Posts

ചുമ്മാ ... ചില കൗപീന കാര്യങ്ങൾ

Image
ചുമ്മാ ... ചില കൗപീന കാര്യങ്ങൾ  [കുറച്ചു ചിരിയ്ക്കാൻ .. ഏറെ ചിന്തിയ്ക്കാൻ] എന്തോ ... പെട്ടന്നാണ് മറവിയുടെ ആഴങ്ങളിലെങ്ങോ മറഞ്ഞു കിടന്നിരുന്ന ആ 'സാധനം', ഓർമയുടെ ഓളപ്പരപ്പിലേക്കെത്തിയത്. ഏതാണ്ടൊരു ഒന്നോ രണ്ടോ തലമുറ പിന്നിലേയ്ക്ക് പോയാൽ, തികഞ്ഞ രാജകീയ പ്രൗഡിയിൽ, ഈ നാടുവാണിരുന്ന 'സാധന'മല്ലേ? അന്നൊക്കെ, ഒരാളുടെ... അല്ല ഓരോ തറവാടിന്റെയും തന്നെ, പേരും പെരുമയും, പിന്നെ ആഢ്യത്തവും ഒക്കെ, മാലോകരോട് ഉറക്കെ വിളിച്ചു പറഞ്ഞിരുന്നത് ഇവനായിരുന്നു. അത്രയ്ക്കു കേമൻ. തറവാട്ടുപറമ്പിലെ കുളത്തിൽ, കാച്ചെണ്ണയും തേച്ചു നന്നായി മുങ്ങിക്കുളിച്ച്, ആ കുഞ്ഞലകൾക്കൊപ്പം വെള്ളത്തിൽ അങ്ങിനെ ഒഴുകി നീങ്ങി, പിന്നെ മുറ്റത്തെ ആ അയ(ഴ)യിൽ നിരന്നങ്ങനെ ഉണങ്ങാൻ കിടന്നിരുന്ന, ഇവന്റെ ആ നിറവും, എണ്ണവും ഒക്കെ ആയിരുന്നവത്രെ, അന്നത്തെ ഓരോ തറവാടിന്റെയും പേരും പെരുമയും  ഒക്കെ  വിളിച്ചോതിയിരുന്നത്‌. പിന്നെ വീട്ടുമുറ്റത്ത് വെയിൽ ഇല്ലെങ്കിലോ? അങ്ങിനെയെങ്കിൽ, അപ്പോൾ  ഇവന്റെ സ്ഥാനം അങ്ങ് പെരപ്പുറത്താവും. ഇടവഴിയെ പോകുന്നവരെയൊക്കെ വെളുക്കെ ചിരിച്ചു കാണിച്ച്, വെയിലിൽ പഴുത്ത ആ ...

ഓൺലൈൻ ക്‌ളാസുകൾ : ചില പ്രായോഗിക നിർദ്ദേശങ്ങൾ

Image
ഓൺലൈൻ ക്‌ളാസുകൾ : ചില പ്രായോഗിക നിർദ്ദേശങ്ങൾ  ഇന്നിപ്പോൾ ഈ നാട്ടിൽ കൊറോണയെക്കാൾ കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണല്ലോ "ഓൺലൈൻ ക്‌ളാസുകൾ". ആദ്യം തന്നെ പറയട്ടെ. ആ വിവാദങ്ങളിൽ പങ്കു ചേരാനോ, ഏതെങ്കിലും സർക്കാരുകളെ കുറ്റം പറയാനോ അല്ല ഈ ലേഖനം. മറിച്ച്, കുറച്ചു കൂടി ആസൂത്രണത്തോടെ, അവധാനതയോടെ നടപ്പിലാക്കിയാൽ, എത്ര ഫലപ്രദമായും, വിവാദരഹിതമായും നമുക്കീ "ഓൺലൈൻ ക്‌ളാസുകൾ" നടത്താം, എന്നതിനെ കുറിച്ച് മാത്രമാണ്. ആമുഖം: ആവശ്യമായ  മുന്നൊരുക്കങ്ങളോ ആലോചനകളോ ഒന്നും ഇല്ലാതെ,  ഏതാണ്ട് മെയ് മാസം അവസാനത്തോടെയാണ്, പെട്ടെന്ന് സ്‌കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിയ്ക്കുവാനുള്ള തീരുമാനം വന്നത്. ഈ രാജ്യത്തും, സംസ്ഥാനത്തും, എത്ര കുട്ടികൾക്ക് നിലവിൽ ഓൺലൈൻ ക്‌ളാസുകളിൽ പങ്കെടുക്കാനുള്ള സാങ്കേതിക സൗകര്യങ്ങൾ (കമ്പ്യൂട്ടർ, ഇന്റർനെറ്റ് തുടങ്ങിയവ) ഇല്ല, എന്നതിനെ കുറിച്ച് കാര്യമായ ഒരു പഠനവും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, ഇക്കാര്യത്തിൽ നടത്തിയില്ല എന്നു തന്നെ പറയാം. നിലവിലെ പ്രശ്നങ്ങൾ: ആദ്യം പറഞ്ഞതു പോലെ, മുൻകൂട്ടി തീയതികൾ പ്രഖ്യാപിച്ചതിനു ശേഷമായിരുന്നില്ല ഈ പ...

