'മഴയാണെനിയ്ക്കെന്നുമിഷ്ടം...' : [Valentine's Day Special -2025]
[ലളിതഗാനം]
മഴയുടെ കൂടെ വന്നെൻ കാതിലോതി നീ
'മഴയാണെനിയ്ക്കെന്നുമിഷ്ടം...'
മഴയത്ത് ഞാൻ നിന്നെ അകതാരിലോർത്തുകൊണ്ടി-
റയത്ത് മിഴി പാകി നിൽക്കേ
മഴയുടെ കൂടെ വന്നെൻ കാതിലോതി നീ
'മഴയാണെനിയ്ക്കെന്നുമിഷ്ടം...'
[മഴയുടെ കൂടെ വന്നെൻ കാതിലോതി നീ ]
അരികത്തിരുത്തി നിൻ അളകങ്ങഴകോടെ
വിരലുകൾ കൊണ്ടുഞാൻ കോതി നീർത്തേ
മഴയുടെ നൂലുകൾ ഒരു സ്‌നിഗ്ധരാഗത്തിൻ
മർമ്മരമുള്ളിലുണർത്തിയില്ലേ, അതിൽ
നമ്മളലിഞ്ഞങ്ങു ചേർന്നതില്ലേ
[മഴയുടെ കൂടെ വന്നെൻ കാതിലോതി നീ ]
കഥയില്ലാകഥകൾ നാം വെറുതേ മൊഴിഞ്ഞപ്പോൾ
കെറുവോടെ നിന്നൊരാ മഴത്തുള്ളികൾ
ഇനിയൊരു മഴയായി നിൻ മിഴി പെയ്തപ്പോൾ
നൊമ്പരമോടെ ഞാൻ നിന്നതില്ലേ, നിന്നെ
ചേർത്തു ഞാൻ പാടിയതോർമ്മയില്ലേ
[മഴയുടെ കൂടെ വന്നെൻ കാതിലോതി നീ ]
പിൻകുറിപ്പ്: ചെമ്പനീർ മൊട്ടുകളെ മുത്തമിട്ടുണർത്തുവാൻ, മഞ്ഞുത്തുള്ളികൾ വെമ്പിനിൽക്കുമ്പോൾ.... സ്നിഗ്ധമായുണരുന്ന ആ പ്രണയത്തിനും.... പിന്നെ, പ്രണയം ഒരു മുത്തുപോലെ മനസ്സിൽ സൂക്ഷിയ്ക്കുന്നവർക്കും ...! വാലൻന്റൈൻ സ്പെഷ്യൽ!!
=================
സ്നേഹപൂർവ്വം
ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
********
👌👌👌🎉❤️
ReplyDelete