Posts

എന്റെ സ്വപ്നത്തിലെ കമ്മ്യൂണിസം [കവിത]

Image
എന്റെ സ്വപ്നത്തിലെ കമ്മ്യൂണിസം     [കവിത] വിണ്ണിലെ കതിരവൻ ചെങ്കതിർ ചൊരിയുമ്പോൾ ഉയരണം ചെങ്കൊടി എന്റെ നെഞ്ചിൽ ഇൻക്വിലാബിന്റെയാ ശബ്ദം മുഴങ്ങവേ ഉയരണം തുടിതാളമെന്റെ നെഞ്ചിൽ ! മാർക്സിന്റെ നെഞ്ചിൽ വിരിഞ്ഞ സ്വപ്നം ഏംഗൽസു പോറ്റിയ നല്ല സ്വപ്നം ലോകത്തെ മാറ്റി മറിച്ച സ്വപ്നം കമ്മ്യൂണിസം എന്ന ചോന്ന സ്വപ്നം അധമനെന്നാട്ടിയ ദളിതന്നു ഭൂമിയിൽ അവകാശമുണ്ടെന്നുറപ്പിയ്ക്കുവാൻ ആയിരമാളുകൾ ജീവൻ വെടിഞ്ഞിട്ടും നെഞ്ചോടു ചേർത്തു പിടിച്ച സ്വപ്നം പകലന്തിയോളം പണിയെടുക്കും പണിയാളർ കാണാൻ കൊതിച്ച സ്വപ്നം ഉടയാളർ ഞെട്ടിയുണർന്ന സ്വപ്നം "എല്ലാർക്കുമെല്ലാം" .... എന്ന സ്വപ്നം അപരന്റെ ചോരയിൽ കുതിരാതെ വേണമെൻ ചെങ്കൊടി കാക്കുവാൻ ഓർമ്മ വേണം ആയുധ സമരങ്ങളല്ലിനി വേണ്ടതോ ? ആശയ സമരങ്ങൾ ഓർത്തിടേണം ! കപടവേഷങ്ങൾക്കു സ്ഥാനമില്ലാത്തതാ- ണെന്റെ സ്വപ്നത്തിലെ കമ്മ്യൂണിസം അധികാര മോഹമാം അപ്പം കൊതിയ്ക്കാത്ത അരവയർ നിറവാണെന്റെ സ്വപ്നം തൊലിനിറം നോക്കാതെ, കൊടിനിറം നോക്കാതെ മടിയിലെ കനമോ തിരഞ്ഞിടാതെ മനുജന്റെയരികിലേയ്‌ക്കോടിയെത്തീടുന്ന മഹനീയ സ്നേഹമെൻ കമ...

ആരു നീ ആകണം ? [കവിത]

Image
ആരു നീ ആകണം ?  [ കവിത] വരുണിന്റെ* മുന്നിലെ മഴയിൽ നീ കുതിരണം ചാനലിൽ നീയോ നിറഞ്ഞാടണം അന്തിയ്ക്കു ചർച്ചയിൽ ആളായി പോയി നീ കേട്ടാൽ അറയ്ക്കുന്ന മൊഴിയോതണം കൂടെയുള്ളാളിന്റെ കുതികാലു വെട്ടണം എംഎൽഎ സീറ്റൊന്നങ്ങൊപ്പിക്കണം പാർട്ടി നീ നോക്കണ്ട, മുന്നണിയൊട്ടുമേ ഏതു വിധേനയും പാസാകണം ആരുടെ മുന്നിലും ചിരിയോടെ നിൽക്കണം ആളങ്ങു മാറിയാൽ കാർക്കിയ്ക്കണം കാശു തടയുകിൽ കൊടിനിറം നോക്കാതെ കാര്യങ്ങൾ ചെയ്തങ്ങു തള്ളിടേണം ആദർശമെന്ന പേർ മായാതെ നോക്കണം അതു പക്ഷെ ഉള്ളിൽ നിന്നാകരുത് ഉള്ളിൽ നിറയേണ്ടതാർത്തിയതാവണം എങ്കിലേ രാഷ്ട്രീയ ഭീഷ്മനാകൂ ഒട്ടും കുറയ്ക്കാതെ ആദ്യമേ നീ നിന്റെ കണ്ണടയങ്ങോട്ടു മാറ്റിടേണം റെയ്ബാൻറെ ഫ്രെയിമിലായ് എസ്സിലോറു തിരുകണം എന്നിട്ടു റീഇമ്പേഴ്‌സ്‌ ചെയ്തിടേണം അളിയന്റെയപ്പന്റെ അർശസ്സു മാറ്റുവാൻ അവരെ അയക്കണം കാനഡയ്ക്ക് അവനൊരു കൂട്ടിനായ് കൂടെ അയയ്ക്കണം എന്നെയും അവളെയും തീർച്ചയായും തിരികെ വരും വഴി ലണ്ടനിൽ പോകണം അവിരേടെ കാൽമുട്ട്  മാറ്റിടേണം സമയമുണ്ടാകുകിൽ പട്ടായ കാണണം മനസ്സൊന്നു കുളിരുവാൻ വേണ...

