Posts

അരികിലായ് ഉണ്ടായിരുന്നുവെങ്കിൽ ...! [കവിത]

Image
  അരികിലായ് ഉണ്ടായിരുന്നുവെങ്കിൽ ...! [കവിത] ഇടതു കയ്യാൽ നിന്നെ ചേർത്തു നിർത്തി  വലതു കയ്യാൽ നിന്റെ ഉടൽ തലോടെ ഒരു മാത്ര നാണത്താൽ മിഴികൾ ചിമ്മി  തനുവൊന്നിളക്കി നീ പൂത്തുലയും  എരിയുന്ന വെയിലിലോ തണല് നൽകി  എരിയാതെ നീയെന്നെ കാത്ത് വയ്ക്കും  കരയുന്ന മേഘത്തിൻ കണ്ണുനീരെൻ  കരളിൽ പതിക്കാതെ കാക്കുവോളെ  സ്വേദം പൊടിയുന്ന നേരമെൻ മെയ്  വീശിയാറ്റീടുമൊരു വിശറിയാകും  ഉള്ളിലായ് ആമോദമേറിടുമ്പോൾ  കൂടെപ്പറക്കുന്ന പട്ടമാകും  നീയെന്റെ ജീവിതപ്പകുതിയായി  നീയെന്നെ പിരിയാത്ത സഖി തന്നെയായ്  സുഖ-ദുഃഖ ജീവിതയാത്രയിൽ നീ  സാന്ത്വനമേകുന്ന സഹയാത്രിക സ്നേഹിതേ, സ്നേഹമോടെന്നെ നോക്കും  കടമിഴിക്കോണിലെ കവിതയിന്ന്  കാണാതെ പോയി ഞാൻ എങ്ങിനെയോ  ചാരത്തു ചേർക്കുവാൻ ഓർത്തതില്ല  തക്കമതു പാർത്തൊരാ കാർമേഘജാല- മിന്നാർത്തു ചിരിച്ചത് കണ്ടുവോ നീ  പകയോടെ അവയെന്നിൽ പെയ്തിറങ്ങേ  പ്രിയ സഖീ നിൻ മൂല്യമറിയുന്നു ഞാൻ ... അറിയാതെ ആശിച്ചു പോകുന്നു ഞാൻ  അരികിലായ് ഉണ്ടായിരുന്നുവെങ്കിൽ ... നീ ... എന്റെ .... അരികിലായ് ഉണ്ട...

മാവിലാംതോട്ടിലെ മാവീരൻ [വയനാടൻ ടൂർ ഡയറി - 2022: ഭാഗം-6]

Image
മാവിലാംതോട്ടിലെ മാവീരൻ   [വയനാടൻ ടൂർ ഡയറി - 2022: ഭാഗം-6] പഴശ്ശിരാജ എന്ന പേര് കേൾക്കുമ്പോൾ, "ഓ... എന്തോ ഒരു പഴയത്" എന്ന ഒരു  വിചാരമേയല്ല നമ്മുടെയൊന്നും മനസ്സിലേയ്ക്ക് കടന്നു വരിക. പകരം, ഒരു തരം  രോമാഞ്ചം ആണ്. അല്ലേ?  നമ്മൾ അറിയാതെ, നമ്മുടെ ഉള്ളിൽ ഒരു സിംഹം സടയും കുടഞ്ഞ്  എണീൽക്കുന്നതുപോലുള്ള, ഒരുതരം വീരഭാവം.  അതിൽ ഒട്ടും അതിശയമില്ല തന്നെ. കാരണം വീരപഴശ്ശിയുടെ ആ പോരാട്ടക്കഥകൾ, അത്രയേറെ നമ്മെ സ്വാധീനിയ്ക്കുന്നവയാണ്. അതും, ആ കഥകളുമായി നമ്മൾ ആദ്യമായി പരിചയപ്പെട്ട ആ സ്കൂൾ കാലഘട്ടം മുതൽ തന്നെ. മാത്രവുമല്ല, അതുകൊണ്ടു കൂടിയാണല്ലോ അദ്ദേഹം "കേരള സിംഹം" എന്നറിയപ്പെടുന്നതും. ശരിയല്ലേ? പക്ഷേ, എങ്ങിനെയെന്നറിയില്ല, എന്റെ ഇതുവരെയുള്ള ആ വയനാടൻ സന്ദർശനങ്ങളിലൊക്കെയും, വീരപഴശ്ശിയുടെ ആ സ്മാരകസന്ദർശനം എല്ലായ്പ്പോഴും വിട്ടുപോയി.  സദയം ക്ഷമിയ്ക്കുക.  ഇത്തവണ എന്തായാലും അതുണ്ടാകരുത് എന്ന് ഉറച്ച്‌ തീരുമാനിച്ചിരുന്നതു  കൊണ്ടുതന്നെ, പ്രതികൂല കാലാവസ്ഥ മൂലം പലതവണ മാറ്റിവയ്‌ക്കേണ്ടി വന്ന ആ യാത്ര, ഇന്ന് നമ്മൾ തുടങ്ങു...

