താരക രാവ് [ഭക്തിഗാനം]
താരക രാവ്
[ഭക്തിഗാനം]
താരകങ്ങൾ പൂ വിരിച്ച നീലരാവതിൽ
അജഗണങ്ങൾ ഒന്നുചേർന്ന പാതിരാവതിൽ
ജാതനായ ബാലകനിൽ കണ്ടു ലോകരാ
രക്ഷകന്റെ ഉണ്മയുള്ള നല്ല പുഞ്ചിരി
ആ കണ്ണുകളിൽ നന്മയൂറും കനിവ് പൂത്തിരി
മാമരങ്ങൾ മഞ്ഞണിഞ്ഞു നിന്ന രാവതിൽ
താരകം വഴിതെളിച്ച പുണ്യരാവതിൽ
എത്തി മൂന്നു രാജരന്ന് പുല്ലു കൂടതിൽ
പൈതലിന്നു കാഴ്ച്ചയായി നല്കിയന്നവർ
ആ വിശുദ്ധ മൂന്നു ദ്രവ്യപാരിതോഷികം
വർത്തമാന കാലമാകെയങ്ങു മാറ്റുവാൻ
ഭാവികാലമതിനെയങ്ങു വാർത്തെടുക്കുവാൻ
മാനവന്റെ പാപമൊക്കെയേറ്റെടുക്കുവാൻ
ജാതനായ പൈതലിൻ നിറഞ്ഞ പുഞ്ചിരി
ഈ നമ്മളൊന്ന് ഹൃത്തിനുള്ളിൽ കാത്തുവയ്ക്കണം
===============
സ്നേഹപൂർവ്വം
- ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
********
Superb 👌👏👏
ReplyDeletethank you ...
Delete❤️❤️❤️❤️❤️
ReplyDeletethanks a lot...
DeleteSuper
ReplyDeletethank you
Delete👏👏👌👌
ReplyDeletethank you ....
DeleteGreat
ReplyDelete