ഒരായിരം നന്ദി ...... ("വേണ്ട നമുക്കിന്നു കപ്പ ... ..."എന്ന കവിതയെ സ്വീകരിച്ചതിന്)

Image
പ്രിയപ്പെട്ടവരെ നമസ്കാരം. ഞാൻ ബിനു മോനിപ്പള്ളി (ബിനു എം. പി @ FB ).  ഇക്കഴിഞ്ഞ ദിവസം (ജനുവരി 13-2018) ഞാൻ എന്റെ ബ്ലോഗിൽ കുറിച്ച "മാറുന്നു നാം കേരളീയർ" എന്ന കവിത ("വേണ്ട നമുക്കിന്നു കപ്പ ... ..." എന്ന് തുടങ്ങുന്ന കവിത) ഒരുപാട് കമന്റുകളിലൂടെയും, ഷെയറുകൾ വഴിയും ഒരു വൻഹിറ്റ് ആക്കിമാറ്റിയ ഏവരോടുമുള്ള  നന്ദി അറിയിക്കുന്നു.  ഒപ്പം ഒരു സന്തോഷ വാർത്ത കൂടി അറിയിയ്ക്കട്ടെ. നടൻ മാമുക്കോയ വഴിയും മറ്റ് പല സുഹൃത്തുക്കൾ വഴിയും ഈ കവിത അയച്ചു കിട്ടിയ, അനുഗ്രഹീത കലാകാരൻ ശ്രീ ഞെരളത്ത് ഹരിഗോവിന്ദൻ സർ ഇത് അതിമനോഹരമായി ആലപിച്ചിരിക്കുന്നു എന്നത് എനിക്ക് ലഭിച്ച ഏറ്റവും വലിയ ഒരു ബഹുമതി യായി, അംഗീകാരമായി ഞാൻ കണക്കാക്കുന്നു. അദ്ദേഹത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി...!! നിങ്ങളിൽ പലരും വാട്സപ് വഴി അതു കേട്ടു കാണും എന്ന് കരുതട്ടെ. ഇഷ്ടമായി എന്നും...... നമ്മുടെ മാറുന്ന ആഹാരശീലങ്ങളിലെ അപകടം ഒന്ന് ഓർമ്മിപ്പിക്കുക എന്നതായിരുന്നു ഈ ചെറുകവിത വഴി ഞാൻ ഉദ്ദേശിച്ചത്. അത് നവ മാധ്യമങ്ങൾ ഏറ്റെടുത്തതിൽ അതിയായ സന്തോഷം. എല്ലാവരോടുമുള്ള നന്ദി...

