ദിനപത്ര വാർത്തകളുടെ ഉള്ളടക്കം


ദിനപത്ര വാർത്തകളുടെ ഉള്ളടക്കം

പ്രിയപ്പെട്ട വായനക്കാരെ,

ഈ കുറിപ്പിന്റെ കൂടെ ചേർത്തിരിയ്ക്കുന്ന ചിത്രം ഒന്ന് ശ്രദ്ധിയ്ക്കുക.

മലയാളി വനിതകൾക്ക് ആദരം അർപ്പിച്ചു കൊണ്ട്, അങ്ങ് അയർലണ്ടിൽ പുറത്തിറങ്ങിയ ഒരു പുതിയ 'ജിന്നി'നെ കുറിച്ച്, മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രം ഇന്ന് (29-ജൂലൈ-2020) അവരുടെ ഒന്നാം പേജിൽ നൽകിയ ഒരു വാർത്ത ആണിത്.

അത് കണ്ടപ്പോൾ ചില ചോദ്യങ്ങൾ അറിയാതെ മനസ്സിൽ ഉയർന്നു.

1. ഒന്നാം പേജിൽ ഇത്ര പ്രാധാന്യത്തോടെ കൊടുക്കേണ്ട ഒരു 'വാർത്ത' ആണോ ഇത്? അതോ പരസ്യമോ?

2. മലയാളി വനിതകൾക്ക് ആദരം അർപ്പിയ്‌ക്കേണ്ടത് ഒരു മദ്യക്കുപ്പിയിൽ ഇങ്ങിനെ എഴുതി വച്ചാണോ? ഇനി ആ മദ്യത്തിന്റെ നിർമ്മാതാക്കൾ അവരുടെ വിപണനതന്ത്രത്തിന്റെ ഭാഗമായി അങ്ങിനെ എഴുതി വച്ചാൽ തന്നെ, അതൊരു വലിയ 'വാർത്ത' ആയി നമ്മുടെ മലയാള പത്രങ്ങൾ ഉയർത്തിക്കാണിയ്ക്കാമോ? [മറ്റു ചില മലയാള പത്രങ്ങളിലും ഇന്ന് ഈ വാർത്ത ഉണ്ട്; പക്ഷേ, ഒന്നാം പേജിൽ അല്ല എന്ന് മാത്രം].

3. ഈ വാർത്തയിലെ "മോക്ഷകവാടം തുറന്നാൽ ...." എന്ന് തുടങ്ങുന്ന വാചകം നോക്കുക. ഇത് ഒരു പത്രവാർത്തയ്ക്കോ അതോ ഒരു ഭാവനാസൃഷ്ടിയ്ക്കോ കൂടുതൽ ചേർന്നത്?

4. അമിതമദ്യപാനത്തിന്റെയും, അത് കുടുംബ ബന്ധങ്ങളിൽ ഉണ്ടാക്കുന്ന അപരിഹാര്യമായ കുഴപ്പങ്ങളുടെയും ഒക്കെ ബലിയാടുകളായ, അഥവാ ആകുന്ന, ഒട്ടേറെ അമ്മമാരും ഭാര്യമാരും പെങ്ങന്മാരും ഒക്കെ ഉള്ള ഈ കേരളത്തിലെ, വനിതകൾക്കുള്ള ഏതു തരത്തിലുള്ള ആദരം ആണ് ഇത്?

5. ഈ വാർത്തയിലെ മറ്റൊരു വാചകം "മലയാളത്തിന്റെ നവോത്ഥാന ചരിത്രം ....." എന്നും തുടങ്ങുന്നു ; മലയാളത്തിന്റെ നവോത്ഥാന ചരിത്രം ആലേഖനം ചെയ്യേണ്ടത് ഇങ്ങിനെ ഒരു മദ്യക്കുപ്പിയിൽ ആണോ?

6. അവസാനമായി ഒരു സംശയം കൂടി. ഇത്തരത്തിൽ ഉള്ള വാർത്തകൾ കൊടുക്കുമ്പോൾ, പ്രമുഖ ദിനപത്രങ്ങളുടെയെങ്കിലും ബന്ധപ്പെട്ട അധികാരികൾ കൂടുതൽ ജാഗ്രത പാലിയ്ക്കേണ്ടതല്ലേ?

ഈ വാർത്ത വായിച്ചപ്പോൾ ശരിയ്ക്കും സങ്കടമാണ് ആദ്യം തോന്നിയത്; ശേഷം രോഷവും. പിന്നെ, എനിയ്ക്കു തോന്നിയ കുറച്ചു സംശയങ്ങൾ മാത്രമാണ് മുകളിൽ കൊടുത്തത് കേട്ടോ. അതിവിടെ നിങ്ങളുമായി പങ്കിട്ടു എന്ന് മാത്രം.

ഒരു പക്ഷേ, നിങ്ങളിൽ പലർക്കും ഇതിൽ  എതിരഭിപ്രായങ്ങളും കണ്ടേക്കാം.

-ബിനു മോനിപ്പള്ളി

*************
Blog: https://binumonippally.blogspot.com
mail: binu.monippally@gmail.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ് 

Comments

  1. നമ്മൾ ഊറ്റം െകാള്ളുന്ന സാംസ്കാരികതയുടെ ഇന്നത്തെ അവസ്ഥ അല്ലെങ്കിൽ മൂല്യ ച്ച്യുതിയെ വെളിെപ്പെടുത്തുന്ന ഒരു പരസ്യം, അതിെനെ വാർത്ത എന്നു വിളിക്കാനാവില്ല. ഈ പത്രത്തിൽ മാത്രമല്ല മറ്റൊരു വളരെ പ്രമുഖ പത്രത്തിലും ഈ വാർത്ത കണ്ടിരുന്നു "ജിന്നിറങ്ങി " എന്ന തലെക്കെട്ടിൽ . നമ്മുടെ ജനാധിപത്യത്തിെന്റെ വാണിജ്യവൽക്കരിക്കെപ്പെട്ട മറ്റൊരു തൂണ് .

    ReplyDelete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]