Posts

Showing posts from 2018

പുതുവത്സരാശംസകൾ - [2019]

Image
പുതുവത്സരാശംസകൾ -2019  പുതുവർഷ പുലരികൾ ചോന്നിടട്ടെ  പുതുവർഷ സന്ധ്യ തുടുത്തിടട്ടെ  പുതുവർഷ രാവിൻ നിലാവെളിച്ചം  പുതുമയോടെങ്ങും നിറഞ്ഞിടട്ടെ ! മത-ജാതി വൈരങ്ങൾ മാറിടട്ടെ  മതിലുകൾ താനെയടർന്നിടട്ടെ  മനുജന്റെ മനസിലെ അഴലുകളിൽ  മനസൂര്യകിരണങ്ങൾ വീണിടട്ടെ ! ഏകുവാനാശംസയില്ല വേറെ  ഏകാന്ത ചിന്തകളൊഴിവാക്കുക  ഏകനല്ലെപ്പോഴുമോർത്തീടുക  ഏകുക സഹജർക്കു കൈത്താങ്ങു നീ..!! ഏകനല്ലെപ്പോഴുമോർത്തീടുക  ഏകുക സഹജർക്കു കൈത്താങ്ങു നീ..!! *** എല്ലാ സ്നേഹിതർക്കും, കുടുംബാംഗങ്ങൾക്കും, എന്റെ ഹൃദ്യമായ നവവത്സരാശംസകൾ ....!! - ബിനു മോനിപ്പള്ളി ************* Blog:  https ://binumonippally.blogspot.com ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ് 

ചില 'തുഗ്ലക് ചിന്തകൾ' [ലേഖനം]

Image
ചില 'തുഗ്ലക് ചിന്തകൾ' [ലേഖനം] തലക്കെട്ട് വായിച്ചപ്പോൾ തന്നെ എന്താണ് ഇനി പറയാൻ പോകുന്നത് എന്നുള്ളതിനെ പറ്റി, ഒരു ഏകദേശരൂപം കിട്ടിക്കാണും. അല്ലേ ? കാരണം, അത്രയ്ക്ക് പ്രസിദ്ധമാണല്ലോ ആ വാക്ക് അല്ലെങ്കിൽ ആ പ്രയോഗം?  ആവശ്യത്തിനും, അനാവശ്യത്തിനും, വേണ്ടിടത്തും വേണ്ടാത്തിടത്തും ഒക്കെ, നമ്മൾ മലയാളികൾ എടുത്തു പെരുമാറുന്നവയാണ് ആ രണ്ടു വാക്കുകൾ - 'തുഗ്ലക്കും', 'തുഗ്ലക് പരിഷ്‌കാരങ്ങളും'. എന്നാൽ, നമ്മൾ ഇവിടെ വിശകലനം ചെയ്യുന്നത്, ആ വാക്കുകളുടെ, അധികം ചർച്ച ചെയ്യപ്പെടാതെ പോയ മറ്റൊരു വശത്തെ കുറിച്ചാണ്. അതിനു മുൻപായി ചെറിയ  ചില  തുഗ്ലക് ഓർമ്മകൾ: തുഗ്ലക്ക് എന്നു കേൾക്കുമ്പോൾ, എനിക്ക് ആദ്യം ഓർമ്മ വരുന്നത് ഞങ്ങളുടെ പഴയ ആ ഹൈസ്‌കൂൾ ടീച്ചറിനെ ആണ്. സാമൂഹ്യപാഠം ടീച്ചറിനെ. അവരായിരുന്നല്ലോ സിന്ധു-നദീതട സംസ്കാരവും, മൗര്യ സാമ്രാജ്യത്തിന്റെ ഉയർച്ച താഴ്ചകളും ഒക്കെ ഞങ്ങളെ പഠിപ്പിക്കാൻ, പെടാപ്പാട് പെട്ടത്. അതു പോലെ തന്നെ മുഹമ്മദ് ബിൻ തുഗ്ലക് എന്ന രാജാവിനെ, വിശദമായി പരിചയപ്പെടുത്തിയതും അവർ തന്നെ. എന്നാൽ ഞങ്ങൾക്കാകട്ടെ, ഈ തു...

