Posts

കുലുങ്ങി മറിഞ്ഞാ കൊളുക്കുമലയിലേയ്ക്ക്.....

Image
കുലുങ്ങി മറിഞ്ഞാ കൊളുക്കുമലയിലേയ്ക്ക്.....!! [യാത്രാവിവരണം]  കത്തുന്ന സൂര്യന്നു താഴെ, ശരീരം നന്നായി വെട്ടിവിയർക്കുമ്പോഴും, ഉള്ളിൽ മനസ്സ് കുളിരുന്ന ആ ഗ്യാപ് റോഡ് യാത്രയുടെ മദ്ധ്യേ, ഞങ്ങൾ പതുക്കെ വലത്തേക്ക് തിരിഞ്ഞു.  ഇതേവരെ പോയിട്ടില്ലാത്ത ആ കൊളുക്കുമലയിലേയ്ക്കൊരു ഓഫ്‌റോഡ് യാത്രയാണ് നമ്മുടെ ലക്ഷ്യം.  തികച്ചും ആകസ്മികമായ ഒരു യാത്രയായിരുന്നതിനാൽ തന്നെ, സാധാരണയായി എടുക്കാറുള്ള മുന്നൊരുക്കങ്ങൾ ഒന്നുമില്ലാതെയുള്ള ഒരു യാത്ര. അത്തരം യാത്രകളും ഒരു സുഖമാണല്ലോ. അല്ലേ? വണ്ടി പാർക്ക് ചെയ്ത്, മല കയറാനുള്ള ആ ജീപ്പിനു വേണ്ടി കാത്തുനിൽക്കുമ്പോളാണ്, അങ്ങകലെയുള്ള ആ ദൃശ്യം അവിചാരിതമായി കണ്ണിൽ പെട്ടത്.  ഒപ്പം, ആ പഴയ പാട്ടിന്റെ മനോഹര വരികളും ഓടിയെത്തി. സാലഭഞ്ജികകള്‍ കൈകളില്‍ കുസുമതാലമേന്തി വരവേല്‍ക്കും..... [സാലഭഞ്ജികയെ കാണാൻ കഴിയുന്നില്ലേ? എന്നാൽ, നന്നായി ഒന്ന് സൂം ചെയ്തു നോക്കൂ...!] പാട്ട് മുഴുവനാകും മുൻപേ, ഞങ്ങളുടെ ജീപ്പെത്തി.  അല്പസമയത്തെ യാത്രയ്‌ക്കൊടുവിൽ, നമ്മളിതാ സൂര്യനെല്ലിയിലെത്തി.  ആ ഗ്രാമ കവലയിൽ വല്ലാത്തൊരു മൂകത. എന്തുകൊണ്ടോ, ഒരു വിഷമം ഉള്ളിലൂറി. ശ്രീ മുരുകൻ കാട്ടാക്...

'മഴയാണെനിയ്ക്കെന്നുമിഷ്ടം...' : [Valentine's Day Special -2025]

Image
   'മഴയാണെനിയ്ക്കെന്നുമിഷ്ടം...' [ലളിതഗാനം] മഴയുടെ കൂടെ വന്നെൻ കാതിലോതി നീ  'മഴയാണെനിയ്ക്കെന്നുമിഷ്ടം...' മഴയത്ത് ഞാൻ നിന്നെ അകതാരിലോർത്തുകൊണ്ടി- റയത്ത് മിഴി പാകി നിൽക്കേ  മഴയുടെ കൂടെ വന്നെൻ കാതിലോതി നീ  'മഴയാണെനിയ്ക്കെന്നുമിഷ്ടം...'                                                   [മഴയുടെ കൂടെ വന്നെൻ കാതിലോതി നീ ] അരികത്തിരുത്തി നിൻ അളകങ്ങഴകോടെ  വിരലുകൾ  കൊണ്ടുഞാൻ കോതി നീർത്തേ  മഴയുടെ നൂലുകൾ ഒരു സ്‌നിഗ്ധരാഗത്തിൻ  മർമ്മരമുള്ളിലുണർത്തിയില്ലേ, അതിൽ  നമ്മളലിഞ്ഞങ്ങു ചേർന്നതില്ലേ                                      ...

