Posts

Showing posts from 2017

ക്രിസ്‌തുമസ് ആശംസകൾ....!!

Image
പ്രിയപ്പെട്ടവരേ, ലോകരക്ഷകന്റെ, തിരുപ്പിറവിയുടെ ഓർമ്മകളുണർത്തി ഒരു ക്രിസ്തുമസ് കൂടി ഇതാ വന്നണഞ്ഞു. കുളിരുറയുന്ന ഈ നിശാവേളയിൽ, ഇറ്റുവീഴുന്ന ആ മഞ്ഞുതുള്ളികൾ പോലെ, നിർമ്മലമായി തീർന്നുവെങ്കിൽ നമ്മുടെയൊക്കെ മനസ്സുകളും....!! ലോകനന്മക്കായി സ്വജീവൻ പോലും നൽകിയ യേശുനാഥന്റെ ആ ത്യാഗ സ്മരണകൾ, വെറും യാന്ത്രികമായി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെയൊക്കെ മനസുകളിൽ, ചിന്തകളിൽ .... സ്നേഹത്തിന്റെ, കനിവിന്റെ, കരുണയുടെ .... എല്ലാറ്റിലുമുപരി സഹജീവിസ്നേഹത്തിന്റെ സ്നേഹമലരുകൾ വിടർത്തട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, ആശംസിക്കുന്നു. എന്റെ എല്ലാ കൂട്ടുകാർക്കും, വായനക്കാർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും ആഹ്ലാദകരമായ ക്രിസ്‌തുമസ് ആശംസകൾ....!! ഒപ്പം, ഇതോടൊപ്പമുള്ള ഗാനം അവർക്കായി സമർപ്പിക്കുന്നു....!! സ്നേഹത്തോടെ..... സ്വന്തം ബിനു ********* Blog:  https ://binumonippally.blogspot.com ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്

മനം കുളിർക്കാൻ മൺറോതുരുത്ത് [യാത്രാവിവരണം]

Image
വന്യസൗന്ദര്യം ഉള്ളിലൊളിപ്പിച്ച ഇല്ലിക്കൽകല്ലിലേക്കു 2015 ലും, സാഹസികത നിറഞ്ഞ കര-കടൽ യാത്രയ്ക്കുവേണ്ടി ധനുഷ്കോടിയിലേക്കു 2016 ലും നടത്തിയ വർഷാന്ത്യ യാത്രകൾക്കു ശേഷം, ഇത്തവണ 2017-ൽ ഞങ്ങൾ തിരഞ്ഞെടുത്തത്, നൈസർഗിക-പ്രകൃതിഭംഗി ആസ്വദിക്കാൻ പറ്റിയ, അധികമാരും അറിയാത്ത ആ കൊച്ചു തുരുത്തിനെ - അതെ നമ്മുടെ അയൽപക്കത്തെ ആ മൺറോതുരുത്തിനെ - ആയിരുന്നു. കല്ലടയാറും അഷ്ടമുടിക്കായലും അതിരിടുന്ന,  ചെറുതും വലുതുമായ അനേകം തോടുകൾ ഊടും പാവും പാകി സുന്ദരിയാക്കിയ ആ കൊച്ചുതുരുത്തിലേക്കുള്ള, ഞങ്ങളുടെ കുഞ്ഞുയാത്രയിൽ നിങ്ങളും കൂടുന്നോ ? പതിവുപോലെ, കുറച്ചു വൈകി ഞങ്ങൾ കഴക്കൂട്ടത്തു നിന്നും യാത്ര തുടങ്ങി.  കുട്ടികൾ അടക്കം മുപ്പതിലേറെ  പേരടങ്ങിയ വലിയൊരു സംഘവുമായിട്ടായിരുന്നു ഇത്തവണ ഞങ്ങളുടെ യാത്ര.  ഏതാണ്ട് കൊട്ടിയം അടുക്കാറായപ്പോഴാണ് കൂട്ടത്തിൽ ഒരാൾക്ക് ചെറിയൊരു ശങ്ക.  ഞങ്ങളുടെ സാരഥിയാവട്ടെ വണ്ടി നിർത്തിയതോ ?സാമാന്യം വലിയൊരു ജംഗ്‌ഷനിൽ!  ഏതായാലും അതുകൊണ്ടു ചില പ്രയോജനങ്ങൾ ഉണ്ടായി.  ആവശ്യമുള്ള തീയതി കഴിഞ്ഞാൽ ആർക്കും വേണ്ടാതെ തെരുവിൽ ഉപേക്ഷിക്കപ...

