മുല്ലപ്പെരിയാർ

മുല്ലപ്പെരിയാർ


ഒരു അണക്കെട്ട് 

മൂന്ന് സർക്കാരുകൾ 

അനേകം കോടതികൾ 

ആഘോഷമാക്കാൻ ചാനലുകൾ 

ജീവഭയത്തിൽ ലക്ഷങ്ങൾ ......!!


ആരാണ് ഉത്തരവാദി?

അല്ലെങ്കിൽ ഉത്തരവാദികൾ ?

ആലോചിയ്ക്കാൻ, തീരുമാനിയ്ക്കാൻ ..

ആർക്ക് സമയം ....?


നമ്മൾ ഓടുകയല്ലേ?

വെട്ടിപ്പിടിയ്ക്കാൻ ....

പിന്നെ, ഇരിയ്ക്കുന്നതും കയ്യിലുള്ളതും 

പോകാതിരിയ്ക്കാൻ...


ഓട്ടത്തിനിടയിൽ 

ഒന്ന് തിരിഞ്ഞു നോക്കണം ...

അവൻ ആർത്തലച്ചു പുറകെയുണ്ടെങ്കിൽ? 

പിന്നെ, ഓടേണ്ടതില്ലല്ലോ ...!!


പിൻകുറിപ്പ്: ഇതൊരു കവിതയല്ല. ഇന്ന് (ഡിസം: 7-2021) രാവിലെ കണ്ണിൽ പെട്ടത് ഇടുക്കി അണക്കെട്ട് തുറന്ന വാർത്ത. കൂടെ അധികാര സ്ഥാനങ്ങളിലെ ചിലരുടെ (പതിവ്) വൃഥാ ന്യായീകരണങ്ങളും. അതിനോടുള്ള ഒരു മലയാളി മനസ്സിന്റെ പ്രതികരണം; അല്ല.... വ്യാകുലതകൾ മാത്രം... !!

**************

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally


*ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ് 

Comments

  1. ഭയപ്പെട്ടുള്ള ജീവിതം മൃതിയേക്കാൾ ഭയാനകം👍

    ReplyDelete
    Replies
    1. അതെ ...വളരെ ശരി .... "മുൻകരുതൽ എടുക്കണം ..മാറി താമസിയ്ക്കണം.." എന്നീ വാക്കുകളിൽ അധികാരികളുടെ ഉത്തരവാദിത്വം തീരുന്നു ....

      Delete
  2. " അവൻ ആർത്തലച്ച് പുറകെയുണ്ടെങ്കിൽ ..
    പിന്നെ, ഓടേണ്ടതില്ലല്ലൊ. "
    സത്യമാണ് ബിനു. പൊതു സമൂഹത്തിന്റെ മനോഭാവവും ഏതാണ്ട് ഇതുപോലെയായിട്ടുണ്ട്.
    നല്ല ചിന്തകൾ തന്നതിന് നന്ദിയും ഏറെ സ്നേഹവും.

    രേഖ വെള്ളത്തൂവൽ

    ReplyDelete
    Replies
    1. അതെ ...സാർ .... ഒരു ദുരന്തമുണ്ടാകുമ്പോൾ നൂറായിരം പദ്ധതികളും വാഗ്ദാനങ്ങളുമായി ഓടിയെത്താൻ കുറെ അധികാരികൾ കാണും .... ആ ദുരന്തം ഒഴിവാക്കുന്നതല്ലേ അതിലും നല്ലത് .....

      Delete
  3. അതെ ..പക്ഷെ ഇതൊക്കെ കേൾക്കാനും പരിഹാരം കാണാനും ആർക്കു താല്പര്യം ?

    ReplyDelete
  4. ബിന്ദു സജീവ്7 December 2021 at 06:40

    ശരിയാണ്. 100 %

    ReplyDelete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]