രക്ഷകാ നിന്നെയോർത്ത് ....[ഭക്തിഗാനം]
രക്ഷകാ നിന്നെയോർത്ത് ....
എൻ ജീവദായകാ .......എൻ സ്നേഹഗായകാ ........
എൻ യേശുനാഥാ .......
നീയെവിടെ ? (2)
[എൻ ജീവദായകാ .......]
അവനിയിൽ ദുഖത്തിൻ മുൾമുടിയേന്തിയീ
മർത്ത്യൻ കാൽവരിയേറുമ്പോൾ
ഒരു കൈ പിടിക്കാൻ, മിഴിനീരൊപ്പാൻ
എൻ ലോക രക്ഷകാ നീയെവിടെ?
എൻ ലോക രക്ഷകാ നീയെവിടെ?
[എൻ ജീവദായകാ .......]
ജീവിതയാത്ര തൻ പാപങ്ങളേറ്റിയീ
മർത്ത്യൻ ഭൂവിതിൽ തളരുമ്പോൾ
ഒരു കൈ പിടിക്കാൻ, ആലംബമേകാൻ
എൻ ആത്മ നാഥാ നീയെവിടെ?
എൻ ആത്മ നാഥാ നീയെവിടെ?
[എൻ ജീവദായകാ .......]
*************
binumonippally.blogspot.in
For audio/video of this song: Click Below
https://youtu.be/rjWy84mLVBA
Comments
Post a Comment