കാലാന്തരങ്ങൾ : ഒരു തത്സമയ ചർച്ച

Image
"അന്നൊക്കെ മുലപ്പാൽ ധാരാളം കുടിച്ചാണ് കുട്ടികൾ വളർന്നിരുന്നത് .... " "അന്നത്തെ അമ്മമാർക്ക് ജോലിക്കു പോകാതെ, വെറുതെ കുട്ടികളെയും മുലയൂട്ടി വീട്ടിലിരുന്നാൽ  മതിയായിരുന്നു ...." "അതല്ല കാരണം ... ഇന്നത്തെ അമ്മമാർക്ക് പേടിയാണ് കുട്ടികൾക്ക് മുലയൂട്ടാൻ .... തങ്ങളുടെ സൗന്ദര്യം എങ്ങാനും അങ്ങ് ഇടിഞ്ഞു വീണാലോ എന്ന് ....." "അത് തന്റെ വീട്ടിലെ കാര്യമാവും ....അല്ലാതെ ......" അത്രയുമായപ്പോൾ അവതാരക ഇടപെട്ടു. "ദയവായി ഇത്തരം വ്യക്തിപരമായ ആരോപണങ്ങൾ ഒഴിവാക്കണം ...ആരോഗ്യപരമായ ഒരു ചർച്ചയാണ് നാം ഇവിടെ ഉദ്ദേശിക്കുന്നത് ..." അങ്ങിനെ ........അങ്ങിനെ..... ആ ചാനൽ ചർച്ച പുരോഗമിക്കുകയാണ്. 'ഛെ ... വരേണ്ടിയിരുന്നില്ല ...!" അയാൾ വീണ്ടുമോർത്തു. ചാനലുകളിൽ വരുന്ന ഇത്തരം അന്തിചർച്ചകൾ കുറെ നാളായി അയാൾ കാണാറേയുണ്ടായിരുന്നില്ല. വേറൊന്നും കൊണ്ടല്ല; വിഷയദാരിദ്ര്യവും, ആംഗലേയം കലർത്തിയ മാതൃഭാഷയും, പിന്നെ അതിന്റെ കൂടെ ചാനലിന്റെ ചില വാണിജ്യ താല്പര്യങ്ങളും കൂടെ ആകുമ്പോൾ, അത്തരം ചർച്ചകൾ വെറും പ്രഹസനങ്ങൾ മാത്രമാകുന്നത് കണ്ടുകണ്ടു മടുത്തു. അത്ര തന്നെ ! അ...

ഒരു റോഹിൻഗ്യൻ കണ്ണീർക്കഥ .....

Image
മൂടിക്കെട്ടിയ ഒരു വൈകുന്നേരം, ദില്ലിയുടെ പ്രാന്തപ്രദേശത്തെ ആ മാലിന്യ കൂമ്പാരത്തിനരികിൽ ഞാൻ അവനെ കാണുമ്പോൾ, മാനം പോലെ തന്നെ കറുത്തിരുണ്ടിരുന്നു അവന്റെ മുഖവും. അങ്ങു മേലെ, പെയ്യാൻ വിതുമ്പുന്ന മേഘങ്ങളെ പോലെ, ഇങ്ങു താഴെ അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. എത്രയൊക്കെ ഞാൻ ചോദിച്ചിട്ടും, ഒരക്ഷരം പോലും അവൻ ഉരിയാടിയില്ല. പകരം, ഒരുതരം നിർവികാരതയോടെ എന്റെ മുഖത്തേക്ക് നോക്കി അവനങ്ങനെ നിന്നു. നിരാശയോടെ തിരിഞ്ഞു നടക്കാൻ തുടങ്ങിയ എന്റെ കൈകളിൽ ഒന്നു പതിയെ പിടിച്ചു അവൻ. അവന്റെ കൈകൾ നന്നായി വിറച്ചിരുന്നു, ഐസു പോലെ തണുത്തുമിരുന്നു. എനിക്ക് മനസിലാകാത്ത ഭാഷയിൽ എന്തോ  പറഞ്ഞിട്ടവൻ വേഗം തിരിഞ്ഞോടി. ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കി 'പൊയ്ക്കളയല്ലേ" എന്ന് (എനിക്ക് തോന്നിയ) ആംഗ്യം കാണിച്ചു. ഞാനാകെ വിഷമാവസ്ഥയിലായി. എന്തു തന്നെയായാലും കുറച്ചു നേരം, അവിടെ അവനെ കാത്തു നിൽക്കാൻ തീരുമാനിച്ചു. അഞ്ചു നിമിഷത്തിനുള്ളിൽ അവൻ തിരികെയെത്തി. കുറച്ചു നേരം എന്നെ നോക്കി നിന്നു, പിന്നെ പതുക്കെ കയ്യിലിരുന്ന ഒരു നോട്ടുബുക്ക് എനിക്ക് നേരെ നീട്ടി. നോട്ടുബുക്ക് എ...