വേണ്ടാ നമുക്കിന്നു കപ്പ... {കവിത}

Image
 [മാറുന്നു നാം കേരളീയർ ?] വേണ്ടാ നമുക്കിന്നു കപ്പ , അയ്യേ വേണ്ടാ നമുക്കിന്നു കാച്ചിൽ ചേമ്പെന്നു കേട്ടാൽ ചൊറിയും , അപ്പോൾ ചേമ്പിന്റെ താളെന്തു   ചെയ്യും ? ശമ്പളം വാങ്ങുന്നോരല്ലോ , നമ്മൾ കുമ്പളം നട്ടു വളർത്തുവോ  ? ഇഞ്ചി മിഠായിയെ പോലും , വെറും നഞ്ചായി കാണുന്നോരല്ലോ ! ചക്കപ്പുഴുക്കെന്നു   കേട്ടാൽ ,  അയ്യേ നാണം   കൊള്ളുന്നോർ   നമ്മൾ സായിപ്പു   ചൊല്ലി  " ജാക്ഫ്രൂട്ട്" ,  ആഹാ പാക്കറ്റിൽ   വന്നപ്പോൾ   സ്വാദോ  ? കൂവക്കിഴങ്ങാർക്കു വേണം , ആ പര്യമ്പുറത്തെങ്ങാൻ പോട്ടെ ആരോ പറിച്ചതു , പിന്നെ പാക്കറ്റിലെത്തിച്ചു പേരോ ' ആരോറൂട്ട് ' എന്നു   നാം കേട്ടു , സൂപ്പർ - മാർക്കറ്റിൽ സ്റ്റോക്കെല്ലാം തീർന്നു ! ചക്കിലിട്ടാട്ടിയോരെണ്ണ , കേര - നാടിന്റെ സ്വന്തമാണെന്നാൽ ആരോ പറഞ്ഞു ' കൊളസ് ‌ ട്രോൾ ', നമ്മൾ പോയി   പനയെണ്ണ   തേടി ! ഉള്ളി ചതച്ചിട്ട കഞ്ഞി , ഉപ്പു - മാങ്ങ ഞെരടി കഴിച്ചോർ കാലത്തെണീറ്റവരിന്നോ , ' കോൺ - ഫ് ‌ ളേക് ‌ സാ ' ണു തീറ്റയറിഞ്ഞോ ?...

ക്രിസ്‌തുമസ് ആശംസകൾ....!!

Image
പ്രിയപ്പെട്ടവരേ, ലോകരക്ഷകന്റെ, തിരുപ്പിറവിയുടെ ഓർമ്മകളുണർത്തി ഒരു ക്രിസ്തുമസ് കൂടി ഇതാ വന്നണഞ്ഞു. കുളിരുറയുന്ന ഈ നിശാവേളയിൽ, ഇറ്റുവീഴുന്ന ആ മഞ്ഞുതുള്ളികൾ പോലെ, നിർമ്മലമായി തീർന്നുവെങ്കിൽ നമ്മുടെയൊക്കെ മനസ്സുകളും....!! ലോകനന്മക്കായി സ്വജീവൻ പോലും നൽകിയ യേശുനാഥന്റെ ആ ത്യാഗ സ്മരണകൾ, വെറും യാന്ത്രികമായി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെയൊക്കെ മനസുകളിൽ, ചിന്തകളിൽ .... സ്നേഹത്തിന്റെ, കനിവിന്റെ, കരുണയുടെ .... എല്ലാറ്റിലുമുപരി സഹജീവിസ്നേഹത്തിന്റെ സ്നേഹമലരുകൾ വിടർത്തട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, ആശംസിക്കുന്നു. എന്റെ എല്ലാ കൂട്ടുകാർക്കും, വായനക്കാർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും ആഹ്ലാദകരമായ ക്രിസ്‌തുമസ് ആശംസകൾ....!! ഒപ്പം, ഇതോടൊപ്പമുള്ള ഗാനം അവർക്കായി സമർപ്പിക്കുന്നു....!! സ്നേഹത്തോടെ..... സ്വന്തം ബിനു ********* Blog:  https ://binumonippally.blogspot.com ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്

മനം കുളിർക്കാൻ മൺറോതുരുത്ത് [യാത്രാവിവരണം]