യദുവംശ വഴിയെ [കവിത]

Image
യദുവംശ വഴിയെ  [കവിത] യുഗമതു മുൻപേ ദ്വാപരകാലം നാടുഭരിച്ചൊരു യദുവംശം ഭഗവാൻ കൃഷ്ണൻ രാജസ്ഥാനേ- വാണരുളീടിയ യദുവംശം മഥുരാപുരിയെ സ്വർഗ്ഗസമാനം പരിപാലിച്ചൊരു യദുവംശം നാടിനു നന്മകൾ മാത്രം ചെയ്താ- നാടു ഭരിച്ചൊരു യദുവംശം പതിയെ സുര തൻ വഴിയേ നീങ്ങി താനെ നശിച്ചൊരു യദുവംശം സുരയിൽ മുങ്ങിയൊരാസുര ചിന്തയിൽ അടിവേരിളകിയ യദുവംശം മദ്യമതേകിയ മായികവലയം ഭൂഷണമാക്കിയ ശാപകുലം പാതിമറഞ്ഞൊരു ബോധമനസ്സുകൾ താണ്ഡവമാടിയ ശാപകുലം 'ഏരക'വടി തൻ മാരകപ്രഹരം പാടെ മുടിച്ചൊരു ശാപകുലം ഭഗവാൻ പോലും പാടെയുപേക്ഷി- ച്ചെങ്ങോ പോയൊരു ശാപകുലം                           * * * * മാബലി നാടും യദുകുല വഴിയേ പോവുകയല്ലേ ചിന്തിക്കൂ നാട്ടിൽ മുഴുവൻ ലഹരിയിൽ മുങ്ങിയ പേക്കൂത്തല്ലേ കാണ്മതു നാം ! 'ഏരക'വടികൾ ദൂരെയെറിഞ്ഞവർ കൊടുവാൾ കൈകളിലേന്തുന്നു ഗദകൾ മാറ്റി നാടൻ ബോംബിൻ ഭാണ്ഡം തോളിൽ തൂക്കുന്നു ഒട്ടിയ വയറും വിളറിയ മുഖവും കാണാൻ കണ്ണുകളില്ലാതെ ലഹരിയിൽ മുങ്ങി പൊങ്ങി നുരയ്ക്കാൻ മണ്ടുകയാണോ മലയാളി ? കലിയുഗകാലേ നാടിതു നാശ- പടുകുഴി പൂകുവതിൻ മുൻപേ രക്ഷ...

കട്ടായം [കുട്ടികൾക്കൊരു കുട്ടിക്കവിത]

