ആറ്റുകാൽ പൊങ്കാല - [2026]

 

ആറ്റുകാൽ പൊങ്കാല 

[2026]

ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ടെന്റെ 

അഴലുകളാകവേ മാറ്റിടും ഞാൻ 

ഉയരുന്ന ധൂമത്തിൽ ഉയിരോടെയെരിയുമെൻ 

ഉള്ളുരുക്കൊന്നൊരാ കദനമെല്ലാം 

 

കണ്ണകി തൂകിയ കണ്ണുനീർ അന്നൊരാ

മധുരാപുരിയെയും തീർത്തെരിച്ചു  

മണ്ണതിൽ  പെണ്ണിന്റെ കോപാഗ്നിയാറാതെ 

കിള്ളിയാർ തീരത്ത് കുടിയിരുന്നു   


ദേവി തൻ കോപം തണുക്കുവാനും 

പിന്നെ, രാജന്റെ നിഗ്രഹം ഓർക്കുവാനും  

അന്നുതൊട്ടിന്നോളം പൊങ്കാലകൾ   

ആ തിരുമുറ്റത്ത് നേദ്യമായി 

 

അന്നൊരു സന്ധ്യയ്ക്ക് 'മുല്ലുവീട്ടിൽ'

ബാലികാ രൂപത്തിൽ വന്ന ദേവീ

എന്നുമെൻ ഹൃത്തിൽ നീ മേവീടണേ 

ജീവിതപ്പൊങ്കാല ഏറ്റുവാങ്ങി 

എന്റെ.... 

ജീവിതപ്പൊങ്കാല ഏറ്റുവാങ്ങി

  ******

സ്നേഹപൂർവ്വം ....

ബിനു മോനിപ്പള്ളി 

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

Comments

  1. ആറ്റുകാൽ അമ്മയ്ക്ക് പ്രണാമം.... 🙏

    ReplyDelete

Post a Comment

Popular posts from this blog

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

'കെട്ടുനിറ'യും ശബരിമല യാത്രയും [ഹൈന്ദവ പുരാണങ്ങളിലൂടെ - 2]