അഴുക്കു പേറുന്നവർ നാം ....ആ, അഴുക്കകറ്റേണ്ടതും നാം ...! [ലേഖനം]

Image
എനിയ്ക്കറിയാം, ഈ തലവാചകം നിങ്ങളിൽ പലരുടെയും നെറ്റി ചുളിച്ചിട്ടുണ്ടാകും. തീർച്ച! "അഴുക്ക്" എന്ന വാക്ക് നമുക്കാർക്കും അത്ര സുഖദായകമായ ഒന്നല്ലല്ലോ ! നോക്കൂ.  പല സൂത്രപ്പണികളും ചെയ്തു നാം വളരെ സുന്ദരമാക്കി, കൊണ്ടുനടക്കുന്ന നമ്മുടെ ഈ ശരീരം ഉണ്ടല്ലോ, അതിൽ എത്രമാത്രം മാലിന്യം അഥവാ അഴുക്ക് ഉല്പാദിപ്പിക്കപ്പെടുന്നുണ്ട് അല്ലെങ്കിൽ നമ്മൾ വഹിയ്ക്കുന്നുണ്ട് എന്ന്. മലം,  മൂത്രം, വിയർപ്പ്, കഫം ..... അങ്ങിനെ അങ്ങിനെ. പക്ഷെ, സമയാസമയങ്ങളിൽ അത്തരം മാലിന്യങ്ങളെ പുറന്തള്ളാൻ നമ്മുടെ ശരീരത്തിന് അതിന്റേതായ മാർഗങ്ങളും ഉണ്ട്. അതുകൊണ്ടു മാത്രമാണ് അത്തരം മാലിന്യങ്ങളോ, അതിന്റെ ദുർഗന്ധമോ ഒന്നും തന്നെ നമുക്കൊരു ശല്യമായി മാറാത്തതും. ശരിയല്ലേ ? ഇനി മറ്റൊന്ന്. ശരീരത്തിന്റെ ഭാഗമായി നിൽക്കുമ്പോൾ സൗന്ദര്യ ലക്ഷണമായി കണക്കാക്കപ്പെടുകയും, ഒരുമാത്ര ശരീരത്തിൽ നിന്നും വേർപെട്ടാൽ അതേ നിമിഷം തന്നെ വെറും അഴുക്കായി മാത്രം അളക്കപ്പെടുകയും ചെയ്യുന്ന ചില സംഗതികളും നമ്മുടെ ശരീരത്തിൽ ഉണ്ട്. ഇല്ലേ? ഒന്നാലോചിച്ചു നോക്കൂ. പിടി കിട്ടിയോ?  കൂടുതൽ ആലോചിച്ചു തല ...

ഒറ്റപ്പെടൽ [മിനിക്കഥ]

Image
ലിഫ്റ്റിൽ കയറവേ, മറ്റുള്ളവർ കയറുന്നതിനു മുൻപേ അയാൾ വാതിൽ വലിച്ചടയ്ക്കുമായിരുന്നു. കാരണം, ഏകാന്തത അയാൾക്കിഷ്ടമായിരുന്നു ! ഫ്ളാറ്റിന്റെ വാതിൽ തുറന്ന്, അയൽവക്കക്കാരുടെ ചെറുചിരി തന്നെ തേടിയെത്തുന്നതിനു മുൻപേ, അയാൾ സ്വന്തം ഫ്ലാറ്റിന്റെ വാതിൽ അതിവേഗം അടയ്ക്കുമായിരുന്നു. കാരണം, ഏകാന്തത ആയിരുന്നു അയാൾക്കിഷ്ടം ! സ്വന്തം ഫ്ലാറ്റിന്റെ ജനലുകൾ അയാൾ ഒരിക്കലും തുറന്നിട്ടിരുന്നില്ല. വലതു സൈഡിലെ മനോഹരമായ സിറ്റ്-ഔട്ട് ഒരിക്കൽ പോലും അയാൾ ഉപേയാഗിച്ചിരുന്നില്ല. കാരണം, അതിനേക്കാൾ അയാൾക്കിഷ്ടം ഏകാന്തതയായിരുന്നു ! അങ്ങ് ദൂരെ, നാട്ടിൽ നിന്നും വല്ലപ്പോഴുമെങ്കിലും അയാളെ തേടി വന്നിരുന്ന ഒരൊറ്റ ഫോൺകാൾ പോലും അയാൾ എടുത്തിരുന്നില്ല. കാരണം, ഏകാന്തതയെ ശല്യപ്പെടുത്തുന്നതൊന്നും അയാൾ ഇഷ്ടപ്പെട്ടിരുന്നില്ല ! രാവിലെ ഓഫീസിലേക്കുള്ള യാത്രകളിൽ ഒരിക്കലും, അയാൾ കാറിന്റെ ചില്ലുകൾ താഴ്ത്തിയിരുന്നില്ല. കാരണം, ഏകാന്തതയോടൊപ്പമുള്ള അയാളുടെ യാത്രകൾ മറ്റുള്ളവർ കാണുന്നത് അയാൾ വെറുത്തിരുന്നു ! ഓഫീസിൽ, അയാളുടെ ക്യാബിൻ എപ്പോഴും അടഞ്ഞു കിടന്നിരുന്നു. അതിനു ചുറ്റുമുള്ള ഗ്ളാസുകളെല്ലാം സൺഫിലിം ഉപയോഗിച്ചു ഭംഗിയായ...

