ഇതോ മതേതര കേരളം? [തിരഞ്ഞെടുപ്പ് ചർച്ചകളിലേയ്ക്കൊരു എത്തിനോട്ടം]


ഇതോ മതേതര കേരളം?

[തിരഞ്ഞെടുപ്പ് ചർച്ചകളിലേയ്ക്കൊരു എത്തിനോട്ടം]

ഇതാ മറ്റൊരു  തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞു. കുറച്ചുപേർ വിജയത്തിന്റെ മധുരം നുണഞ്ഞു.  മറ്റുള്ളവർ പരാജയത്തിന്റെ കയ്പ്പും.

സാധാരണ നടത്താറുള്ള ആ തിരഞ്ഞെടുപ്പ്  വിശകലനം ഇത്തവണ നമ്മൾ വേണ്ടെന്നു വച്ചു. കാരണം, അത് ആവശ്യത്തിലേറെ ഇപ്പോൾതന്നെ വന്നു   കഴിഞ്ഞുവല്ലോ.

എന്നാൽ, ഇപ്പോൾ ഈ കുറിപ്പ് മറ്റൊരു 'ചെറിയ വലിയ' കാര്യം നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുന്നതിനു വേണ്ടിയാണ്. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി (ഇപ്പോഴും തുടരുന്നു) ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങൾ എല്ലാം (അച്ചടി-ദൃശ്യ-ശ്രവ്യ വ്യത്യാസങ്ങളില്ലാതെ) നടത്തുന്ന ചില ചർച്ചകൾ/വിശകലനങ്ങൾ നിങ്ങൾ കാണുന്നുണ്ടോ?

* നായർ വോട്ടുകൾ അങ്ങോട്ട് മറിഞ്ഞു 

* ഈഴവ വോട്ടുകൾ ഇത്തവണ ഇവർക്കായി 

*ധീവരർ ഇത്തവണ കളം മാറ്റി ചവിട്ടി 

*മെത്രാൻ കക്ഷി ഇത്തവണ വോട്ടു മറിച്ചു 

*ബാവ കക്ഷി കണക്കു തീർത്തു 

*പിന്നോക്ക വിഭാഗ സ്ഥാനാർത്ഥി കൊണ്ട് ഇത്തവണ ബ്രാഹ്മണർ പോലും അവർക്കു വോട്ടു ചെയ്തില്ല 

*മുസ്ലിം സമുദായം മനസ് മാറ്റുന്നു

ഇത്തരത്തിലുള്ള ചർച്ചകൾ ആണ് ഇപ്പോൾ എങ്ങും അരങ്ങു വാഴുന്നത്. രാഷ്ട്രീയ-മുന്നണി-കക്ഷി ഭേദങ്ങളില്ലാതെ നേതാക്കളും, പിന്നെ കൂടുതൽ എരിവ് പകരുന്ന ചോദ്യങ്ങളുമായി അവതാരകരും ഇത്തരം ചർച്ചകൾ പരമാവധിയങ്ങ് കൊഴുപ്പിയ്ക്കുന്നു. 

സ്ഥാനാർത്ഥികളായിരുന്നവരുടെയും, വോട്ടർമാരുടെയും, ഒക്കെ  സമുദായവും, മതവും, ജാതിയും, ഉപജാതിയും ഇനി അതിൽ മറ്റു വല്ല തിരിവുകളും ഉണ്ടെങ്കിൽ അതും, വിശദമായി കീറിപ്പൊളിച്ചു പരിശോധിയ്ക്കുന്നു. കണ്ടുപിടുത്തങ്ങൾ ഏറെ 'മഹത്തര'മാക്കി പ്രേക്ഷകർക്ക് മുന്നിൽ വിളിച്ചു പറയുന്നു. 

റേറ്റിംഗ്/സർകുലേഷൻ അങ്ങിനെ കുതിച്ചു കയറുന്നു.

എല്ലാവരും ഒരുപോലെ ഹാപ്പി.....!

ഒരൊറ്റ സംശയം. ഇത് തന്നെയല്ലേ നമ്മൾ മുൻപ് മേനി നടിച്ചിരുന്ന ആ സാംസ്‌കാരിക-കേരളം? ആ സാക്ഷര-കേരളം? ആ മതേതര-കേരളം?

ആണെങ്കിൽ, ഇത്തരം ചർച്ചകൾ/വിശകലനങ്ങൾ നമുക്ക് ഭൂഷണമോ?

നിങ്ങൾ തന്നെ ആലോചിയ്ക്കുക? തീരുമാനത്തിലുമെത്തുക.

മതേതര-കേരളം നീണാൾ വാഴട്ടെ ...!!