Image
കട്ടായം    [കുട്ടികൾക്കൊരു കുട്ടിക്കവിത] കപ്പള പീപ്പികൾ ഊതിക്കൊണ്ടാകിലും ഞങ്ങൾ കളിയ്ക്കും കട്ടായം ഞങ്ങളെ തോല്പിയ്ക്കാൻ ആവില്ല വൈറസേ ഞങ്ങൾ ജയിയ്ക്കും കട്ടായം ഞങ്ങടെ കൂടെയീ നാടുണ്ട് നാട്ടാരും, ഒന്നൊഴിയാതെയീ കാലത്ത് വീട്ടിലിരുന്നും കൊണ്ടിങ്ങനെ ഞങ്ങള് നിന്നെ തുരത്തും കട്ടായം ഞങ്ങൾ ജയിയ്ക്കും കട്ടായം നിന്നെ തുരത്തും കട്ടായം...!! *** "ഐകമത്യം മഹാബലം" *** എന്റെ കുഞ്ഞു കൂട്ടുകാരോട് ഒരപേക്ഷ. നിങ്ങൾ കഴിയുന്നതും വീട്ടിൽ തന്നെയിരിയ്ക്കണം കേട്ടോ. പുറത്തുപോകാൻ വാശി പിടിയ്ക്കുകയൊന്നും ചെയ്യരുത്. വീട്ടിലിരുന്ന്, ഇത്തരം കുഞ്ഞുകുഞ്ഞു കളികളിലൂടെ  നമുക്കീ അവധിക്കാലം ആസ്വദിയ്ക്കാം. അങ്ങിനെ, ഈ ഭയങ്കരൻ കൊറോണ വൈറസിനെ നമുക്ക് തുരത്തുകയും ചെയ്യാം. പണ്ട് നമ്മുടെ ഗാന്ധിജി അപ്പൂപ്പൻ, അഹിംസാ മാർഗ്ഗത്തിലൂടെ ആ ബ്രിട്ടീഷുകാരെ തുരത്തിയതു പോലെ. എന്താ എല്ലാർക്കും സമ്മതമല്ലേ? നമ്മൾ എന്നും നമ്മുടെ നാടിനൊപ്പം...!! ബ്രേക്ക് ദ ചെയിൻ ......!! ======================== -ബിനു മോനിപ്പള്ളി യൂട്യൂബിൽ കാണുവാൻ:  https://youtu.be/Ov5rbFaPKo0 ...

ഇന്ന് [കവിത]

Image
ഇന്ന്   [കവിത] ഇന്നാണ് ജീവിതം ഓർക്ക നമ്മൾ ഇന്നിന്റെ ജീവിതം ജീവിയ്ക്കുക ഇന്നെത്ര സുന്ദരം കാൺക നമ്മൾ ഇന്നിനെ നന്നായി ആസ്വദിയ്ക്ക ഇന്നലെകൾ ഉണ്ടായിരുന്നുവെന്നാൽ ഇന്നലെ ചെയ്തോരു കൃത്യമൊന്നും ഇന്നു തിരുത്തുവാൻ ആവതില്ല എന്നതും ഓർക്കുക ഇന്നു നമ്മൾ ഇന്നലെ ചെയ്തോരു കൃത്യമൊന്നും ഇന്നു തിരുത്തുവാൻ ആവതില്ല എങ്കിലും ഓർക്കുക ഇന്നു നമ്മൾ ഇന്നവ ചെയ്യാതിരിയ്ക്കുവാനായ് നാളെയിനി എന്താകും ആർക്കറിയാം നാളെ ഇവിടാരൊക്കെ ബാക്കിയാകും നാളെയീ ഭൂമിയും നാമുമെല്ലാം എവ്വിധം ഇവിടെയിനി ബാക്കിയാകും നാളേയ്ക്ക് ജീവിപ്പതിന്നു വേണ്ടി കൂട്ടിയതൊക്കെയും ബാക്കിയാകാം ആറായിരത്തേക്കർ കൂട്ടിവച്ചോർ ആറടി മണ്ണിലൊടുങ്ങിയേക്കാം മാളികകൾ കെട്ടിയുയർത്തിയോരും മറുനാട്ടിൽ മണ്ണായ് അലിഞ്ഞു ചേരാം നാളേയ്ക്കു കരുതിയാ കല്ലറയും കാലിയായ്‌ തന്നെ അനാഥമാകാം ഇന്നിന്റെ ജീവിതം ജീവിയ്ക്കുക കഴിയുന്ന നന്മകൾ ചെയ്തീടുക നന്നായ് ചിരിയ്ക്കുക, മനസ്സിലെന്നും സന്തോഷപ്പൂത്തിരി കത്തിയ്ക്കുക നേടാത്ത 'ഭാഗ്യ'ങ്ങൾ വിസ്മരിയ്ക്ക നേടിയ 'കാര്യ'ങ്ങൾ ഓർത്തെടുക്ക നഷ്ടങ്ങളല്ല നിൻ...

മോന്തക്കെട്ട് [.... oru corona pattu ....]

