ദിനപത്ര വാർത്തകളുടെ ഉള്ളടക്കം

ദിനപത്ര വാർത്തകളുടെ ഉള്ളടക്കം പ്രിയപ്പെട്ട വായനക്കാരെ, ഈ കുറിപ്പിന്റെ കൂടെ ചേർത്തിരിയ്ക്കുന്ന ചിത്രം ഒന്ന് ശ്രദ്ധിയ്ക്കുക. മലയാളി വനിതകൾക്ക് ആദരം അർപ്പിച്ചു കൊണ്ട്, അങ്ങ് അയർലണ്ടിൽ പുറത്തിറങ്ങിയ ഒരു പുതിയ 'ജിന്നി'നെ കുറിച്ച്, മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രം ഇന്ന് (29-ജൂലൈ-2020) അവരുടെ ഒന്നാം പേജിൽ നൽകിയ ഒരു വാർത്ത ആണിത്. അത് കണ്ടപ്പോൾ ചില ചോദ്യങ്ങൾ അറിയാതെ മനസ്സിൽ ഉയർന്നു. 1. ഒന്നാം പേജിൽ ഇത്ര പ്രാധാന്യത്തോടെ കൊടുക്കേണ്ട ഒരു 'വാർത്ത' ആണോ ഇത്? അതോ പരസ്യമോ? 2. മലയാളി വനിതകൾക്ക് ആദരം അർപ്പിയ്‌ക്കേണ്ടത് ഒരു മദ്യക്കുപ്പിയിൽ ഇങ്ങിനെ എഴുതി വച്ചാണോ? ഇനി ആ മദ്യത്തിന്റെ നിർമ്മാതാക്കൾ അവരുടെ വിപണനതന്ത്രത്തിന്റെ ഭാഗമായി അങ്ങിനെ എഴുതി വച്ചാൽ തന്നെ, അതൊരു വലിയ 'വാർത്ത' ആയി നമ്മുടെ മലയാള പത്രങ്ങൾ ഉയർത്തിക്കാണിയ്ക്കാമോ? [മറ്റു ചില മലയാള പത്രങ്ങളിലും ഇന്ന് ഈ വാർത്ത ഉണ്ട്; പക്ഷേ, ഒന്നാം പേജിൽ അല്ല എന്ന് മാത്രം]. 3. ഈ വാർത്തയിലെ "മോക്ഷകവാടം തുറന്നാൽ ...." എന്ന് തുടങ്ങുന്ന വാചകം നോക്കുക. ഇത് ഒരു പത്രവാർത്തയ്ക്കോ അതോ ഒരു ഭാവനാസൃഷ്ടിയ്ക്കോ കൂടുതൽ ചേർന്നത്...