വ്യക്തിഹത്യയിലേക്കു വഴിമാറുന്ന രാഷ്ട്രീയ വിമർശനങ്ങൾ ! [ലേഖനം]

Image
 ഈ ഒരു ലേഖനം എഴുതാൻ വളരെ നാൾ മുൻപേ ആലോചിച്ചതാണ്. എന്നാൽ, വിഷയം  രാഷ്ട്രീയം ആയതു കൊണ്ടും, നമ്മുടെ ഈ കൊച്ചു കേരളത്തിൽ രാഷ്ട്രീയം എന്നത് എന്നും വളരെ  'സെൻസിറ്റീവ്' ആയ ഒന്നായതു കൊണ്ടും, പലപ്പോഴും അത് വേണ്ടെന്നു വച്ചു. എന്നാലും, അത് പറയാതിരിക്കാനാവുന്നില്ല ! ആദ്യമേ തന്നെ പറയെട്ടെ, ഇതൊരു രാഷ്ട്രീയ ലേഖനം, അല്ലേയല്ല....! ആരോഗ്യകരമായ രാഷ്ട്രീയ വിമർശനങ്ങളിൽ നിന്നും, തീർത്തും അനാരോഗ്യകരമായ വ്യക്തിഹത്യകളിലേക്കു (പ്രത്യേകിച്ചും, രാഷ്ട്രീയ നേതാക്കളുടെ) വഴിമാറുകയാണോ ഇന്നു നാം കാണുന്ന  രാഷ്ട്രീയ വിമർശനങ്ങൾ ? വിശിഷ്യാ, നമ്മുടെ നവമാധ്യമ രാഷ്ട്രീയവിമർശനങ്ങൾ ? അതെ.... എന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങൾക്കോ ? ജനാധിപത്യസംവിധാനത്തിൽ, തീർച്ചയായും  രാഷ്ട്രീയവും, രാഷ്ട്രീയ വിമർശനങ്ങളും  ഒഴിച്ചു കൂടാനാവാത്തതു തന്നെയാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ആരോഗ്യകരമായ ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണ്, ആരോഗ്യപരമായ രാഷ്ട്രീയ വിമർശനങ്ങൾ ! പക്ഷെ  ഇന്ന് നടക്കുന്നതോ ? ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയേയോ അല്ലെങ്കിൽ  ...

ഓണം-2017 [കവിത]

Image
ഓണം   വന്നോണം   വന്നോണം   വന്നേ   ഓണനിലാവു   തെളിഞ്ഞു   നിന്നേ    പൊയ് ‌ പ്പോയ   നല്ക്കാല   ഓർമ്മയുമായിതാ   വീണ്ടുമൊരോണമിങ്ങോടിയെത്തി  ! മാനുഷരെ   പണ്ടു   നന്നായി   പോറ്റിയ   മാവേലി   മന്നന്റെയോർമ്മയോണം   സ്വർഗ്ഗസമാനമായ് കേരളനാടിനെ  പാലിച്ച മന്നന്റെ ഓർമ്മയോണം ! ഇന്നെന്റെ നാടിന്റെ ദുർഗതി കാണവേ  അറിയാതെയിടറുമെൻ നെഞ്ചകത്തിൻ,  അടിയിൽ നിന്നാകാം ഉയരുന്നൊരാ ചോദ്യം  'ഇന്നത്തെ ഓണമൊരോണമാണോ ?' ഓണം :  അന്ന് അത്തം വെളുക്കുമ്പോൾ ചിത്തത്തിലുത്സവ  താളം   തുടിക്കുന്ന   കുട്ടികളോ   പൂക്കൂട   കൈയിൽ   കറക്കികറക്കിയാ   പൂക്കളെ   തേടിയിറങ്ങിടുന്നു   നാടായ   നാടൊക്കെ   ചുറ്റിത്തിരിഞ്ഞവർ പൂക്കളുമായങ്ങെത്തിടുന്നു   മുറ്റത്തെ   ചാണകവട്ടത്തിലന്നത്തെ   പൂക്കളമായതു   മാറിടുന്നു   താളമിട്ടെത്തുന്ന   തുമ്പിക്ക്   മുന്നിലാ   തുമ്പപ്പൂ   നാണിച്ചൊളിച്ചിടുന്നു...