Posts

ജീവനെടുക്കുന്ന 'സെൽഫി'...... മാനം കെടുത്തുന്ന 'സെൽഫി'.....!! [ലേഖനം]

Image
അമിത 'സെൽഫി ഭ്രമം' അഥവാ 'സെൽഫിറ്റിസ്' നാൾക്കുനാൾ കൂടിവരുന്ന 'സെൽഫി' ഭ്രമം. കൂടെക്കൂടെ പത്രത്തിൽ വരുന്ന ' 'സെൽഫി എടുക്കുന്നതിനിടെ അപകടം; വീണ്ടും മരണം' എന്ന വാർത്തകൾക്കപ്പുറം നമ്മൾ മലയാളികൾ കാര്യമായി ചർച്ച ചെയ്യാത്ത വിഷയം. എന്നാൽ ഓർക്കുക. പുതുതലമുറക്കിടയിൽ അതിവേഗം പടരുന്ന ഒരു വിപത്തായി മാറുകയാണ് ഇത്. എങ്ങിനെയെങ്കിലും 'വ്യത്യസ്ത  'സെൽഫി' എടുത്തു ഫേസ്ബുക്കിൽ (അല്ലെങ്കിൽ സമാനമായ മറ്റൊരു മീഡിയയിൽ) പോസ്റ്റ്‌ ചെയ്യുകയും അങ്ങിനെ പരമാവധി 'ലൈക്‌' നേടി ആത്മനിർവൃതി അടയുകയും ചെയ്യുക എന്ന ഒരൊറ്റ ഉദ്ദേശത്തിൽ അഥവാ പരക്കം പാച്ചിലിനിടയിൽ സ്വജീവൻ പൊലിഞ്ഞ എത്രയോ വാർത്തകൾ നമ്മുടെ മുൻപിലുണ്ട്? എന്നിട്ടും ? * ഇലക്ട്രിക് ട്രെയിനിനു  മുകളിൽ നിന്ന്  'സെൽഫി' എടുക്കാൻ ശ്രമം. * ഉയർന്നു പൊങ്ങിയ തിരമാലകൾക്കു  നടുവിൽ നിന്ന്  'സെൽഫി' എടുക്കാൻ ശ്രമം. *. ഓടിയെത്തുന്ന തീവണ്ടിക്ക് മുൻപിൽ നിന്ന്  'സെൽഫി' എടുക്കാൻ ശ്രമം. *. നുരഞ്ഞുപതയുന്ന വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന്  'സെൽഫി' എടുക്കാൻ ശ്രമം. *...

ഇന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം ...!! [ലേഖനം]

Image
ഇന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം ...!!    [ലേഖനം] മിക്കവാറും ദിവസത്തെ ദിനപ്പത്രങ്ങളിൽ കൂടി കേരളത്തിലെ (പ്രത്യേകിച്ച്, തിരുവനന്തപുരത്തെ) നഗരവാസികൾക്കു വളരെ സുപരിചിതമായ അറിയിപ്പ്. അല്ലെ ? പത്മനാഭന്റെ നാട്ടുകാർക്ക് ഇപ്പോൾ ഇതൊരു പുതുമയുള്ള വാർത്തയേയല്ല, കാരണം, അവർക്കറിയാം അറിയിപ്പിൽ 'നിയന്ത്രണം' എന്നാണെങ്കിലും ഫലത്തിൽ ഇത് 'ഗതാഗത സ്തംഭനം' തന്നെ ആയിരിക്കുമെന്നും, ഒന്നുകിൽ അന്ന് വീടെത്താൻ അർദ്ധരാത്രി ആകുമെന്നും; അല്ലെങ്കിൽ 'അര-ദിവസം' അവധി എടുത്തു ഉച്ചയോടെ വീടെത്തണം എന്നും. കഷ്ടം. മുൻപൊക്കെ പ്രധാന രാഷ്ട്രീയപാർട്ടികളോ സംഘടനകളോ വല്ലപ്പോഴും സെക്രട്ടറിയേറ്റിനു മുൻപിൽ നടത്താറുള്ള പ്രകടനങ്ങൾക്കു മാത്രമായിരുന്നു ഇത്തരം ഗതാഗത 'നിയന്ത്രണങ്ങൾ'. എന്നാൽ ഇന്നോ? ഏതെങ്കിലും ഒരു 'ഈർക്കിൽ' പാർട്ടി അഥവാ സംഘടന ഒന്ന് തീരുമാനിച്ചാൽ മതി നമ്മുടെ നഗരത്തെ മണിക്കൂറുകളോളം സ്തംഭിപ്പിക്കാൻ! ഇക്കഴിഞ്ഞ മാസം ഒരു ഞായറാഴ്ച പത്രത്തിൽ ഇതേ അറിയിപ്പുണ്ടായിരുന്നു. കേരളീയർക്ക് വെറും 'കേട്ടറിവ്' മാത്രമുള്ള ഒരു ഉത്തരേന്ത്യൻ പാർട്ടിയുടെ എന്തോ ഒര...