Image
മോന്തക്കെട്ട് [.... oru corona pattu ....] സുന്ദരൻമാരില്ല സുന്ദരിമാരില്ല എന്റെയീ നാട്ടിലിന്നോർക്ക നിങ്ങൾ മൂക്കു മറയ്ക്കുവാൻ മോന്തയ്ക്കു കെട്ടുമ്പോൾ മാനുഷരെല്ലാരുമൊന്നു പോലെ കോടികൾ ബാങ്കിൽ കിടക്കുന്ന 'മോലാളി' കെട്ടി നടക്കുന്നു മോന്തക്കെട്ട് കുമ്പിളിൽ കഞ്ഞി കുടിയ്ക്കുന്ന കോരനും കെട്ടി നടക്കുന്നു മോന്തക്കെട്ട് കാറിൽ കറങ്ങി നടന്നൊരാ 'തമ്പ്രാനും' കാൽനട മണ്ടുന്ന കാഴ്ച കണ്ടു ബർഗറും നൂഡിൽസും തിന്നൊരാ മല്ലൂസ് ചക്ക പറിയ്ക്കണ കാഴ്ച കണ്ടു മാങ്ങയും ചേർത്തങ്ങു വയ്ക്കുന്ന നേരത്ത് ചക്കക്കുരുവിന്റെ ടേസ്റ്ററിഞ്ഞു ചമ്മന്തി തൊട്ടങ്ങു കഞ്ഞി കുടിച്ചപ്പോൾ നാവേറെ നന്ദി പറഞ്ഞു പോലും സൂപ്പറായ് മാർക്കറ്റിൽ ഷോപ്പ് ചെയ്തോരവർ റേഷൻ കടയിലെ ക്യൂവിലായി കെട്ടതു മോന്തയ്ക്കിരുന്നതു കൊണ്ടത്രേ മാനക്കേടാകാതെ രക്ഷപെട്ടു തുള്ളി കുടിക്കാഞ്ഞാൽ തുള്ളി വിറയ്ക്കുവോർ തുള്ളിയും കിട്ടാതെ തുള്ളി പോലും കോടതിയന്നങ്ങു തീർത്തു പറഞ്ഞപ്പോൾ തുള്ളിയില്ലാതെയും തുള്ളൽ നിന്നു ശകടങ്ങൾ തിങ്ങി നിറഞ്ഞൊരാ വീഥികൾ കാർബൺ മറഞ്ഞു ചിരിച്ചു നിന്നു കാക്കയും മയിലുമാ ആനയുമൊക്കെയും സ്വൈര്യവിഹാരം നടത്തിടു...

നമ്മളീ അങ്കം ജയിച്ചിരിയ്ക്കും [വടക്കൻപാട്ട് ശൈലി]

Image
നമ്മളീ അങ്കം ജയിച്ചിരിയ്ക്കും [വടക്കൻപാട്ട് ശൈലി] കാലം കരുതിയതാകാമിത് കാലൻ കരുതിയതാകാമിത് കലികാലമെന്നും കരുതിടേണം കാലക്കേടെന്നങ്ങു നീ നിനയ്ക്ക ...!! ഇത്തിരിപ്പോന്നോരാ വൈറസോട് എതിരിടും കാലമിന്നോർമ്മ വേണം വൈറസിനില്ലാതെയൊന്നതുണ്ട് മനശ്ശക്തി എന്നോർത്ത് പോരടിയ്ക്ക ...!! അകലങ്ങൾ പാലിച്ചു നിന്നുകൊണ്ടാ അങ്കത്തിൽ നിങ്ങളും പങ്കെടുക്കൂ പുണരണം തങ്ങളിൽ നമ്മളിന്നും മനസ്സുകൊണ്ടാണെന്നു മാത്രമോർക്ക ...!! ഒരുമിച്ചു ചേർന്നൊറ്റ മനസ്സായി നാം കരുതലോടിന്നു പൊരുതിയെന്നാൽ നമ്മളീ കാലം കടന്നു പോകും നമ്മളീ അങ്കം ജയിച്ചിരിയ്ക്കും ...!! തച്ചോളി നാട്ടിൽ പിറന്നോരെല്ലാം അങ്കം ജയിച്ചവരായിരുന്നു വീരരവരുടെ ഓർമ്മ കൊണ്ടും നമ്മളീ അങ്കം ജയിച്ചിരിയ്ക്കും ...!! നമ്മളീ അങ്കം ജയിച്ചിരിയ്ക്കും ...!! നമ്മളീ അങ്കം ജയിച്ചിരിയ്ക്കും ...!!  ***** LET US BREAK THE CHAIN...!! - ബിനു മോനിപ്പള്ളി ആലാപനം:  കുമാരി പൂർണിമ അശോക് യൂട്യൂബിൽ കാണുന്നതിന്:  https://www.youtube.com/watch?v=io9BMs4ONlU&t=25s ************* Blog...