വിഷുവെന്ന് കേൾക്കുമ്പോൾ

വിഷുവെന്ന് കേൾക്കുമ്പോൾ

[ കവിത] 

വിഷുവെന്ന് കേൾക്കുമ്പോൾ വിഷമങ്ങൾ മാറുന്ന 

സുഖദമാം ഓർമ്മയാണിന്നും 

വിഷുവെന്ന് കേൾക്കുമ്പോൾ വിരഹങ്ങൾ നീക്കുമാ

കൊന്നകൾ പൂക്കുന്ന കാലം

പുലർകാലമാകുമ്പോൾ പൂമുഖക്കോണിലെ 

കണികാണാൻ എത്തിയ്ക്കുമമ്മ 

പീതാംബരം ചുറ്റി കുഴൽ വിളിച്ചങ്ങിനെ 

ചിരിതൂകി നിൽക്കുന്ന കണ്ണൻ 

കുളികഴിഞ്ഞെത്തുമ്പോളരുമയായ് ചേർത്തെന്റെ 

നിറുകയിൽ ചുംബിയ്ക്കുമച്ഛൻ 

കൈനീട്ടി നിൽക്കുമ്പോൾ ചിരിയോടെ നൽകുമാ 

കൈനീട്ടമാണെന്ൻറെ നോട്ടം 

കൂവിത്തിമിർത്തെൻറെ  കൂട്ടുകാരൊത്ത് ഞാൻ 

ഓടിക്കളിയ്ക്കുന്ന നേരം 

പതിവുകൾ തെറ്റിച്ചന്നൊഴുകുന്ന കാറ്റിലാ

നറുനെയ് മണക്കുന്ന നേരം 

ചമ്രം പടിഞ്ഞിട്ട് തൂശനിലയിൽ ഞാൻ 

പായസം ഉണ്ണുന്നൊരോർമ്മ  

സംവത്സരങ്ങൾക്ക് ശേഷമെൻ നാവിലി-

ന്നതുപോലെ നിൽക്കുന്നു നൂനം..!!

=================

കണിക്കൊന്നകൾ പൂവിരിച്ച നാട്ടുവഴിയിലൂടെ, ഇതാ മറ്റൊരു വിഷു കൂടി വരികയായി.... 

കായാമ്പൂവർണ്ണനെ കണികണ്ടുണരാൻ..... മനം നിറഞ്ഞൊരു കൈനീട്ടം വാങ്ങാൻ ... മറ്റൊരാഘോഷം നമുക്കില്ല തന്നെ..... 

ഏവർക്കും സമൃദ്ധിയുടെ, സന്തോഷത്തിന്റെ, ആഘോഷത്തിന്റെ ... സർവ്വോപരി, ആയുരാരോഗ്യസൗഖ്യത്തിന്റെ വിഷു ആശംസകൾ ...!!

=================

സ്നേഹപൂർവ്വം 

ബിനു മോനിപ്പള്ളി 

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********






Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]