മുല്ലപ്പെരിയാർ
മുല്ലപ്പെരിയാർ
ഒരു അണക്കെട്ട്
മൂന്ന് സർക്കാരുകൾ
അനേകം കോടതികൾ
ആഘോഷമാക്കാൻ ചാനലുകൾ
ജീവഭയത്തിൽ ലക്ഷങ്ങൾ ......!!
ആരാണ് ഉത്തരവാദി?
അല്ലെങ്കിൽ ഉത്തരവാദികൾ ?
ആലോചിയ്ക്കാൻ, തീരുമാനിയ്ക്കാൻ ..
ആർക്ക് സമയം ....?
നമ്മൾ ഓടുകയല്ലേ?
വെട്ടിപ്പിടിയ്ക്കാൻ ....
പിന്നെ, ഇരിയ്ക്കുന്നതും കയ്യിലുള്ളതും
പോകാതിരിയ്ക്കാൻ...
ഓട്ടത്തിനിടയിൽ
ഒന്ന് തിരിഞ്ഞു നോക്കണം ...
അവൻ ആർത്തലച്ചു പുറകെയുണ്ടെങ്കിൽ?
പിന്നെ, ഓടേണ്ടതില്ലല്ലോ ...!!
പിൻകുറിപ്പ്: ഇതൊരു കവിതയല്ല. ഇന്ന് (ഡിസം: 7-2021) രാവിലെ കണ്ണിൽ പെട്ടത് ഇടുക്കി അണക്കെട്ട് തുറന്ന വാർത്ത. കൂടെ അധികാര സ്ഥാനങ്ങളിലെ ചിലരുടെ (പതിവ്) വൃഥാ ന്യായീകരണങ്ങളും. അതിനോടുള്ള ഒരു മലയാളി മനസ്സിന്റെ പ്രതികരണം; അല്ല.... വ്യാകുലതകൾ മാത്രം... !!
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
*ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
ഭയപ്പെട്ടുള്ള ജീവിതം മൃതിയേക്കാൾ ഭയാനകം👍
ReplyDeleteഅതെ ...വളരെ ശരി .... "മുൻകരുതൽ എടുക്കണം ..മാറി താമസിയ്ക്കണം.." എന്നീ വാക്കുകളിൽ അധികാരികളുടെ ഉത്തരവാദിത്വം തീരുന്നു ....
Delete" അവൻ ആർത്തലച്ച് പുറകെയുണ്ടെങ്കിൽ ..
ReplyDeleteപിന്നെ, ഓടേണ്ടതില്ലല്ലൊ. "
സത്യമാണ് ബിനു. പൊതു സമൂഹത്തിന്റെ മനോഭാവവും ഏതാണ്ട് ഇതുപോലെയായിട്ടുണ്ട്.
നല്ല ചിന്തകൾ തന്നതിന് നന്ദിയും ഏറെ സ്നേഹവും.
രേഖ വെള്ളത്തൂവൽ
അതെ ...സാർ .... ഒരു ദുരന്തമുണ്ടാകുമ്പോൾ നൂറായിരം പദ്ധതികളും വാഗ്ദാനങ്ങളുമായി ഓടിയെത്താൻ കുറെ അധികാരികൾ കാണും .... ആ ദുരന്തം ഒഴിവാക്കുന്നതല്ലേ അതിലും നല്ലത് .....
DeleteEthrayo sari
ReplyDeleteഅതെ ..പക്ഷെ ഇതൊക്കെ കേൾക്കാനും പരിഹാരം കാണാനും ആർക്കു താല്പര്യം ?
ReplyDeleteശരിയാണ്. 100 %
ReplyDeletethank you ....
Delete