ഓണോർമ്മകൾ [ഓണപ്പാട്ട്]

Image
ഓണോർമ്മകൾ [ഓണപ്പാട്ട്] "ഓണം വന്നോണം... വന്നാ"പ്പാട്ട് കേൾക്കുമ്പോൾ  ഓണക്കുളിരുള്ളിൽ തോന്നിടുന്നു  ഓണത്തിൻ ഓർമ്മകൾ ഓടിയെത്തീടുന്നു  ഓണനിലാവ് പരക്കും പോലെ  ഒന്നാം തുമ്പിയുറങ്ങല്ലേ, നീ  കൂടെ പോരാനൊരുങ്ങീല്ലേ  ഓരടിക്കുന്നിന്റെ തുഞ്ചത്ത് നില്ക്കണ   തുമ്പപ്പൂ നുള്ളാൻ പോരൂല്ലേ  ഓണത്തലേന്നന്നു വീട്ടുകാരൊന്നിച്ചു  മേളമോടൊന്നങ്ങു കൂടിയില്ലേ? പുന്നെല്ലു കുത്തലും ചേനയൊരുക്കലും  ആ കൂടെയങ്ങു നടന്നില്ലേ? തൊടിയിലെ മൂലയിലതിർ കാത്തു നിന്നൊരാ  നേന്ത്രനെ നൊടികൊണ്ട് വീഴ്ത്തിയില്ലേ? ഇളകിച്ചിരിയ്ക്കുന്നോരെണ്ണയിൽ മുങ്ങുമ്പോൾ  കിരുകിരെ അവനെന്തോ ചൊല്ലിയില്ലേ? ഓണപ്പുലരിയിൽ ചെന്തെങ്ങിൻ ചോപ്പുള്ള  കതിരവൻ ആ കുന്നിലുയരുമ്പോൾ  ഓടിത്തിമിർത്തുകൊണ്ടാറ്റിലേയ്ക്കന്നു  നാം മുങ്ങാംകുഴിയിട്ടതും ഓർമ്മയില്ലേ? ഓണത്തിൻ കോടിയുടുത്തിട്ടു മുറ്റത്തു  പാറിപ്പറന്നു കളിച്ചതല്ലേ? ഉച്ചയ്ക്ക് തൂശനിലസ്സദ്യയുണ്ടതും  ഓണത്തിൻ മങ്ങാത്തോരോർമ്മയല്ലേ? ഒളിയൽപ്പം മങ്ങിയിട്ടുണ്ടാകാമെങ്കിലും  ഓണം നമുക്കിന്നും മോദമത്രെ  ഉള്ളിലെ ദ...

