ നീ
പൊൻപ്രഭ ചൊരിയുകില്ലേ,
ഈ ജീവിതം സാർത്ഥകമാക്കുകില്ലേ

[പന്തളദാസാ പരിപാവനാ...]

അമ്മതൻ അഴൽ നീക്കാൻ അന്നു നീ കാനനേ
വൻപുലിപ്പാലിനായ് പോയതല്ലേ
കാനനവാസനാം മണികണ്ഠാ നീ
കാനനവാസനാം മണികണ്ഠാ നീ
കരയുമീ അമ്മമാരെ കാണ്മതില്ലേ,
നീ അവരുടെ കദനത്തെ നീക്കുകില്ലേ ?

[പന്തളദാസാ പരിപാവനാ...]


*************
binumonippally.blogspot.in



*ചിത്രത്തിന് കടപ്പാട്: Google Images

Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]