നവവത്സര ആശംസകൾ...2021 ...!!

 

നവവത്സര ആശംസകൾ...2021 ...!!


കൊഴിഞ്ഞു വീഴാൻ 2020 ൽ ഇനി രണ്ടു ദലങ്ങൾ മാത്രം ....!

വിടരാൻ കൊതിയ്ക്കുന്ന അനേകം ദങ്ങളുമായി 2021 തൊട്ടരികിലും...!!

അതേ, പുത്തൻ പ്രതീക്ഷകളും പുതിയ ഉണർവ്വുമായി 2021 ഇതാ നമ്മുടെ പടിവാതിലിൽ. നിറയെ തിരിയിട്ടു കൊളുത്തിയ നിലവിളക്കുമായി നമുക്കവളെ വരവേൽക്കാം...!

ആശകളും നിരാശകളും നിറഞ്ഞതായിരുന്നുവല്ലോ 2020. പതിവിലേറെ ആവേശത്തോടെ തുടങ്ങിയ വർഷം, കൊറോണ എന്ന ഒരൊറ്റ ഭീകരന് മുന്നിൽ  അടിയറവ് പറഞ്ഞ, ആ നിസ്സഹായ കാഴ്ച നമ്മെ വല്ലാതെ നൊമ്പരപ്പെടുത്തി എന്നത് സത്യം.

എന്നാൽ, തോൽക്കാൻ നമ്മൾ തയ്യാറല്ലല്ലോ. ആ പദം നമ്മുടെ നിഘണ്ടുവിലും ഇല്ലല്ലോ. അതുകൊണ്ടു തന്നെ, ആ ഭീകരനൊപ്പം ജീവിയ്ക്കാൻ നമ്മൾ പഠിച്ചു. അങ്ങിനെ അവനെ കുറിച്ച് കൂടുതൽ മനസ്സിലാക്കി, ഈ പുതുവർഷത്തിൽ  നമ്മൾ അവന്റെ അടിവേരറുക്കുക തന്നെ ചെയ്യും. 

എല്ലാവർക്കും... നന്മയുടെ, സമാധാനത്തിന്റെ, പരസ്പര സ്നേഹത്തിന്റെ, ഐശ്വര്യത്തിന്റെ, ഒക്കെ നവവത്സരം ആശംസിയ്ക്കുന്നു.

ഒരുപാട് സ്നേഹത്തോടെ, പ്രാർത്ഥനയോടെ...

സ്വന്തം 

- ബിനു മോനിപ്പള്ളി
************************
Blog: https://binumonippally.blogspot.com

ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്  


Comments

  1. പുതുവത്സരാശംസകൾ

    ReplyDelete
  2. wish you all a very happy new year...!

    ReplyDelete
  3. Wish you happy new year and a prosperous life

    ReplyDelete
  4. പ്രതീക്ഷയുടെയും സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും പുതുവത്സരം ആശംസിക്കുന്നു

    ReplyDelete
  5. Happy New Year ��

    ReplyDelete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]