'ജടയറ്റകാവി'ൽ ഒരിത്തിരിനേരം [ വയനാടൻ ടൂർ ഡയറി - 2022: ഭാഗം-5]

Image
'ജടയറ്റകാവി'ൽ ഒരിത്തിരിനേരം [വയനാടൻ ടൂർ ഡയറി - 2022: ഭാഗം-5] 2021 ലെ ഓണക്കാലത്ത് നമ്മൾ പങ്കുവച്ച ആ യാത്രാക്കുറിപ്പിൽ,   ഈ കേരനാട്ടിലെ ഒരു ചെറിയ നാട്ടുഗ്രാമത്തിലുള്ള, വാല്മീകി ആശ്രമത്തിന്റെയും, അതിനോട് ചേർന്ന മുനിപ്പാറയുടെയും, പിന്നെ അനേകം വാമൊഴികളിലൂടെ, ഇന്നും ആ നാട്ടിൻപുറത്തെ സന്ധ്യാമാരുതനിൽ അലസമായ് അലയടിയ്ക്കുന്ന ലവ-കുശ കുസൃതികളുടെയും ഒക്കെ, ചില അറിയാക്കാര്യങ്ങൾ പറഞ്ഞിരുന്നു. പുൽപ്പള്ളിക്കാരായ വായനക്കാർ പലരും, അന്നെന്നോട് ചോദിച്ചിരുന്നു, "... ഞങ്ങളുടെ വാല്മീകി ആശ്രമത്തെക്കുറിച്ച് ഇത്രയൊക്കെ പറഞ്ഞിട്ടും, എന്തേ ജടയറ്റകാവിനെ കുറിച്ച് ഒന്നും പറഞ്ഞില്ല?" എന്ന്. അന്ന് ഞാൻ അവർക്ക് വാക്ക് നൽകിയിരുന്നു, അത്തരമൊരു സ്ഥലത്തെക്കുറിച്ച് എനിയ്ക്ക്  അറിവുണ്ടായിരുന്നില്ല എന്നും, ഇനിയൊരിയ്ക്കൽ വയനാട്ടിൽ എത്തുമ്പോൾ തീർച്ചയായും അവിടം സന്ദർശിയ്ക്കാം എന്നും. ഇതാ ഇത്തവണ ആ വാക്ക് പാലിയ്ക്കുന്നു.  പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിൽ നിന്നും അധികം അകലെയല്ലാതെയാണ് ജടയറ്റകാവ് സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ, ആ പേര് കുറച്ചുകൂടി ലോപിച്ച് 'ചേടാറ്റിൻകാവ്' എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഐതിഹ്യം: ...

സ്വാതന്ത്ര്യദിന ചിന്തകൾ-2022 [കവിത]

Image
  സ്വാതന്ത്ര്യദിന ചിന്തകൾ-2022 [കവിത] നാല്പത്തിയേഴിലെ പാതിരാവിൽ, പണ്ടു നാടിതു നേടിയാ സ്വാതന്ത്ര്യം സൂര്യൻ മറയാത്ത സാമ്രാജ്യശക്തികൾ പോയ്മറഞ്ഞെത്തിയ സ്വാതന്ത്ര്യം പാലൊളി ചന്ദ്രനെ സാക്ഷിയാക്കി ബാപ്പുജി  ഒരു മൂകസാക്ഷിയായി  നാടിതു നേടിയാ സ്വാതന്ത്ര്യം ! നമ്മൾ, ആമോദമാർത്തൊരാ സ്വാതന്ത്ര്യം ! ഇന്നിന്റെ ചില ദുഃഖ കാഴ്ചകൾ കാണവേ അറിയാതെ ചിന്തിച്ചു പോകുന്നു ഞാൻ  ഒരുപാടു ത്യാഗങ്ങൾ ചെയ്തു നാം നേടിയ സ്വാതന്ത്ര്യമിന്നൊരു ശാപമായോ ? അഴിമതിയാകെയും മൂടിനിൽക്കുന്നൊരെൻ ജന്മനാടിന്നുൾപ്പിടച്ചിൽ കാൺകെ കണ്ണിൽ നിറയുന്നു, കണ്ണുനീരല്ലതെൻ ഹൃദയത്തിലൂറുന്ന ജീവരക്തം തമ്മിൽ ഗുണിച്ചു കുതിച്ചു കയറുമാ  കമ്പോള വിലകളിൽ പ്രജകൾ പിടയവേ  അരമന മോടി കൂട്ടീടുന്ന സചിവരി-  ന്നാരാൽ തളയ്ക്കപ്പെടേണമെന്നോർക്ക നാം  ജാതിവെറികളും ദു-രഭിമാനകൊലകളും  നാടിന്റെ നെഞ്ചകം കീറിപ്പിളർക്കവേ  പിഞ്ചുബാല്യത്തെയും 'ഇര'യായി കാണുന്ന  കാമാന്ധരെങ്ങുമിന്നാർത്തു പുളയ്ക്കവേ  എങ്ങുനിന്നെത്തുമാ ആശാസ്ഫുലിംഗങ്ങൾ  നന്മ തൻ യാഗാഗ്നി ഊതിയുണർത്തുവാൻ? അറിയില്ലതെങ്കിലും അറിയാതെ ഇപ്പോഴും  അതിനായി ആശിച...