ബാക്കിപത്രം [ഗദ്യ കവിത]

Image
ബാക്കിപത്രം                     [ഗദ്യ കവിത] ആ നാട്  സുന്ദരമായിരുന്നു  അവിടുത്തെ ജനങ്ങൾ  പൊതുവെ  സമാധാനപ്രിയരും...  അവർ  പലനിറത്തിലുള്ള കൊടികൾ  കൈകളിലേന്തിയിരുന്നു  എന്നാൽ...  നിറങ്ങൾ കൊടികളിൽ  മാത്രമായിരുന്നു...  ഒരു ദിനം പൊടുന്നനെ, അവനെത്തി  എല്ലാം നക്കിത്തുടച്ച്, അവനകന്നപ്പോൾ  ഒന്നും ബാക്കിയായിരുന്നില്ല.  കൊടികളുടെ നിറങ്ങൾ  ഒഴുകിയിറങ്ങിയിരുന്നു  എല്ലാം  വെളുപ്പായി മാറിയിരുന്നു! പിന്നെ  അവർ  കൈമെയ് മറന്നു  മനസുകളും വെളുപ്പായി മാറി  അവർ  ഉയിർക്കുകയായിരുന്നു..  ദുരിത  'ആശ്വാസ' മെത്തിയപ്പോൾ  അവർക്കു തോന്നി  കൊടികൾക്കു നിറം  അത്ര പോരെന്ന് !  വെള്ളക്കൊടികളിൽ  അവർ  കടുംനിറങ്ങൾ മുക്കി  ഒരു കാവി ചുവപ്പായി  പല ചുവപ്പു കാവിയായി  പിന്നെ  ബാക്കിയായവ   പച്ചയും നീലയും മഞ്ഞയുമായി  ഇടയ്ക്കൊരു വെളുപ്പ് കറുപ്പായി...

തൃപ്തി [കുട്ടിക്കവിത]

Image
തൃപ്തി   [കുട്ടിക്കവിത] തൃപ്തി  വന്നപ്പോൾ ......... ചിലർക്ക്  തൃപ്തി !! പലർക്ക് അ തൃപ്തി !! മറ്റുള്ളവർക്ക്...? ഓ...എന്ത്  തൃപ്തി...!!                          --ബിനു മോനിപ്പള്ളി ************* Blog:  https ://binumonippally.blogspot.com ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്

എല്ലാമെല്ലാം അയ്യപ്പൻ [ഭക്തിഗാനം]

Image
എല്ലാമെല്ലാം അയ്യപ്പൻ ആലംബമില്ലാത്തൊരടിയന്റെ മനസിന്റെ  ഒരു കോണിൽ നീയെന്നുമുണ്ടാകണം  കണ്ണുനീർ കൊണ്ടു ഞാൻ നല്കിടാമർച്ചന  കൈകൂപ്പിയെന്നുമേ പ്രാർത്ഥിച്ചിടാം  കലികാല ദുഃഖങ്ങൾ നിഴൽ വീശിയാടുന്നൊ- രടിയന്റെ മനസ്സിലെ അന്ധകാരം  കലിയുഗവരദനാം അവിടുത്തെ കൃപയിലി- ന്നടിയോടെ മാറണേ തമ്പുരാനേ  .....  ഇഹലോക ദുഖങ്ങൾ ഇരുമുടിയാക്കി ഞാൻ  പതിനെട്ടുപടി കേറി എത്തിടുമ്പോൾ  അഭിഷേകവേളയാണെങ്കിലും നീയെനി- യ്ക്കൊരുവേള ദർശനം നല്കീടണേ .... നെയ്‌ത്തേങ്ങയുടയുന്നൊരവിടുത്തെ നടയിൽ ഞാൻ  അഞ്ജലി ബദ്ധനായ് നിന്നിടുമ്പോൾ  കർപ്പൂര ദീപമായ് നീയെന്നിലെരിയണേ   കന്മഷമൊക്കെയും നീക്കീ ടണേ  .... അരവണപ്പായസം രുചിയായ് കഴിച്ചു ഞാൻ  ശബരി തൻ മാമല വിട്ടിടുമ്പോൾ  എന്നുള്ളിലെന്നുമേ കുടികൊണ്ടു വാഴണേ  ഹരിഹര തനയനാം അയ്യപ്പനേ .....                                       ...

