നഴ്‌സ് [കവിത]
നഴ്‌സ്
[കവിത]
അമ്മയാണവൾ, പെങ്ങളാണവൾ
നേർത്തു കത്തും ദീപമാണവൾ (2)
ആശയറ്റു നീങ്ങിടുമ്പോഴോ?
പ്രത്യാശ തന്റെ കിരണമാണവൾ
ഒഴുകിടുന്നൊരശ്രു നീക്കുവാൻ
അരികിലെത്തി ആശ നൽകുവോൾ
ഒട്ടു ദൂരമിന്നു പോകുവാൻ
താങ്ങു പോലെ കൈപിടിയ്ക്കുവോൾ
ഉള്ളുനീറി വെന്തിടുമ്പോഴും
വെണ്ണിലാവ് പോൽ ചിരിയ്ക്കുവോൾ
പകലിരവിൻ ഭേദമെന്നിയേ
പണിയെടുത്തു പോകയാണവൾ
സ്വന്ത ദുഃഖമോർക്കതില്ലവൾ
അപര ദുഃഖം നെഞ്ചിലേറ്റുവോൾ
ശുഭ്ര വസ്ത്ര വെണ്മയാകെയും
ഉൾ മനസ്സിൽ പേറിടുന്നവൾ
നൽകിടേണ്ട പാരിതോഷികം
നൽക വേണ്ടൊരായിരങ്ങളും
സൗഖ്യമായി നിങ്ങൾ പോകവേ
പുഞ്ചിരി തൻ പൂക്കൾ നൽകിടൂ
സൗഖ്യമായി നിങ്ങൾ പോകവേ
നന്ദിയോടെ യാത്ര ചൊല്ലിടൂ ...
അമ്മയാണവൾ, പെങ്ങളാണവൾ
നേർത്തു കത്തും ദീപമാണവൾ
*************
പിൻകുറിപ്പ്: മെയ്12 - ഫ്ലോറെൻസ് നൈറ്റിംഗേലിന്റെ ജന്മദിനം, ലോക നഴ്‌സസ് ദിനം. സ്വന്തം ദുഃഖങ്ങൾ മറന്നു കൊണ്ടും, തനിയ്ക്ക് മുന്നിലെത്തുന്ന രോഗികളുടെ ദുഃഖങ്ങളെ, ഒറ്റ പുഞ്ചിരിയിൽ മായ്ക്കുന്ന 'മാലാഖ'മാർ. തുച്ഛമായ വേതനത്തിൽ ജോലി ചെയ്യുമ്പോളും, പരാതികളില്ലാതെ, ഒരു കുടുംബം തന്നെ ചുമലിലേറ്റുന്നവൾ..... എറണാകുളത്തെ പ്രശസ്തമായ ഒരു ആശുപത്രിയിൽ നേഴ്‌സ് ആയി ജോലി ചെയ്യുന്ന സുഹൃത്ത്, രാവിലെ ലോക നഴ്‌സസ് ദിനം ഓർമ്മപ്പെടുത്തിയപ്പോൾ എഴുതിയതാണിത്. അതിനാൽ തന്നെ, അവർക്കും, കൂടെ മറ്റെല്ലാ നഴ്‌സ് സുഹൃത്തുക്കൾക്കുമുള്ള സ്നേഹാദരമായി സമർപ്പിയ്ക്കുന്നു ഈ കവിത.
*ചിത്രത്തിന് കടപ്പാട്: ഗൂഗിൾ ഇമേജസ്
********************
- ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
********
Excellent article 👏 👍 👌
ReplyDeletethank you ...
Delete👍👍
ReplyDeletethank you ...
Delete👍🏻👌👌👌
ReplyDeletethank you ...
Delete