തൃ-തിരു സന്നിധികളിലേയ്ക്ക് ... [വയനാടൻ ടൂർ ഡയറി - 2022: ഭാഗം-4]

Image
തൃ-തിരു   സന്നിധികളിലേയ്ക്ക് ... [വയനാടൻ ടൂർ ഡയറി - 2022: ഭാഗം-4] മഞ്ഞുചേല ചുറ്റിയ വയനാടൻ പുലരിപ്പെണ്ണ്, ആവോളം  തടഞ്ഞുവെങ്കിലും, വയനാടൻ യാത്രകളെ ഒരൽപ്പം കൂടുതൽ ഇഷ്ടമായതിനാൽ, സ്നേഹപൂർവ്വം ആ കൈകളെ വിടർത്തി മാറ്റി, ഞാൻ മറ്റൊരു യാത്രയ്ക്ക് തയ്യാറായി. കൂടെ കൂടാൻ നിങ്ങളും തയ്യാറല്ലേ?  ശരി, എന്നാൽ നമുക്ക് പുറപ്പെടാം..... ഇന്നത്തെ നമ്മുടെ യാത്ര, രണ്ടു മഹാക്ഷേത്രങ്ങളിലേയ്ക്കാണ് - തൃശ്ശിലേരി മഹാദേവ ക്ഷേത്രത്തിലേയ്ക്കും, തുടർന്ന് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേയ്ക്കും.  [" തൃ-തിരു   സന്നിധികളിലേയ്ക്ക് ... "എന്നാൽ, തൃശ്ശിലേരി-തിരുനെല്ലി അഥവാ ശങ്കര-നാരായണ സന്നിധികളിലേയ്ക്ക് ... ] ആ യാത്രയിൽ, നമുക്ക് വയനാടൻ ഗ്രാമങ്ങളുടെ ഹൃദയത്തുടിപ്പും നൈർമ്മല്യവും അറിയാം; പിന്നെ വയനാടൻ വനങ്ങളുടെ ആ വന്യത നേരിൽ  അനുഭവിയ്ക്കാം. കൂടെ, തിരുനെല്ലിക്കാട്ടിലെ ആ ട്രൈബൽ സൊസൈറ്റിയിൽ നിന്നും, മായം കലരാത്ത നല്ല അസ്സൽ വയനാടൻ വനവിഭവങ്ങൾ വാങ്ങുകയും ചെയ്യാം.     'നൈർമ്മല്യം' എന്ന് പറഞ്ഞത് അത്രയ്ക്കങ്ങ് വിശ്വാസമായില്ലേ?  ഇല്ലെങ്കിൽ, തൃശ്ശിലേരി യാത്രയ...