ഒ. എൻ. വി. അനുസ്മരണം........

Image
[ മാർച്ച്-1-2016: ടെക്നോപാർക്കിലെ 'പ്രതിദ്ധ്വനി സാഹിത്യ ക്ലബ്ബും' മലയാള ഐക്യവേദിയും സംയുക്തമായി സംഘടിപ്പിച്ച 'ലോക മാതൃഭാഷാ ദിന'ത്തോട് അനുബന്ധിച്ചു നടത്തിയ ഒ. എൻ. വി. അനുസ്മരണ  പ്രസംഗത്തിൽ നിന്നും ...... .] ".......................ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ്  അഥവാ ഓ. എൻ വി കുറുപ്പ് അഥവാ ഓ. എൻ വി. അനിതര സാധാരണമായ തന്റെ രചനാ വൈഭവം കൊണ്ട്, ദശാബ്ദങ്ങൾ നമ്മൾ മലയാളികളെ അത്ഭുതപ്പെടുത്തുകയും അതു  വഴി നമ്മുടെയൊക്കെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടുകയും ചെയ്ത, മലയാളത്തിന്റെ പ്രിയ കവി. അദ്ദേഹം കാലത്തിന്റെ അനിവാര്യതയായ മരണത്തിലേക്ക് നടന്നു പോയിട്ട് വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. എന്താണ് ഓ. എൻ വി. സാറിനെ നമ്മൾ ഇത്രയധികം ഇഷ്ടപ്പെടാൻ കാരണം ? അല്ലെങ്കിൽ എന്താണ് അദ്ദേഹത്തെ, സമകാലികരായ മറ്റു കവികളിൽ നിന്നും ഇത്രമേൽ വ്യതസ്തനാക്കുന്നത് ? ആലോചിച്ചു നോക്കിയിട്ടുണ്ടോ ? ഒരുപക്ഷെ ഓ. എൻ വി. സാറിനെക്കൾ കൂടുതൽ കവിതകളും ഗാനങ്ങളും എഴുതിയ ഒന്നിലേറെ കവികൾ നമുക്കുണ്ട്. എന്നിട്ടും അവരെക്കാളൊക്കെ നമ്മൾ ഓ. എൻ വി. സാറിനെ ഇഷ്ട...

ഉണ്ണിയമ്മ [മലയാളം കവിത]