നീലോർമ്മകൾ

Image
നീലോർമ്മകൾ   [ചെറുകഥ] 'കുട്ടാപ്പിയേ ... നീ പഠിച്ചു കഴിഞ്ഞോ ...?' 'ഇപ്പൊ കഴിയും അമ്മേ ... ഞാൻ വരണോ?' താഴെ നിന്നും ഒതുക്ക് കല്ലുകൾ കയറി വരുന്ന അമ്മയോട് കുട്ടാപ്പി ചോദിച്ചു... 'വേണ്ട ..നീ പഠിച്ചൊ ....' അലക്കാനുള്ള ഒരു കെട്ട് തുണികളുമായി അമ്മ ഏറെ നേരമായിരുന്നു കുളത്തിലേക്കു പോയിട്ട്.... എല്ലാ ശനിയാഴ്ചയും ഇങ്ങിനെയാണ്‌. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞാൽ, അലക്കാനുള്ള തുണികൾ എല്ലാം എടുത്ത്, വശങ്ങൾ ചളുങ്ങിയ ആ പഴയ അലുമിനിയം ബക്കറ്റിലിട്ട്, കൂടെ  *501 ന്റെ ഒരു കഷ്ണവും മുറിച്ച്, അമ്മ കുളത്തിലേയ്ക്കൊരു പോക്കുണ്ട് ....  കൂടെ അയൽവക്കത്തെ കുറേ ആന്റിമാരും, ചേച്ചിമാരും ഒക്കെ കാണും ... തിരികെ വരാൻ സമയം ഏറെ എടുക്കും. ചിലപ്പോൾ മാത്രം കുളത്തിലേക്കുള്ള യാത്രകളിൽ, കുട്ടാപ്പിയെയും കൂടെ കൂട്ടും.  ഇല്ലെങ്കിൽ, ആ സമയം പഠിയ്ക്കാനുള്ളതാണ്. 'എട്യേ ...നിന്റെ പണീക്കേ കഴിഞ്ഞോ ...?' കഴുകി കൊണ്ടുവന്ന തുണികൾ മുറ്റത്തെ അയയിൽ വിരിയ്ക്കുന്നതിനിടയിലെ അമ്മയുടെ ആ ചോദ്യം, അയൽവക്കത്തെ ജാനുവേടത്തിയോടാണ്. 'ആ ..ചേച്ചി ....ദാ  വരണ് ...' അത് കേട്ടതും, കുട്ടാപ്പി പതുക്കെ പുസ്‌തകം മടക്കി. അവനറിയാം അമ്മയും ജാ...

അമ്മ [2025 ലെ ആദ്യ രചന]

Image
  അമ്മ   [2025 ലെ ആദ്യ രചന ] അമ്മിഞ്ഞപ്പാലിന്റെ നറുമണമോലുന്ന അതിരറ്റ സ്നേഹമാണമ്മ  ആദ്യമായ് നാവിൽ ഞാൻ കൊഞ്ചിപ്പറഞ്ഞൊരാ കൽക്കണ്ട മധുരമാണമ്മ  എന്നും, കൺകണ്ട ദൈവമെൻ അമ്മ    പേറ്റിപ്പെറുക്കുന്ന* നേരത്ത് കേൾക്കാത്തൊരി- 'ശ് ശ് .." പാട്ട് പാടുമെന്നമ്മ  പുന്നെല്ലിൻ പൊടിയരി പേറ്റിയെടുത്തതിൽ  ചക്കര ചേർക്കുമെന്നമ്മ  നല്ല, പായസമൂട്ടുമെൻ അമ്മ ചാണകത്തറയിലായ് പാ വിരിച്ചന്നെന്നെ താരാട്ടു പാടിയെന്നമ്മ വിരലും കുടിച്ചു ഞാൻ ഒട്ടു മയങ്ങുമ്പോൾ  പാപ്പം കുറുക്കുമെന്നമ്മ  ഇന്നും, കനിവിന്റെ ഖനിയാണെൻ അമ്മ ================== * മുറത്തിലിട്ട് അരിയിലെ നെല്ല് പേറ്റുക  ================= സ്നേഹപൂർവ്വം  ബിനു മോനിപ്പള്ളി  ****** Blog:   www.binumonippally.blogspot.com Youtube:   Binu M P FB:   Binu Mp Binu Monippally ********  

ഉണ്ണി പിറന്നപ്പോൾ [ക്രിസ്തുമസ് 2024]

