ദേവീ... മൂകാംബികേ ... [ഭക്തി ഗാനം]
ദേവീ... മൂകാംബികേ ...
[ഭക്തി ഗാനം]
മൂകാംബികേ ദേവീ തഴുകീടണേ
മൂകമായ് തേങ്ങുമെൻ ഹൃത്തടത്തെ
മൂടിത്തുടങ്ങുമെൻ അന്തരംഗേ
മൂവർണ്ണ ശോഭയിൽ വിളയാടണേ
മുപ്പാരിടങ്ങളും തൊഴുതു നിൽക്കും
മുജ്ജന്മ പുണ്യമായ് നെഞ്ചിലേറ്റാൻ
മൂകാംബികേ നിൻ വരപ്രസാദം
മൂർദ്ധാവിൽ അടിയന്നു നൽകേണമേ
മൂവന്തി നേരത്തു നിന്റെ മുന്നിൽ
മൂകം തൊഴുതു ഞാൻ നിന്നീടവേ
മംഗള ആരതി എന്റെയുള്ളിൽ
മംഗളം തീർക്കുന്നതറിയുന്നു ഞാൻ
-ബിനു മോനിപ്പള്ളി
പിൻകുറിപ്പ്: നാളെ (26-ഒക്ടോബർ-2020) വിജയദശമി/വിദ്യാരംഭം. ആയിരക്കണക്കിന് കുരുന്നുകൾ അക്ഷരങ്ങളുടെ, അറിവിന്റെ, അനന്തവിഹായസ്സിലേയ്ക്ക് കുഞ്ഞുചിറകുകൾ വീശി പറന്നുയരുന്ന, ആ പുണ്യദിനം. അറിവിന്റെ ദേവിയ്ക്ക് മുന്നിൽ, അവർക്കുവേണ്ടി കൂടിയുള്ള പ്രാർത്ഥനയാകുന്നു ഈ ഭക്തിഗാനം.
*************
Blog: https://binumonippally.blogspot.com
mail: binu.monippally@gmail.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
ബിനു നന്നായി
ReplyDeleteere nandhi ....
DeleteAmme Narayana...
ReplyDeleteorupatu nandhi ....
Delete