പിൻകുറിപ്പ്: ഇത്തിരി സമയം കിട്ടിയാൽ, മറ്റു സംസ്ഥാനങ്ങളിലെ സമാനമായ ചർച്ചകളുടെ അഥവാ വിശകലനങ്ങളുടെ കാര്യങ്ങൾ ഒന്ന് കാണുക. എവിടെയും ജാതി തിരിച്ചുള്ള ഇത്ര തരംതാണ ചർച്ചകൾ കാണാൻ കഴിഞ്ഞേക്കില്ല. ഓ ...അവരൊക്കെ സാംസ്കാരികമായും പിന്നെ സാക്ഷരതയിലും  ഒന്നും നമുക്കൊപ്പം നിൽക്കുന്നവരല്ലല്ലോ. അതാകും.... !!

-ബിനു മോനിപ്പള്ളി 

                                                                             *************

Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ് 



Comments

  1. എനിക്ക് ഒരു അഭിപ്രായമുണ്ട്. ഇക്കൂട്ടത്തിൽ പറയുന്ന വോട്ട് കച്ചവടം - ഇവിടെ മനുഷ്യനെ മനുഷ്യനായി കാണണം. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പ്രലോഭിപ്പിച്ചാലും ഓരോ വ്യക്തിയും ആണ് തീരുമാനിക്കുന്നത് താൻ ആർക്ക് വോട്ടു ചെയ്യണമെന്ന് . പക്ഷെ ആ മൗലികാവകാശം പോലും ചോദ്യം ചെയ്യപ്പെടുന്നു. കഷ്ടം!!!

    ReplyDelete
  2. ദൈവം മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യർ മതങ്ങളെയും. ജീവിതപ്രശ്നങ്ങളുടെ നൂലാമാലകളിൽ ആശ്വാസ കേന്ദ്രമായി ദൈവമല്ലാതാരുമില്ല. ആ അർത്ഥത്തിൽ മതാചാരങ്ങൾ അനുഷ്ഠിക്കുന്ന തിൽ തെറ്റില്ല. എന്നാൽ ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ കണ്ടുവരുന്ന മതാധിഷ്ഠിതരാഷ്ട്രീയ൦ അരോചകമാണ്.മഹാത്മജി സ്വപ്നം കണ്ട മതേതര രാഷ്ട്ര൦ അദ്ദേഹത്തേപ്പോലെ കാലയവനികക്ക് പിന്നിലേക്ക് മറഞ്ഞു പോയിരിക്കുന്നു. .... ഇനിയൊരു തിരിച്ചുവരവിന്
    പഴുതടച്ചുകൊണ്ട്,...

    ReplyDelete
  3. God's own country but devils own people...

    ReplyDelete
    Replies
    1. ellarum mosham ennalla ...
      but the trend is destructive to the entire society....

      Delete
  4. ഇന്ത്യയിൽ എല്ലായിടത്തും ഇത് തന്നെ ആണ് അവസ്ഥ. മതേതരം എന്നത് വിളിച്ചു പറയാനും എഴുതി പൊലിപ്പിക്കാനും ഉള്ള ഒരു വാക്കു മാത്രമാണ്. ഒരു തിരഞ്ഞെടുപ്പ് ആയാൽ, സ്ഥാനാർത്ഥിയെ സെലക്ട് ചെയ്യുന്നത് മുതൽ മതവും ജാതിയും ആണ് പ്രധാനമായും അടിസ്ഥാനമാവുന്നതു. കമ്മ്യൂണിസ്റ്റ് പാർട്ടികൾ പോലും വ്യത്യസ്തമല്ല. പണ്ട് രഹസ്യമായി നടത്തിയിരുന്ന നീ പറഞ്ഞത് പോലുള്ള കണക്കുകൂട്ടലുകൾ എപ്പോൾ പരസ്യമായി മാധ്യമങ്ങൾ വിളിച്ചു പറയുന്നു. 24 മണിക്കൂർ തുടർച്ചയായി വിളിച്ചു ചൊല്ലാൻ അവർക്കും എന്തെകിലും വേണമല്ലോ. എന്തൊക്കെ പറഞ്ഞാലും, മതേതര രാഷ്ട്രമായ ഭാരതത്തിൽ എല്ലാത്തിന്റെയും മാനദണ്ഡം ഇപ്പോഴും മതവും ജാതിയും തന്നെയാണ്. ഒരു മാറ്റവും ഇല്ല.
    തീച്ചയായും നിന്റെ ഈ ബ്ലോഗ് കുറച്ചു പേരെ എങ്കിലും മാറി ചിന്തിപ്പിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം ...

    ReplyDelete
    Replies
    1. thanks doulath ....
      oro aalukalum swayam chintiykkuka .... ennittu mathram decisions edukkuka ....
      athe option ulloo ...

      Delete
  5. അതേ ബിനു.... വോട്ടുബാങ്കും റേറ്റിങും സർക്കുലേഷനും.... പ്രാധാന്യം ഇതിനെല്ലാമാണ്

    ReplyDelete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]