രാമായണം - അറിയപ്പെടാത്ത കഥാപാത്രങ്ങൾ [പരമ്പര: 2024]


രാമായണം - അറിയപ്പെടാത്ത കഥാപാത്രങ്ങൾ 

[പരമ്പര: 2024]

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ 

ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര! ജയ 

ശ്രീരാമ! രാമ! രാമ! സീതാഭിരാമ! രാമ! 

ശ്രീരാമ! രാമ! രാമ! ലോകാഭിരാമ! ജയ 

ശ്രീരാമ! രാമ! രാമ! രാവണാന്തക! രാമ!  

ശ്രീരാമ! മമ! ഹൃദി രമതാം രാമ! രാമ!


പ്രിയ വായനക്കാരെ,

2020 -ലെ രാമായണമാസ കാലത്താണ് നമ്മൾ "രാമായണം - അറിയപ്പെടാത്ത കഥാപാത്രങ്ങൾ" എന്ന പരമ്പരയ്ക്ക് തുടക്കം കുറിച്ചത്. 

ഇതുവരെ ആകെ 13 ഭാഗങ്ങൾ പ്രസിദ്ധീകരിച്ച ആ പരമ്പരയ്ക്ക്, വായനക്കാരിൽ നിന്നും വളരെ നല്ല പ്രതികരണമായിരുന്നു ലഭിച്ചത്.

എല്ലാവരോടുമുള്ള നിസ്സീമമായ നന്ദി അറിയിയ്ക്കുന്നു.

നിങ്ങൾ ഏവരുടെയും, അനുഗ്രഹാശിസുകളോടെ, അനുവാദത്തോടെ, പരമ്പരയിലെ അടുത്ത ഭാഗങ്ങൾ, ഈ രാമായണമാസത്തിൽ നമ്മൾ പ്രസിദ്ധീകരിയ്ക്കുകയാണ്.

ആദ്യഭാഗങ്ങൾ പൂർണമായും വായിയ്ക്കുവാൻ കഴിയാത്തവർക്കായി, ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തുന്നു.

തീർത്തും വ്യത്യസ്തമായൊരു രീതിയിലാണ്, രാമായണത്തെ ഇവിടെ കാണാൻ ശ്രമിയ്ക്കുന്നത്. ഒരു തവണ, ഒരു കഥാപാത്രത്തെ (അല്ലെങ്കിൽ കഥാസന്ദർഭത്തെ) മാത്രം തിരഞ്ഞെടുത്ത്, ആ കഥാപാത്രത്തിന്റെ നന്മ-തിന്മകളെ അഥവാ ആ കഥാപാത്രം നമുക്ക് മുൻപിൽ വയ്ക്കുന്ന  ജീവിതപാഠങ്ങളെ, തീർത്തും സ്വതന്ത്രമായി ഒന്ന് വിശകലനം ചെയ്യാനാണ്, ഈ എളിയ ശ്രമം.

ഈ പരമ്പരയിലൂടെ മുഖ്യമായും ലക്ഷ്യം വയ്ക്കുന്ന വായനക്കാർ.

1. രാമായണം ഒന്നോ ഒന്നിൽ കൂടുതൽ തവണയോ വായിച്ചിട്ടുള്ളവർ. (എന്നാൽ ആ വായനയിലെല്ലാം, ശ്രീരാമനും, സീതാദേവിയ്ക്കും പിന്നെ ലക്ഷ്‌മണനും മാത്രം പ്രാധാന്യം നല്കിയിട്ടുള്ളവർ).

2. രാമായണം, രാമായണമാസത്തിൽ മാത്രം, വളരെ ധൃതിയിൽ അങ്ങിനെ വായിച്ചു പോയിട്ടുള്ളവർ.

3. രാമായണം മുഴുവനായും വായിയ്ക്കണം എന്ന് ആഗ്രഹമുള്ളവരും, എന്നാൽ അത് പദ്യരൂപത്തിൽ ആയതിനാൽ തന്നെ, പലതവണ ഇടയ്ക്കു വച്ച് വായന നിർത്തിയിട്ടുള്ളവരുമായ ആളുകൾ.

4. രാമായണത്തെ ഒരു വ്യത്യസ്ത വീക്ഷണകോണിൽ കാണണം എന്ന് താല്പര്യമുള്ളവർ.

5. രാമായണം ഇന്നേവരെ വായിയ്ക്കാത്തവർ, എന്നാൽ അതിനെ കുറിച്ച്, കുറച്ചെങ്കിലും അറിയാൻ താല്പര്യമുള്ളവർ.

6. രാമായണം വെറുമൊരു യുദ്ധകഥയാണ് അഥവാ കെട്ടുകഥയാണ് എന്നും, അതിൽ നിന്നും ഇന്നത്തെ ഈ സമൂഹത്തിന് കൂടുതലായി ഒന്നും പഠിയ്ക്കാനില്ല, എന്നുമുള്ള (മിഥ്യാ)ധാരണയുള്ളവർ.

ഏതെങ്കിലും രാമായണ കഥാപാത്രങ്ങളെ, അനാവശ്യമായി പുകഴ്ത്താനോ, ഇകഴ്ത്താനോ യാതൊരു ഉദ്ദേശങ്ങളും ഇല്ല എന്നുകൂടി വ്യക്തമാക്കട്ടെ.

പുണ്യത്തിന്റെ ഈ രാമായണ മാസത്തിൽ, പരമ്പരയുടെ പുതിയ ലക്കങ്ങൾ, നമ്മുടെ ഈ ബ്ലോഗിൽ പ്രസിദ്ധീകരിയ്ക്കുന്നതാണ്. അതേസമയം തന്നെ യൂട്യൂബിലും, കൂടെ  ഫേസ്ബുക്കിലും.

പരമ്പരയുടെ ഈ വർഷത്തെ ആദ്യഭാഗം, കർക്കിടകം ഒന്നാം തീയതി (ജൂലൈ 16, 2024) നമ്മൾ പ്രസിദ്ധീകരിയ്ക്കുന്നു.

അവസാനമായി.... മഹാകാവ്യത്തെ അധികരിച്ചുള്ള ഈ പരമ്പര എഴുതാൻ എനിയ്ക്കുള്ള സ്വാതന്ത്ര്യം പോലെ തന്നെ, ഈ ലേഖനങ്ങളിൽ പറയുന്ന വിശകലനങ്ങളെ (പൂർണ്ണമായോ, ഭാഗികമായോ) കൊള്ളാനോ, തള്ളാനോ, ഓരോ വായനക്കാരനും പൂർണ്ണസ്വാതന്ത്യ്രമുണ്ട് എന്നുകൂടി പറഞ്ഞു കൊള്ളട്ടെ.

===============

സ്നേഹപൂർവ്വം 

- ബിനു മോനിപ്പള്ളി

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]