Image
ഉണ്ണി പിറന്നപ്പോൾ  [ക്രിസ്തുമസ് 2024 ] താരക പൂക്കൾ മിഴി തുറന്നു... വിണ്ണിൽ  താമരപ്പൂ പോൽ ഉണ്ണി പിറന്നു ... മണ്ണിൽ   കാഴ്ച്ചയുമായവർ എത്തിടുമ്പോൾ ... ഉണ്ണി   കാലികൾക്കൊപ്പം കളിച്ചിടുന്നു .... മണ്ണിൻ  കാവലിനായവൻ അവതരിച്ചു .... വിണ്ണിൽ  മാലാഖമാരവർ  പുഞ്ചിരിച്ചു ... ഉണ്ണി യേശു ഇതാ മണ്ണിൽ അവതരിച്ചു ....! കരുണ തൻ അവതാരമായൊരുണ്ണി  കാരുണ്യവാരിധി തന്നെയുണ്ണി  കാലിത്തൊഴുത്തിലെ പുല്ലു കൂട്ടിൽ കാൽകുടഞ്ഞങ്ങ് കളിയ്ക്കുമുണ്ണി  കൽക്കണ്ടമോലുമാ മന്ദഹാസം കരളിന്റെയുള്ളിലേക്കാവഹിച്ചാൽ  കന്മഷമൊക്കെയും മാറി നമ്മൾ  കനിവിയലും നൽ മനുജരാകും ...!! ================= ആശയറ്റ ലോകത്തിന് ആശയായ പൈതൽ .... കൊച്ചുപുൽക്കൂട്ടിൽ കൈകാലുകൾ ഇളക്കി കളിച്ച ആ പൈതലിന്റെ ഓർമ്മകൾ... ആ ഓർമ്മകളിൽ, ആ സന്തോഷത്തിൽ .... ! ഏവർക്കും ആഹ്ളാദകരമായ ക്രിസ്തുമസ് ആശംസകൾ..!! =================  സ്നേഹപൂർവ്വം  ബിനു മോനിപ്പള്ളി  ****** Blog:   www.binumonippally.blogspot.com Youtube:   Binu M P FB:   Binu Mp Binu Monippally ********    

മഞ്ഞിൽ കുതിർന്ന് മൂന്നാർ.... മനം കുളിർന്ന് ഞങ്ങൾ !

Image
മഞ്ഞിൽ കുതിർന്ന് മൂന്നാർ.... മനം കുളിർന്ന് ഞങ്ങൾ ! [യാത്രാവിവരണം] ദേ... നിങ്ങള് വീണ്ടും മറന്നു ... അങ്ങ് ദൂരെ ..ആ സായിപ്പിന്റെ നാട്ടില് 'താങ്ക്സ് ഗിവിങ്' വന്നൂന്ന് ..... അതിനിപ്പം നമുക്കെന്താന്നോ? കൊള്ളാം .... അത് വരുമ്പോഴല്ലേ നമ്മള് എല്ലാ കൊല്ലോം നവമ്പറിൽ ഒരു ടൂർ പോണത് ...? വന്ന് വന്ന് അതും മറന്നൂല്ലോ ...നിങ്ങള് ... ന്റെ ദൈവേ ...  ങ്... അത് പോട്ടെ .... അപ്പൊ നിങ്ങള് റെഡിയാണല്ലോ?... ഞങ്ങള് എപ്പളേ റെഡി ...  എന്നാ വാ... നമുക്ക് ഒരുമിച്ച് പോകാം...!! ഇത്തവണ നമ്മൾ ആൾബലത്തിൽ കുറച്ച് മുൻപിലാണ് കേട്ടോ ... കുട്ടികൾ ഉൾപ്പെടെ മൊത്തം 23  പേർ. വെള്ളിയാഴ്ച (നവംബർ-29-2024), പറഞ്ഞിരുന്ന സമയത്തിനും മുൻപേ, 'ചന്ദനക്കുട്ടി'യുമായി നമ്മുടെ ബെൻസ് വിനോദേട്ടൻ തയ്യാർ ... രാത്രി കൃത്യം 10:30ന് ടെക്നോപാർക്കിൽ നിന്നും, നമ്മൾ ഇതാ യാത്ര തുടങ്ങുകയായി.    ആദ്യം തന്നെ ഡ്രൈവറോട് പറഞ്ഞിരുന്നു, "ഉറക്കം തോന്നുന്നുവെങ്കിൽ വണ്ടി ഒതുക്കി ഉറങ്ങാം... ഇനിയിപ്പം അതുകൊണ്ട് ഒന്നോ രണ്ടോ മണിക്കൂർ താമസിച്ചാലും കുഴപ്പമില്ല" എന്ന്. രാത്രിയിലെ യാത്രയല്ലേ? അതും ദീർഘയാത്ര. കിളിമാനൂർ നിന്നും, പിന്നെ നിലമേൽ നിന്നുമ...