വേനലവധി - [ഒരു ദിവാസ്വപ്നം]

Image
വേനലവധി - [ഒരു ദിവാസ്വപ്നം] ദിവസം മുഴുവൻ നീണ്ട ജോലിയുടെ ക്ഷീണത്തിൽ വീട്ടിൽ വന്നു കയറിയതും, അഞ്ചാം  ക്ലാസുകാരിയായ മകൾ ഓടിയെത്തി. "ഡാഡി ...നാളെ എന്റെ എക്സാം തീരും..... വെയർ ഷുഡ് വി  ഗോ ഫോർ വെക്കേഷൻ ദിസ് ഇയർ ? ഊട്ടി ?...." "അയ്യോ ഊട്ടിയോ ? അത് ഒരു പാട് ദൂരെയല്ലേ മോളെ?..." "നോ ഡാഡി.... ഇറ്റ് ഈസ് ജസ്റ്റ് 300 കിലോമീറ്റേഴ്സ്‌ ഒൺലി ...ഞാൻ ഗൂഗിൾ നോക്കിയല്ലോ ..." ദൈവമേ ഇനി എന്ത് പറഞ്ഞു രക്ഷപെടും ? ഇപ്പോഴത്തെ കുട്ടികളെ പറ്റിക്കാൻ ഇത്തിരി പ്രയാസം തന്നെ. "മോള് പോയി നാളത്തെ എക്സാമിനു പഠിയ്ക്ക്  ...നമുക്ക് നാളെ വൈകുന്നേരം സ്ഥലം ഫിക്സ് ചെയ്യാം ..." മനസില്ലാമനസോടെ അവൾ സമ്മതിച്ചു. ഭാര്യ നൽകിയ ചൂടുചായയും മോന്തി, വരാന്തയിലെ കസേരയിൽ ചാഞ്ഞു കിടക്കവേ അറിയാതെ അയാൾ തന്റെ കുട്ടിക്കാലമോർത്തു പോയി. ഒന്നു മുതൽ പത്തു വരെ താൻ പഠിച്ച സ്‌കൂൾ വീട്ടിൽ നിന്നും 3 കിലോമീറ്റർ അകലെയായിരുന്നു. അങ്ങോട്ടുമിങ്ങോട്ടുമായി ദിവസേന ആറ് കിലോമീറ്റർ നടത്തം. നെടുകെയും കുറുകെയും ഇലാസ്റ്റിക് ബാൻഡിനാൽ വലിച്ചു കെട്ടിയ പുസ്തകക്കെട്ടിനെ, ഒരു തോളത്തങ്ങിനെ വച്ച്, കൈകൊണ്ടു ത...

ശബരിമലയും സ്ത്രീപ്രവേശനവും [ലേഖനം]