Image
വന്യസൗന്ദര്യം ഉള്ളിലൊളിപ്പിച്ച ഇല്ലിക്കൽകല്ലിലേക്കു 2015 ലും, സാഹസികത നിറഞ്ഞ കര-കടൽ യാത്രയ്ക്കുവേണ്ടി ധനുഷ്കോടിയിലേക്കു 2016 ലും നടത്തിയ വർഷാന്ത്യ യാത്രകൾക്കു ശേഷം, ഇത്തവണ 2017-ൽ ഞങ്ങൾ തിരഞ്ഞെടുത്തത്, നൈസർഗിക-പ്രകൃതിഭംഗി ആസ്വദിക്കാൻ പറ്റിയ, അധികമാരും അറിയാത്ത ആ കൊച്ചു തുരുത്തിനെ - അതെ നമ്മുടെ അയൽപക്കത്തെ ആ മൺറോതുരുത്തിനെ - ആയിരുന്നു. കല്ലടയാറും അഷ്ടമുടിക്കായലും അതിരിടുന്ന,  ചെറുതും വലുതുമായ അനേകം തോടുകൾ ഊടും പാവും പാകി സുന്ദരിയാക്കിയ ആ കൊച്ചുതുരുത്തിലേക്കുള്ള, ഞങ്ങളുടെ കുഞ്ഞുയാത്രയിൽ നിങ്ങളും കൂടുന്നോ ? പതിവുപോലെ, കുറച്ചു വൈകി ഞങ്ങൾ കഴക്കൂട്ടത്തു നിന്നും യാത്ര തുടങ്ങി.  കുട്ടികൾ അടക്കം മുപ്പതിലേറെ  പേരടങ്ങിയ വലിയൊരു സംഘവുമായിട്ടായിരുന്നു ഇത്തവണ ഞങ്ങളുടെ യാത്ര.  ഏതാണ്ട് കൊട്ടിയം അടുക്കാറായപ്പോഴാണ് കൂട്ടത്തിൽ ഒരാൾക്ക് ചെറിയൊരു ശങ്ക.  ഞങ്ങളുടെ സാരഥിയാവട്ടെ വണ്ടി നിർത്തിയതോ ?സാമാന്യം വലിയൊരു ജംഗ്‌ഷനിൽ!  ഏതായാലും അതുകൊണ്ടു ചില പ്രയോജനങ്ങൾ ഉണ്ടായി.  ആവശ്യമുള്ള തീയതി കഴിഞ്ഞാൽ ആർക്കും വേണ്ടാതെ തെരുവിൽ ഉപേക്ഷിക്കപ...

കാലാന്തരങ്ങൾ : ഒരു തത്സമയ ചർച്ച

Image
"അന്നൊക്കെ മുലപ്പാൽ ധാരാളം കുടിച്ചാണ് കുട്ടികൾ വളർന്നിരുന്നത് .... " "അന്നത്തെ അമ്മമാർക്ക് ജോലിക്കു പോകാതെ, വെറുതെ കുട്ടികളെയും മുലയൂട്ടി വീട്ടിലിരുന്നാൽ  മതിയായിരുന്നു ...." "അതല്ല കാരണം ... ഇന്നത്തെ അമ്മമാർക്ക് പേടിയാണ് കുട്ടികൾക്ക് മുലയൂട്ടാൻ .... തങ്ങളുടെ സൗന്ദര്യം എങ്ങാനും അങ്ങ് ഇടിഞ്ഞു വീണാലോ എന്ന് ....." "അത് തന്റെ വീട്ടിലെ കാര്യമാവും ....അല്ലാതെ ......" അത്രയുമായപ്പോൾ അവതാരക ഇടപെട്ടു. "ദയവായി ഇത്തരം വ്യക്തിപരമായ ആരോപണങ്ങൾ ഒഴിവാക്കണം ...ആരോഗ്യപരമായ ഒരു ചർച്ചയാണ് നാം ഇവിടെ ഉദ്ദേശിക്കുന്നത് ..." അങ്ങിനെ ........അങ്ങിനെ..... ആ ചാനൽ ചർച്ച പുരോഗമിക്കുകയാണ്. 'ഛെ ... വരേണ്ടിയിരുന്നില്ല ...!" അയാൾ വീണ്ടുമോർത്തു. ചാനലുകളിൽ വരുന്ന ഇത്തരം അന്തിചർച്ചകൾ കുറെ നാളായി അയാൾ കാണാറേയുണ്ടായിരുന്നില്ല. വേറൊന്നും കൊണ്ടല്ല; വിഷയദാരിദ്ര്യവും, ആംഗലേയം കലർത്തിയ മാതൃഭാഷയും, പിന്നെ അതിന്റെ കൂടെ ചാനലിന്റെ ചില വാണിജ്യ താല്പര്യങ്ങളും കൂടെ ആകുമ്പോൾ, അത്തരം ചർച്ചകൾ വെറും പ്രഹസനങ്ങൾ മാത്രമാകുന്നത് കണ്ടുകണ്ടു മടുത്തു. അത്ര തന്നെ ! അ...