കന്നിമല [ഭക്തിഗാനം]

 

കന്നിമല

[ഭക്തിഗാനം]

 

കന്നിമലയ്ക്ക് ഞാൻ കാൽ ചവിട്ടി 

കാനന പാതകൾ ഓടിയോടി 

കലിയുഗവരദന്റെ കാൽക്കലായാ 

കണ്ണുനീർ പൂക്കളെ കാഴ്ചവയ്ക്കാൻ 


കദനങ്ങളെന്നും വിരുന്നിനെത്തും 

അഗതിയാമിവളുടെ ജീവിതത്തിൻ 

കരിനീല മേഘങ്ങൾക്കിടയിൽ, നിന്റെ 

കമനീയ രൂപമാണെന്റെ ആശ 


അമ്മ തൻ കണ്ണുനീർ മാറ്റുവാനായ് 

വൻപുലിപ്പാലിനായ് പോയതല്ലേ

കരളിൽ നിറയുന്നെൻ കദനത്തെയും 

കടയോടെ മാറ്റുമെന്നെന്റെ ആശ

===============

സ്നേഹപൂർവ്വം 

- ബിനു മോനിപ്പള്ളി

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********



Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]