Image
ശബരിമലയും സ്ത്രീപ്രവേശനവും    [ലേഖനം] ഏറെ ദിവസങ്ങളായി, എല്ലാവരും ആവശ്യത്തിനും അനാവശ്യത്തിനും ധാരാളം ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയമായതിനാൽ തന്നെ, ഞാനായിട്ട് ഇനി അതിന്റെ കുറിച്ച് വീണ്ടും എഴുതേണ്ടതില്ല എന്നാണ് ആദ്യം കരുതിയത്. പിന്നെ, അതിങ്ങനെ ദിവസം ചെല്ലുംതോറും കൂടുതൽ കൂടുതൽ വഷളാവുമ്പോൾ ചില കാര്യങ്ങൾ കുറിയ്ക്കാം എന്ന് കരുതി.  1. ദേവൻ/ദേവി: ഹൈന്ദവ വിശ്വാസം  ====================================== ലോകത്തിലെ മറ്റെല്ലാ മതങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഹൈന്ദവരുടെ ദേവൻ/ദേവി സങ്കല്പം എന്ന് പറയാം. കാരണം, ആ വിശ്വാസപ്രകാരം ദേവനെ അഥവാ ദേവിയെ ഒരു പരിധി വരെ ഒരു 'വ്യക്തി' ആയാണ്  സങ്കൽപ്പിക്കുന്നത്. കൂടുതൽ വ്യക്തത വരുത്തുവാൻ, വിശദമാക്കാം. നമ്മുടെ ഒരു ദിവസത്തെ ദിനചര്യകൾക്ക് ഏതാണ്ട് സമാനമാണ് ഒരു ക്ഷേത്രത്തിലെ ദിവസപൂജകളും. അതിരാവിലെ ദേവനെ/ദേവിയെ കുളിപ്പിച്ച് വൃത്തിയാക്കി ഉഷഃപൂജ  നടത്തുന്നു. ശേഷം, ഭക്തർക്ക് ദർശനം. തുടർന്ന് നടയടയ്ക്കൽ (വിശ്രമം). പിന്നെ ഉച്ചപൂജ, വീണ്ടും ഭക്തർക്ക് ദർശനം. തുടർന്ന് നടയടയ്ക്കൽ (വിശ്രമം). വൈകിട്ട് വീണ്ടും നടതു...

കുളങ്ങൾ ... കുളിക്കടവുകൾ [ലേഖനം]

Image
കുളങ്ങൾ/കുളിക്കടവുകൾ  : കൂട്ടായ്മയ്ക്കൊരിടം.... കുന്നായ്മയ്ക്കും !! ഒരു പക്ഷെ ഈ തലക്കെട്ട്  നിങ്ങളെ ഒരല്പ്പം ആശയക്കുഴപ്പത്തിൽ ആക്കിയേക്കാം.  ആശങ്കപ്പെടേണ്ട!   നമ്മൾ ഇനി പറയാൻ പോകുന്നത് ഏതാണ്ട് രണ്ടു ദശാബ്ദം മുൻപ് വരെ കേരളത്തിലെ നാട്ടിൻപുറങ്ങളിൽ സജീവമായിരുന്ന, കുളങ്ങളേയും  കുള/കുളിക്കടവുകളേയും, അതിനെ ചുറ്റിപറ്റി കറങ്ങിയിരുന്ന അന്നത്തെ  ആ ഗ്രാമജീവിതങ്ങളെയും കുറിച്ചാണ് ! ഏതൊരു ഗ്രാമത്തിന്റെയും മുഖമുദ്ര തന്നെ ആയിരുന്നു അന്ന് ഇത്തരം കുളങ്ങൾ.  കുളങ്ങൾ എന്ന് പറഞ്ഞാൽ, നല്ല വിശാലമായ, പടവുകൾ കെട്ടിയിറക്കി മനോഹരമാക്കിയ കുളങ്ങൾ. വശങ്ങൾ നാലും, ഒന്നുകിൽ ചെങ്കല്ലു കൊണ്ടോ അല്ലെങ്കിൽ കരിങ്കല്ലു കൊണ്ടോ കെട്ടി ഒതുക്കിയ കുളങ്ങൾ. ജലസമൃദ്ധിയാൽ അതങ്ങിനെ നിറഞ്ഞു തുളുമ്പുന്നുണ്ടാകും. കണ്ണുനീരു പോലെ തെളിഞ്ഞ വെള്ളം, ആഴത്തിന്റെ കൂടുതൽ കൊണ്ട് നീലിമയാർന്ന് ചെറിയ ഓളങ്ങൾ ഇളക്കി അങ്ങിനെ കിടക്കും. അധികമുള്ള വെള്ളം ഒഴുകിപ്പോകാൻ, ഒന്നോ രണ്ടോ  ചെറിയ   കൈത്തോടുകൾ തീർത്തിട്ടുണ്ടാകും. അധികവെള്ളം അതുവഴി...