ഏറ്റുമാനൂരിലെ തിരുവരങ്ങിൽ [ഭക്തിഗാനം]

ഏറ്റുമാനൂരിലെ തിരുവരങ്ങിൽ 
[ഭക്തിഗാനം]

[2020 നെ നമുക്കൊരു, ഏറ്റുമാനൂരപ്പ സ്തുതിയോടെ വരവേൽക്കാം ... ഓം നമ ശിവായ!]

ഏറ്റുമാനൂരിലെ തിരുവരങ്ങിൽ
ഏറ്റുപാടാനൊരു നേരമൊത്താൽ
ഏറ്റം സഫലമീ ജന്മ പുണ്യം
ഏറ്റുമാനൂരുഗ്ര രുദ്രമൂർത്തേ

ഏഴരപ്പൊന്നാന ദർശനത്താൽ
ഏറ്റം നിറഞ്ഞൊരെന്നുള്ളിൽ നിന്നും
ഏറ്റുമാനൂരപ്പാ നിൻ കീർത്തനം
ഏറ്റുപാടാനൊന്നു നീ തുണയ്ക്ക

ഏറെ പുകൾപെറ്റ *ശങ്കരന്നും
ഏറെ നാൾ തങ്ങിയാ പുണ്യ മണ്ണിൽ
ഏറെനാളൊന്നും നീ നൽകിടേണ്ട
ഏറിയാലീരഞ്ചു നിമിഷം മതി

ഏറുന്നഴലിനാൽ ജീവിതത്തിൻ
ഏറ്റങ്ങളേറി കുഴഞ്ഞിടുമ്പോൾ
ഏഴയാവോർക്കു നീ തുണയാകണേ
ഏറ്റുമാനൂരപ്പാ കാത്തീടണേ

ഏറുമീ ദുഃഖങ്ങൾ മാറ്റിയിട്ടാ
ഏറുന്ന മോദം നിറച്ചു ഹൃത്തിൽ
ഏറെ നാൾ കാക്കണേ തമ്പുരാനേ
ഏറ്റുമാനൂരുഗ്ര രുദ്രമൂർത്തേ

- ബിനു മോനിപ്പള്ളി
*************
Blog: https://binumonippally.blogspot.com
ചിത്രത്തിന് കടപ്പാട് : ഗൂഗിൾ ഇമേജസ് 

കുമാരി പൂർണിമ അശോക് പാടിയ ഈ ഗാനത്തിന്റെ ഓഡിയോ/വീഡിയോ പതിപ്പിന് താഴെ കൊടുത്തിരിയ്ക്കുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.


*ആദി ശങ്കരാചാര്യർ, പ്രശസ്തമായ 'സൗന്ദര്യ ലഹരി' രചിച്ചത് ഏറ്റുമാനൂർ ക്ഷേത്രത്തിൽ താമസിയ്ക്കുന്ന കാലത്താണെന്നു പറയപ്പെടുന്നു.






Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]