Image
ആ കൊച്ചു കുടിലിന്റെയുമ്മറ  വാതിലിൽ  ഒരു കുഞ്ഞുതിങ്കളായ്‌ ഉണ്ണിയവൻ  അമ്മ തൻ അമ്മിഞ്ഞപ്പാൽ കുടിച്ചന്നവൻ  ആമോദത്തോടെ വളർന്ന കാലം  അവനിയിൽ ജീവിതച്ചൂടിനാലെ  പാവം ഉണ്ണി തൻ അമ്മ തളർന്ന കാലം  ആലംബമില്ലാതെയേങ്ങിക്കരഞ്ഞമ്മ  ഉണ്ണി തൻ കൺപെടാതെന്നുമെന്നും  പാവം,  ഉണ്ണി തൻ കൺപെടാതെന്നുമെന്നും  *** പുലരിയിൽ കതിരവൻ കൺതുറക്കുന്നേരം  അമ്മ തൻ ഉണ്ണിയെ വേർപിരിയും  കീറത്തുണികൊണ്ടു കെട്ടിയ തൊട്ടിലിൽ  അമ്മ തൻ ഉണ്ണിയെ വാവുറക്കും  തൻ വിരലൊന്നിനെ വായിൽ തിരുകിയിട്ട- മ്മിഞ്ഞ പോലവൻ പാൽ കുടിക്കും  അതു കാൺകെയമ്മതൻ കൺകളിൽ  നിന്നു- രണ്ടശ്രുബിന്ദുക്കളടർന്നു വീഴും  ഏറുന്ന ദുഖത്തെയുള്ളിലമർത്തിയി- ട്ടേകിടും മുത്തമൊന്നാ കവിളിൽ  ഉരിയരിക്കഞ്ഞിക്കു വകതേടാനായവൾ പിന്നെയോ, പാടപ്പണിക്കിറങ്ങും  ഞാറ്റടിപ്പാടത്തു ഞാറു നടുമ്പോഴും   ഉണ്ണി തൻ ചാരെയാണെന്നുമമ്മ  ഉണ്ണി തൻ ഓർമ്മകൾ എപ്പോഴുമശ്രുവായ്  അമ്...

ആരോമൽ സ്വപ്നമേ നീ വരുമോ ? [മലയാളം കവിത]

Image
 ആരോമൽ സ്വപ്നമേ നീ വരുമോ ? [മലയാളം കവിത] ആയിരം കനവുകൾ നെയ്തു ഞാനിന്നലെ ആരോരുമറിയാതെ മെല്ലെ ആയിരം പൊൻപ്രഭ ചാർത്തി നിന്നീടുന്ന ആരോമലേ നിനക്കേകാൻ ഊഷരം എൻ ജീവവാടിയിലൊക്കെയും സൂനങ്ങൾ ചെമ്മേ വിടർന്നുവെന്നാൽ ഒക്കെയും സൗഗന്ധമില്ലാതെ പാഴിലായ് ധർത്തിയിൽ ചേരുകയായിരുന്നു വർണ്ണങ്ങൾ ഇല്ലാത്ത പുഷ്പങ്ങളവയൊക്കെ ദുഖത്തിൻ പൂമ്പൊടിയേറ്റി നിന്നു അതുമൂലമാകാം ഭൃംഗങ്ങളൊന്നുമേ അവയെത്തലോടാനുമെത്തിയില്ല. നീരേകി പോറ്റുവാനാളില്ലാതവയൊക്കെ ജീവിത ചൂടേറ്റു വാടി നില്ക്കെ, വേഴാമ്പൽ കാംക്ഷിച്ച പുതുമഴ പോലെ നീ അന്നെന്റെ ഹൃത്തിലോ പെയ്തിറങ്ങി വർണ്ണങ്ങളായിരം വാരിവിതറി നീ ആരണ്യമതിനെ പൂവാടിയാക്കി പുതുജന്മം കിട്ടിയ പൂവുകൾ തെന്നലിൽ തലയാട്ടി മെല്ലെ ചിരിച്ചു നില്ക്കെ- ആയിരം വിത്തുകൾ പുതുതായി പാകി നിന്നോർമകൾ എന്നുടെ ഹൃത്തടത്തിൽ, അനുരാഗ ജലമേറ്റിട്ടാർത്തു വളർന്നവ വാനോളമുയരത്തിൽ പൂത്തു നിന്നു ഉയിരിന്റെ ഉയിരായ പൂക്കളിറുത്തു ഞാൻ മോടിയിൽ മണ്ഡപമൊന്നു തീർത്താൽ, ഞാൻ ചാർത്തും  താലിയെ സ്വീകരിക്കാൻ എന്റെ ആരോമൽ സ്വപ്നമേ നീ വരുമോ ? =====...

