കനിയാതെ പോകരുതേ... നാഥാ


കനിയാതെ പോകരുതേ... നാഥാ

 തിരിനാളമല്ലെന്റെ ഉള്ളിലായെരിയുന്ന 

ദുഃഖാഗ്നിയാണെന്റെ നാഥാ ....

മിഴിനാളമല്ലെന്റെ  ഉള്ളിലെയഗ്നി തൻ 

ഉപനാളമാണെന്റെ നാഥാ ....

 

കാണാതെ പോകരുതേ ..നീ 

കനിയാതെ പോകരുതേ...

കാണാതെ പോകരുതേ .. നാഥാ

കനിയാതെ പോകരുതേ...

 

കാൽവരിക്കുന്നിലെ കഠിനമാം പാതകൾ 

കനിവിന്റെ ദേവാ നീ കയറിടുമ്പോൾ 

തലയിലെ മുറിവിൽ നിന്നിറ്റിയ നിണമതിൽ 

ഒഴുകിയ കണ്ണുനീർ ചേർന്നതില്ലേ?

 

കാലത്തിൻ താഡനമേറ്റ്‌ തളർന്ന നിൻ 

കാലുകൾ തളരാതെ നോക്കീടുവാൻ 

ഇറ്റുന്ന കണ്ണുനീർ തുടച്ചുകൊണ്ടിന്നും ഞാൻ 

പരമപിതാവിനോടർത്ഥിച്ചിടും

 

ജീവിതക്കുന്നുകൾ കയറിക്കിതച്ചോരെൻ 

ഇടറുന്ന കാലുകൾ തളർന്നിടുമ്പോൾ 

കുളിരുള്ളൊരിളനീർത്തുള്ളി പോൽ ഇറ്റണെ 

കനിവിയലും നിൻ കൃപാകടാക്ഷം  


കാണാതെ പോകരുതേ ..നീ 

എന്നിൽ .... കനിയാതെ പോകരുതേ...

കാണാതെ പോകരുതേ .. നാഥാ

എന്നിൽ .... കനിയാതെ പോകരുതേ...

=================

സ്നേഹപൂർവ്വം 

ബിനു മോനിപ്പള്ളി 

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********



 

 

 

 

 


Comments

  1. 🙏🏼🙏🏼🙏🏼🙏🏼😊

    ReplyDelete
  2. 👌👌🙏🙏🙏❤️

    ReplyDelete
  3. ദുഖവെള്ളിയുടെ യഥാർത്ഥ ചൈതന്യം ഉൾകൊള്ളുന്ന ഈ പ്രാർത്ഥന ഗീതത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👏👏

    ReplyDelete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]