വാണിമാതേ ...... [പ്രാർത്ഥന]
വാണിമാതേ ......
[പ്രാർത്ഥന]
മലയാളമേ നിന്റെ മധുരം
നാവിലൂറുന്ന നേരമെൻ മനസ്സിൽ
കൊതിയോടെയെത്തും പദങ്ങൾ
പുഴ പോലെ ഒഴുകണെ വാണിമാതേ ...
കളകള നാദമോടൊഴുകി
ചില് - ചില്ലാര മേളം മുഴക്കി
കണ്ടു നിൽപ്പോരിലുൾക്കുളിരായ്
പുഴ താളത്തിലൊഴുകണെ വാണിമാതേ ...
മുങ്ങിക്കുളിച്ചു ഞാൻ കയറേ, എൻ
ഉള്ളം കുളിർക്കണേ നിറയെ
ശാന്തമായ് മരുവുമെന്നുള്ളിൽ നീ
നിറവോടെ നിറയണെ വാണിമാതേ ...
എന്നുമെൻ കൂടെ ഉണ്ടാക, നാവിൽ
വിളയാടി നീ നിൽക്ക മാതേ
ഉള്ളിലെരിയുമാ കനലായൊരറിവ്
അണയാതെ കാക്കണേ വാണിമാതേ ...
===============
സ്നേഹപൂർവ്വം
- ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
********
Good Mashe
ReplyDeletethank you ....
ReplyDelete