കണ്ണൻ [ലളിതഗാനം]

 

കണ്ണൻ 

[ലളിതഗാനം]

താമരപ്പൂങ്കുയിൽ പാടി ....

താരാട്ട് കേട്ടു നീ ഉറങ്ങി ....

താളം പിടിയ്ക്കുവാൻ, കൂടെ ഉറങ്ങുവാൻ 

കുസൃതിയാ കുളിർകാറ്റുമെത്തി 


കണ്ണുകൾ പൂട്ടി നീ ചെമ്മേ ഉറങ്ങുമ്പോൾ 

അമ്പാടിക്കണ്ണനെ പോലെ 

കനവതിൽ വന്നാരോ, ഇക്കിളിയാക്കുമ്പോൾ 

ചുണ്ടത്തു വിരിയുന്നതമൃത് 


കനവിൽ നിന്നുണരവേ ഇളകിച്ചിരിയ്ക്കും നീ 

നിറവാർന്ന തിങ്കളേപ്പോലെ 

പൈക്കിടാവൊത്തു നീ ഓടിക്കളിയ്ക്കുമ്പോൾ 

യദുകുല ബാലനെപ്പോലെ 


കാകനോടൊരു കളി ചൊല്ലി

കാട്ടുമൈനയോടൊത്തു നീ ഓടി 

കാൽമുട്ടിലിത്തിരി ചോര കിനിഞ്ഞപ്പോൾ 

കണ്ണനോടൊത്തു ഞാൻ തേങ്ങി 

എന്റെ, കണ്ണനെക്കാളേറെ വിങ്ങി 

--------

ചിത്രത്തിന് കടപ്പാട്: ഗൂഗിൾ ഇമേജസ് 

===============

സ്നേഹപൂർവ്വം 

- ബിനു മോനിപ്പള്ളി

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********


Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]