'സ്ലേറ്റ്‌' - വ്യത്യസ്ത ആശയവുമായി ഒരു ടെക്കി-മാഗസിൻ

Image
ടെക്നോപാർക്കിലെ പ്രമുഖ കമ്പനികളിൽ ഒന്നായ എം-സ്ക്വയെർഡ് സോഫ്റ്റ്‌വെയർ & സർവീസസിലെ ജീവനക്കാർ ഇത്തവണ തങ്ങളുടെ സാമൂഹികപ്രതിബദ്ധത തെളിയിച്ചത് തികച്ചും വ്യത്യസ്തമായ ഒരു മാഗസിൻ പുറത്തിറക്കിക്കൊണ്ടാണ്. ഗൃഹാതുരത്വം പേറുന്ന 'സ്ലേറ്റ്‌' എന്ന പേരോടുകൂടി, ജീവനക്കാരുടെ കൂട്ടായ്മ പുറത്തിറക്കിയ ഈ മാഗസിൻ കഴിഞ്ഞ ദിവസം നടന്ന ലളിതമായ ചടങ്ങിൽ, എം-സ്ക്വയെർഡ് സി.ഒ.ഒ  ശ്രീ വാസുദേവൻ പുറത്തിറക്കുകയുണ്ടായി. തികച്ചും സൗജന്യമായി വായനക്കാരുടെ കൈകളിൽ എത്തിച്ച ഈ മാഗസിൻ, കൂടെ ഒരു മഹത്തായ ജീവകാരുണ്യ ലക്‌ഷ്യം കൂടി മുന്നോട്ടു വയ്ക്കുകയാണ് ചെയ്യുന്നത്. അവിടെയാണ് ഈ മാഗസിൻ വ്യത്യസ്തമാകുന്നതും. ജീവനക്കാരും മറ്റു അഭ്യുദയകാംക്ഷികളും, അവരുടെ ഒരു നേരത്തെ ആഹാരത്തിനു ചിലവഴിക്കുന്ന തുക (അതെത്ര വലുതായാലും,  ചെറുതായാലും) ഈ മാഗസിന്റെ കൂടെയുള്ള ''ജീവകാരുണ്യനിധി' യിലേക്ക് സംഭാവനയായി നല്കിക്കൊണ്ടാണ് ഈ സംരംഭവുമായി സഹകരിച്ചത്. ഇത്തരത്തിൽ കിട്ടുന്ന തുക, പ്രധാനമായും തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു സന്നദ്ധസംഘടന വഴി അനാഥരെയും അഗതികളെയും സഹായിക്കുന്നതിനു വ...

വെറുതെ, ഒരു വാലന്റയിൻ പാട്ട് .....

Image
വെറുതെ, ഒരു വാലന്റയിൻ പാട്ട് ..... അഴകേഴും നിറയുന്ന പെണ്ണേ അനസൂയ തോല്ക്കുന്ന കണ്ണേ ആരമ്പൻ നിറച്ചിന്നു നിന്നിൽ അനുപമ ലാവണ്യസാരം .... അനുപമ ലാവണ്യസാരം                                                     [അഴകേഴും ....] അഴകാർന്ന നിന്നംഗ വടിവിന്നു മുന്നിലി- ന്നജന്ത തൻ ശിൽപ്പങ്ങൾ വെറുതെ (2) മൊഴിയിൽ നിറയുന്ന പൂന്തേനു മുന്നിലി- ന്നമൃതവും കുംഭവും വെറുതെ...... അമൃതവും കുംഭവും വെറുതെ                                                     [അഴകേഴും ....] അഴകേ നിൻ കരിനീല മിഴികൾക്കു മുന്നിലി- ന്നാഴിതൻ ആഴങ്ങൾ  വെറുതെ (2) അവയിൽ വിടരുന്ന ഭാവത്തിൻ മുന്നിലിന്നായിരം സ്വപ്‌നങ്ങൾ വെറുതെ...... ആയിരം സ്വപ്നങ്ങൾ വെറുതെ                     ...